രേഖാചിത്രത്തിലെ ക്ലൈമാക്‌സ്; അത് മമ്മൂക്കയുടെ ജീവിതത്തില്‍ നടന്നതാണ്: ജോഫിന്‍ ടി. ചാക്കോ

/

പ്രീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ചാക്കോ സംവിധാനം ചെയ്ത് സിനിമയാണ് രേഖാചിത്രം. ഗംഭീരപ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.

സിനിമയുടെ ക്ലൈമാക്‌സ് പോര്‍ഷനില്‍ നടന്‍ മമ്മൂട്ടി പറഞ്ഞുതന്ന ചില കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍.

താന്‍ മറ്റൊരു രീതിയിലായിരുന്നു ക്ലൈമാക്‌സിലെ ഒരു ഭാഗം തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ ഒരു റിയല്‍ ഇന്‍സിഡന്റ് മമ്മൂക്ക തനിക്ക് പറഞ്ഞു തന്നെന്നും ജോഫിന്‍ പറയുന്നു.

നേരത്തെ ചിത്രത്തിന്റെ നിര്‍മാതാവ് വേണു കുന്നപ്പിള്ളിയും ഇതേ കാര്യം പറഞ്ഞിരുന്നു.

‘ഞാന്‍ ഉദ്ദേശിച്ച ഒരു സാധനമല്ല ശരിക്കും ഇതിലെ ഒരു ലാസ്റ്റ് പോര്‍ഷന്‍ വന്നിരിക്കുന്നത്. അത് ഒരു റിയല്‍ ഇന്‍സിഡന്റ് ആണ്.

നേരെ മമ്മൂക്കയുടെ അടുത്തേക്ക്; വര്‍ഷത്തിന്റെ തുടക്കം ഗംഭീരമായതില്‍ സന്തോഷം: ആസിഫ്

അത് മമ്മൂക്ക പറഞ്ഞു തന്നതാണ്. മമ്മൂക്കയുടെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന സംഭവമാണ് ക്ലൈമാക്‌സിലെ ഒരു പോയിന്റില്‍ വന്നത്. അതാണ് ഞങ്ങള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്,’ ജോഫിന്‍ പറഞ്ഞു.

രേഖാചിത്രത്തില്‍ തീര്‍ച്ചയായും ചില സസ്പെന്‍സുകള്‍ ഉണ്ടെന്നും അത് തിയേറ്ററില്‍ തന്നെ കാണേണ്ടതാണെന്നുമായിരുന്നു നിര്‍മാതാവ് വേണു പറഞ്ഞത്.

‘മമ്മൂട്ടി ഈ സിനിമയെ കുറിച്ച് അറിയുന്നത് കഥ പറയുന്ന സമയത്ത് തന്നെയാണ്. മമ്മൂക്കയുടെ അടുത്ത് കഥ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ചില ഇന്‍പുട്ടുകള്‍ പറഞ്ഞു തന്നിട്ടുണ്ട്. ചില കാര്യങ്ങള്‍ ഉണ്ട്.

‘2025 ലെ ആദ്യ ഹിറ്റ് ആസിഫ് വക’; രേഖാചിത്രം പ്രേക്ഷക പ്രതികരണം

നമ്മള്‍ ആവശ്യപ്പെട്ടത് മറ്റൊന്നായിരുന്നു അത് വേണ്ട ഇങ്ങനെ പോയാല്‍ മതിയെന്ന് മമ്മൂക്ക പറഞ്ഞു. എന്തായിരിക്കാം മമ്മൂക്ക പറഞ്ഞത് എന്നൊക്കെ സിനിമ കാണുമ്പോള്‍ മനസിലാകും,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Director Joffin T. Chacko About Mammoottys Input In Rekhachithram