ജോഫിന്‍ ടി. ചാക്കോ ആദ്യമായി സംവിധാനം ചെയ്ത് 2021-ല്‍ റിലീസ് ചെയ്ത ഹൊറര്‍ മിസ്റ്റീരിയസ്-ത്രില്ലര്‍ ചിത്രമായിരുന്നു ദി പ്രീസ്റ്റ്.
മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരായിരുന്നു നായിക. മഞ്ജു വാര്യരും മമ്മൂട്ടിയും ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയായിരുന്നു ദി പ്രീസ്റ്റ്.
ജോഫിന്റെ രണ്ടാമത്തെ സിനിമയാണ് റിലീസിനൊരുങ്ങുന്ന രേഖാചിത്രം. ആസിഫ്അലി- അനശ്വര രാജന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ജനുവരി 9 നാണ് തിയേറ്ററുകളിലെത്തുന്നത്.
മമ്മൂട്ടിയെ നായകനാക്കി ആദ്യ ചിത്രമായ പ്രീസ്റ്റ് സംവിധാനം ചെയ്യുമ്പോള്‍ ചിലര്‍ പറഞ്ഞകാര്യങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് ജോഫിന്‍.
മഞ്ഞുമ്മല്‍ മാത്രമല്ല ഇയ്യോബിന്റെ പുസ്തകവും ചാപ്പാ കുരിശും; പിന്മാറിയ ചിത്രങ്ങളെ കുറിച്ച് ആസിഫ് അലി
മമ്മൂക്കയുമായുള്ള ഷൂട്ട് പ്രശ്‌നമായിരിക്കുമെന്നാണ് തന്നോട് പലരും പറഞ്ഞിരുന്നതെന്നും എന്നാല്‍ ഒരിക്കലും അങ്ങനെ ആയിരുന്നില്ലെന്നും ജോഫിന്‍ പറയുന്നു.
‘ വളരെ സത്യസന്ധമായിട്ട് ഞാന്‍ പറയാം. മമ്മൂക്കയെ വെച്ച് ഷൂട്ട് ചെയ്യാന്‍ പോകുമ്പോള്‍ എന്നെ ഭയങ്കരമായിട്ട് ആള്‍ക്കാര്‍ പേടിപ്പിച്ചിട്ടുണ്ടായിരുന്നു.
മമ്മൂക്കയെ വെച്ചുള്ള ഷൂട്ട് ഭയങ്കര പ്രശ്‌നമായിരിക്കും എന്ന തരത്തിലായിരുന്നു സംസാരിച്ചത്. എന്നാല്‍ എനിക്ക് അങ്ങനെ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല.
കൊറോണ കാരണം ഷൂട്ടിന് പ്രശ്‌നം ഉണ്ടായതല്ലാതെ മമ്മൂക്കയെ കൊണ്ടോ മഞ്ജു ചേച്ചിയെ കൊണ്ടോ അല്ലെങ്കില്‍ ആ സിനിമയില്‍ വര്‍ക്ക് ചെയ്ത ബാക്കി ആരെക്കൊണ്ടും എനിക്ക് പ്രശ്‌നമുണ്ടായിട്ടില്ല.
ഈ സിനിമയും അതുപോലെയാണ്. രണ്ട് സിനിമ ചെയ്തിട്ടും ആര്‍ടിസ്റ്റുകളെ കൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല,’ ജോഫിന്‍ പറയുന്നു.
വാക്കിലല്ല പ്രവൃത്തിയിലാണ് കാര്യമെന്നും അതാണ് ജോഫിന്റെ തിയറിയെന്നുമായിരുന്നു ഇതിന് ആസിഫ് നല്‍കിയ മറുപടി. കൃത്യമായിട്ട് ആവശ്യമുള്ള കാര്യങ്ങള്‍ മാത്രമേ ജോഫിന്‍ സംസാരിക്കുകയുള്ളൂവെന്നും ആസിഫ് പറയുന്നു.
ഷൂട്ടിന് ശേഷമാണെങ്കിലും ഹ്യൂമര്‍ പോലും വളരെ കൃത്യമായിട്ട് പറയുകയേ ഉള്ളൂ. അതില്‍ ഒരു പോയിന്റും ഉണ്ടാകും. ഭയങ്കര രസകരമായ ഷൂട്ട് ആയിരുന്നു. നല്ലൊരു ടീം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്.
ഡി.ഒ.പി അപ്പുവായിരുന്നു, അപ്പു തന്നെയായിരുന്നു ലെവല്‍ ക്രോസും ഷൂട്ട് ചെയ്തത്. അവന്‍ ഒരു ഡി.ഒ.പി ആണെന്ന് തോന്നില്ല. നമ്മുടെ ഒരു സുഹൃത്ത് ലൊക്കേഷനില്‍ വന്ന് നില്‍ക്കുന്ന പോലെ തോന്നും. പാട്ടൊക്കെ പാടി, വലിയ ഒച്ചയും ബഹളവുമൊന്നുമില്ലാതെ ജോഫിനെപ്പോലെ തന്നെയാണ്,’ ആസിഫ് പറയുന്നു.
Content Highlight: Asif Ali and Joffin T Chacko about Mammootty and The Priest Movie