ഭ്രമയുഗം മിസ്സായതിനേക്കാള്‍ എനിക്ക് സങ്കടം തോന്നിയത് അതിലാണ്: ആസിഫ് അലി

/

ഭ്രമയുഗം എന്ന സിനിമ തനിക്ക് മിസ്സായിപ്പോയതില്‍ എന്നും സങ്കടമുണ്ടെന്ന് നടന്‍ ആസിഫ് അലി.

ആ സിനിമ മിസ്സായതിനേക്കാള്‍ അതില്‍ തനിക്ക് ഫേവറെറ്റ് ആയ ഒരു ഷോട്ടുണ്ടായിരുന്നെന്നും അതൊക്കെ മിസ്സായിപ്പോയതിലാണ് വലിയ സങ്കടമെന്നും ആസിഫ് പറഞ്ഞു.

അടുത്തിടെ മമ്മൂട്ടിയെ കണ്ടപ്പോള്‍ താന്‍ പറഞ്ഞ കാര്യത്തെ കുറിച്ചും ആസിഫ് സംസാരിച്ചു.

‘ ഭ്രമയുഗം ഞാന്‍ ചെയ്യേണ്ട ഒരു പടമായിരുന്നു. അത് ചെയ്യാന്‍ പറ്റാത്തതില്‍ വലിയ വിഷമമുണ്ട്. കഴിഞ്ഞ ദിവസം മമ്മൂക്കയെ കണ്ടപ്പോഴും ഞാന്‍ ഇത് പറഞ്ഞിരുന്നു.

എനിക്കാ സിനിമ മിസ്സായതിനേക്കാളും അതിനകത്ത് ഒരു ലാസ്റ്റ് ഷോട്ടുണ്ട്. അര്‍ജുന്‍ വെള്ളത്തില്‍ നോക്കി മുഖം കഴുകുമ്പോള്‍ വെള്ളത്തില്‍ പോറ്റിയുടെ റിഫ്‌ളക്ഷന്‍ കാണുന്ന ഒരു ഷോട്ട്.

സിനിമയില്‍ എത്തിയതുകൊണ്ട് എനിക്ക് നഷ്ടപ്പെട്ടത് അതാണ്: അനശ്വര രാജന്‍

അത് എന്റെ അടുത്ത് നരേറ്റ് ചെയ്യുമ്പോള്‍ എന്റെ ഏറ്റവും ഫേവറെറ്റ് ഷോട്ടായിരുന്നു അത്. അത് മിസ്സായതിന്റെ ഒരു വിഷമമുണ്ടായിരുന്നു,’ ആസിഫ് പറയുന്നു.

2024 ല്‍ ഹിറ്റടിച്ച മലയാള ചിത്രത്തെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിച്ചു.

‘പോയവര്‍ഷത്തെ സിനിമകള്‍ നോക്കിയാല്‍ ആവേശമൊക്കെ പ്രേക്ഷകര്‍ വലിയ രീതിയില്‍ എന്‍ജോയ് ചെയ്ത ചിത്രമാണ്. എനിക്ക് അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മടിയാണ്.

അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ നല്ല ധൈര്യം വേണം. ഫഹദിന് ആ ധൈര്യമുണ്ട്. ആ കാര്യത്തില്‍ എനിക്ക് അദ്ദേഹത്തോട് അസൂയയാണ്. അതുപോലെ മഞ്ഞുമ്മല്‍. അതിന്റെ ആദ്യത്തെ ഡിസ്‌ക്ഷന്‍ മുതല്‍ നമ്മള്‍ എല്ലാവരും ഉണ്ടായിരുന്നതാണ്.

മലയാളത്തിലെ ചില താരങ്ങള്‍ക്ക് തലക്കനം; അന്യഗ്രഹത്തില്‍ നിന്ന് വന്നവരെപ്പോലെയാണ് പെരുമാറ്റം: വേണു കുന്നപ്പിള്ളി

അതുപോലെ പ്രേമലു. ഒരു റോം കോം സിനിമ വന്ന് വലിയ ഹിറ്റടിച്ചു. ആ ഒരു ജനറേഷനില്‍ വന്ന സിനിമളെല്ലാം ഹിറ്റായി.

വാഴ ഞാന്‍ അടുത്തിടെയാണ് കണ്ടത്. എനിക്ക് തിയേറ്ററില്‍ മിസ്സായ സിനിമയായിരുന്നു. ആ സിനിമ പാക്ക് ചെയ്തിരിക്കുന്ന രീതിയുണ്ട്. അതെനിക്ക് വല്ലാതെ കണക്ടായി. അത്തരത്തില്‍ വലിയ അഭിമാനം തോന്നിയ വര്‍ഷമായിരുന്നു 2024,’ ആസിഫ് പറയുന്നു.

Content Highlight: Asif Ali About His favorite scene on Bramayugam