കാഴ്ചയിലെ ക്ലൈമാക്‌സില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു; മമ്മൂക്ക ചില സജഷന്‍സ് പറഞ്ഞു: ബ്ലെസി

/

കാഴ്ച എന്ന സിനിമയ്ക്ക് അത്തരമൊരു ക്ലൈമാക്‌സ് നല്‍കാനുള്ള കാരണത്തെ കുറിച്ചും അതില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായന്‍ ബ്ലെസി.

കൈമാക്‌സിലെ ട്രാജഡി കാരണം വന്ദനം പോലൊരു സിനിമ തിയേറ്ററില്‍ പരാജയപ്പെട്ടതിന്റെയൊക്കെ അനുഭവം മുന്നിലുണ്ടായിരിക്കെ കാഴ്ച എന്ന സിനിമയ്ക്ക് അങ്ങനെ ഒരു ക്ലൈമാക്‌സ് ഒരുക്കാനുള്ള കാരണമെന്താണെന്ന സംവിധായകന്‍ ജിസ് ജോയിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബ്ലെസി.

ക്ലൈമാക്‌സുമായി ബന്ധപ്പെട്ട് അത്തരം ചര്‍ച്ചകളൊക്കെ വന്നിരുന്നെന്നും എന്നാല്‍ തന്റെ മനസിലെ ആ സിനിമയുടെ അവസാനം അങ്ങനെ തന്നെ ആയിരുന്നെന്നും ബ്ലെസി പറയുന്നു.

‘കാഴ്ചയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത് അങ്ങനെ തന്നെയായിരുന്നു. അതിന് ശേഷം അവിടെ അയാള്‍ തിരിച്ചുവരുമെന്നൊക്കെയുള്ള രീതിയില്‍ മമ്മൂക്ക കുറച്ച് ക്യാപ്ഷനൊക്കെ പറഞ്ഞിരുന്നു.

ഇനിയൊരു മാറ്റം വരും, എനിക്ക് വിശ്വാസമുണ്ട്: ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റ് വലിയ ആശ്വാസം : ഹണി റോസ്

പക്ഷേ അദ്ദേഹം പല കാര്യങ്ങള്‍ക്കിടയിലാണല്ലോ ഇത് സംസാരിക്കുന്നത്. എനിക്ക് ഇത് മാത്രമല്ലേയുള്ളൂ. ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് ഷൂട്ട് ചെയ്തപ്പോള്‍ മമ്മൂക്കയുടെ കഥാപാത്രം നടന്നു പോയിട്ട് ഒന്ന് തിരിഞ്ഞു നോക്കുന്നിടത്താണ് സിനിമ അവസാനിക്കുന്നത്.

ഇത് പറയുമ്പോള്‍ എന്റെ ഓര്‍മയിലേക്ക് മറ്റൊരു സിനിമ കടന്നുവരികയാണ്. ‘ഇന്നലെ’ എന്ന പത്മരാജന്‍ സാറിന്റെ സിനിമ.

ജയറാമിന്റെ വീട്ടിലേക്ക് സുരേഷ്‌ഗോപിയുടെ കഥാപാത്രം വരികയും ശോഭനയെ മനസിലായിട്ടും മടങ്ങുന്നതാണ് അതിന്റെ ക്ലൈമാക്‌സ്.

സുരേഷ് ഗോപി വീട്ടില്‍ നിന്നിറങ്ങി കാറിലേക്ക് കയറുന്ന സീനാണ്. പപ്പേട്ടാ ഞാനൊന്നു തിരിഞ്ഞു നോക്കിക്കോട്ടേ എന്ന് സുരേഷ് ഗോപി ചോദിച്ചു.

അത്രയും നാള്‍ ഭാര്യയായി ജീവിച്ചയാളെ ഉപേക്ഷിച്ചുപോകുകയാണ്. ഒന്ന് തിരിഞ്ഞു നോക്കിക്കോട്ടേ എന്ന് ചോദിച്ചപ്പോള്‍ വേണ്ട എന്നായിരുന്നു പത്മരാജന്‍ സാറിന്റെ മറുപടി.

നെപ്പോ കിഡ് അല്ലേ, കാശില്‍ കിടന്ന് വളര്‍ന്നവന് എന്തും പറയാമെന്നായിരുന്നു വിമര്‍ശനം: അര്‍ജുന്‍ അശോകന്‍

അന്ന് കൂടെ നിന്ന ആളാണ് ഞാന്‍. ഇതൊക്കെ ആ സമയത്ത് നമ്മുടെ മനസില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ആണ്. ഒരു ഫിലിം മേക്കറിനെ സംബന്ധിച്ചിടത്തോളം അതിന്റെയൊരു മൊത്തം എന്തായിരിക്കണം എന്ന് മനസില്‍ ഉണ്ടാകും.

അതുകൊണ്ട് തന്നെ കാഴ്ചയില്‍ എനിക്ക് പ്രത്യേകിച്ച് ഒന്നും ചിന്തിക്കേണ്ടി വന്നിട്ടില്ല. കുറേ ഡിസ്‌കഷന്‍ വന്നപ്പോള്‍ ഞാന്‍ ചെയ്യുന്നത് തെറ്റാണോ എന്നൊക്കെയുള്ള ചോദ്യം എന്നില്‍ വന്നു.

‘ ഇനിയും നഷ്ടപ്പെട്ടിട്ടില്ലാത്ത മനസുമായി മാധവന്‍… കൂടുതല്‍ നന്മകള്‍ക്കായി നമുക്കും പ്രാര്‍ത്ഥിക്കാം’ എന്നൊരു വാചകം ക്ലൈമാക്‌സില്‍ വെക്കാന്‍ തീരുമാനിച്ചു.

ഇത് അങ്ങനെ പോര എന്ന് പറഞ്ഞതിന്റെ നിര്‍ബന്ധത്തിന്റെ പുറത്ത് എഴുതിയതാണ്. കാണുന്ന പ്രേക്ഷകനെ കൂടി ഞാന്‍ അതിലേക്ക് റിലേറ്റ് ചെയ്യുകയായിരുന്നു. അത്തരത്തില്‍ ഒരു സൈക്കോളജി വര്‍ക്ക് ചെയ്താണ് കുറേ പേരേ സമാധാനിപ്പിച്ചത്,’ ബ്ലെസി പറഞ്ഞു.

Content Highlight: Director Blessy about Kazhcha Movie Climax