സിനിമയില്‍ എത്തിയതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് അതാണ്: അനശ്വര രാജന്‍

/

സിനിമയില്‍ എത്തിയതുകൊണ്ട് നഷ്ടപ്പെട്ടു എന്ന് തോന്നുന്നത് എന്താണെന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടി അനശ്വര രാജന്‍.

അങ്ങനെ ചോദിച്ചാല്‍ പ്രൈവസി ഒരു തരത്തില്‍ നഷ്ടമാകുമെന്നും എന്നാല്‍ അത് നമ്മള്‍ ചെയ്യുന്ന ജോലിയുടെ ഭാഗമാണെന്നും അനശ്വര രാജന്‍ പറയുന്നു.

‘ ഒരു പരിധി വരെ പ്രൈവസി നമുക്ക് നഷ്ടമാകും. ഒരു തരത്തില്‍ അതിനെ ഒരു റീസണ്‍ ആയി പോലും പറയാന്‍ കഴിയില്ല. കാരണം ഇഷ്ടത്തോടെ പാഷണേറ്റ് ആയിട്ടുള്ള ഒരു കാര്യം ഇപ്പുറത്ത് ചെയ്യുമ്പോള്‍ നമ്മള്‍ എന്തെങ്കിലുമൊക്കെ അതിനായി നഷ്ടപ്പെടുത്തേണ്ടി വരും. അങ്ങനെ മാത്രമേ കണ്ടിട്ടുള്ളൂ.

എനിക്കൊരിക്കലും ഞാന്‍ പുറത്തേക്ക് ഇറങ്ങി നടക്കുമ്പോള്‍ എന്നെ ആരും മൈന്‍ഡ് ചെയ്യാതെ, ആരും അറിയാത്ത ഒരു സിറ്റുവേഷന്‍ വരുന്നതിനെഎനിക്ക് ആലോചിക്കാന്‍ പറ്റില്ല.

മലയാളത്തിലെ ചില താരങ്ങള്‍ക്ക് തലക്കനം; അന്യഗ്രഹത്തില്‍ നിന്ന് വന്നവരെപ്പോലെയാണ് പെരുമാറ്റം: വേണു കുന്നപ്പിള്ളി

ഞാന്‍ എവിടെയാണെങ്കിലും ആളുകള്‍ എന്നെ തിരിച്ചറിയുമ്പോള്‍ സന്തോഷം മാത്രമേ തോന്നിയിട്ടുള്ളൂ. പ്രൈവസി ഭയങ്കര ഇഷ്യൂ ആയി പറയാന്‍ പോലും പറ്റില്ല. ഇറ്റ് ഈ ദി പാര്‍ട്ട് ഓഫ് ദി ജോബ്.

ഇനിയിപ്പോള്‍ പുറത്തേക്കൊക്കെ പോയാലും നമ്മളുടെ മലയാളികള്‍ ഉണ്ട്. എല്ലാവരും തിരിച്ചറിയുമ്പോള്‍, നമ്മുടെ സിനിമ കണ്ട് അഭിപ്രായം പറയുമ്പോള്‍ സന്തോഷം മാത്രമേയുള്ളൂ. അല്ലാതെ വിഷമിച്ചിരിക്കാന്‍ പറ്റില്ല.

ജീവിതത്തില്‍ ലക്ക് കൊണ്ട് ഒന്നും നേടാന്‍ കഴിയുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും എന്തെങ്കിലും നേടണമെങ്കില്‍ അതിന് വേണ്ടി നമ്മള്‍ വര്‍ക്ക് ചെയ്യുക തന്നെ വേണമെന്നും അനശ്വര പറയുന്നു.

ആദ്യമൊക്കെ ഞാന്‍ ലക്കില്‍ വിശ്വസിക്കുമായിരുന്നു. എന്നാല്‍ എന്റെ ഹാര്‍ഡ് വര്‍ക്കും എന്നെ സപ്പോര്‍ട്ട് ചെയ്യുന്നവരുടേയും ഒക്കെ പിന്തുണ കൊണ്ട് മാത്രമേ നമുക്ക് എന്തെങ്കിലും നേടാന്‍ സാധിക്കുകയുള്ളൂ.

സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാന്‍ പുതിയതായി ആരെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ: മറുപടിയുമായി ആസിഫ് അലി

എന്തെങ്കിലും വേണമെങ്കില്‍ അതിനായി വര്‍ക്ക് ചെയ്യുക. ലക്ക് കൊണ്ട് കിട്ടുമെന്നോ ദൈവം നോക്കുമെന്നോ കരുതുന്നത് തെറ്റാണ്. എന്ത് വന്നാലും നിങ്ങള്‍ക്ക് വേണോ വര്‍ക്ക് ചെയ്യുക.

എന്ത് ഡിസ്ട്രാക്ഷന്‍ വന്നാലും തടസം വന്നാലും എക്‌സ്യൂസ് പറയുന്നതില്‍ കാര്യമില്ല. ഇതാണ് വേണ്ടത്, അതിന് വേണ്ടി ഞാന്‍ വര്‍ക്ക് ചെയ്യും എന്ന് ഉറപ്പിക്കുക,’ അനശ്വര പറയുന്നു.

Content Highlight: Actress Anaswara Rajan about Privacy and Movies