അദ്ദേഹത്തെ മനസില്‍ കണ്ടാണ് ആ ഫൈറ്റ് ഞാന്‍ ചെയ്തത്: മോഹന്‍ലാല്‍

/

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വരവേല്‍പ്പ് എന്ന ചിത്രത്തിലെ ഒരു ഫൈറ്റ് രംഗം കൊറിയോഗ്രഫി ചെയ്തത് നടന്‍ മോഹന്‍ലാലായിരുന്നു.

കൊറിയോഗ്രാഫറായ ത്യാഗരാജന് ഷൂട്ടിങ് ലൊക്കേഷനില്‍ എത്തിച്ചേരാന്‍ കഴിയാതിരുന്ന ഘട്ടത്തിലായിരുന്നു മോഹന്‍ലാല്‍ തന്നെ ആ ജോലി ഏറ്റെടുത്തത്.

ബസ്സുടമയായ മോഹന്‍ലാലും യൂണിയന്‍ നേതാവായ മുരളിയും തമ്മിലുണ്ടായ വാക്തര്‍ക്കത്തിന് പിന്നാലെ മുരളി ഗുണ്ടകളുമായെത്തി ബസ് തല്ലിപ്പൊളിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഘട്ടനവുമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.

ആ സിനിമ കൂടി കഴിഞ്ഞാല്‍ കുറച്ചുനാള്‍ ഇനി ഞാനുണ്ടാവില്ല, ബ്രേക്ക് എടുക്കുകയാണെന്ന് ബേസില്‍

ഫൈറ്റേഴ്‌സ് ലൊക്കേഷനില്‍ എത്തിയെങ്കിലും ത്യാഗരാജന്‍ എത്താതിരിക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശത്തില്‍ മോഹന്‍ലാല്‍ ആ ദൗത്യം ഏറ്റെടുക്കുകയുമായിരുന്നെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്നെയായിരുന്നു വെളിപ്പെടുത്തിയത്.

അന്നത്തെ ഫൈറ്റ് കൊറിയോഗ്രഫി ചെയ്തതിനെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ത്യാഗരാജന്‍ മാസ്റ്റര്‍ വരാതിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തെ മനസില്‍ കണ്ടാണ് താന്‍ അത് ചെയ്തതെന്ന് മോഹന്‍ലാല്‍ പറയുന്നു.

ലൂസിഫര്‍ കഴിഞ്ഞതോടെ എന്റെ റോളും തീരുമെന്നായിരുന്നു വിചാരിച്ചത്; എമ്പുരാനിലേക്കുള്ള വിളി പ്രതീക്ഷിച്ചിരുന്നില്ല: സാനിയ

‘ ഫൈറ്റ് വളരെയധികം ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍. ത്യാഗരാജന്‍ മാസ്റ്റര്‍ മുതല്‍ ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫൈറ്റ് മാസ്റ്റര്‍ ഗ്രിഫിത്തിനൊപ്പം വരെ വര്‍ക്ക് ചെയ്ത അനുഭവമുണ്ട്. ഒരുപക്ഷേ ആ സ്വാധീനം എന്നിലുണ്ടാകാം.

ത്യാഗരാജന്‍ മാസ്റ്റര്‍ വരാതിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹത്തെ മനസില്‍ കണ്ടുകൊണ്ടാണ് വരവേല്‍പ്പിലെ ആ ഫൈറ്റ് ഞാന്‍ ചെയ്തത്.

അതുപോലെയല്ല ഒരു സിനിമ സംവിധാനം ചെയ്യുന്നത്. നടനെന്ന സ്വപ്‌നം പോലും ഉണ്ടായിരുന്ന വ്യക്തിയല്ല ഞാന്‍. എന്നെങ്കിലുമൊരിക്കല്‍ ഒരു സംവിധായകന്റെ കുപ്പായമണിയുമെന്ന ചിന്ത പോലും എന്നിലുണ്ടായിരുന്നില്ല,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal about His First Fight Choreography