നേര് എന്ന ചിത്രത്തിലെ സാറാ മുഹമ്മദ് എന്ന കഥാപാത്രത്തെ അതിഭംഗീരമായി സ്‌ക്രീനില്‍ എത്തിച്ച നടിയാണ് അനശ്വര. മോഹന്‍ലാലിനൊപ്പം ആദ്യമായി അനശ്വര അഭിനയിച്ച ചിത്രം കൂടിയായിരുന്നു നേര്.
മോഹന്‍ലാലിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും കഥാപാത്രമായി അദ്ദേഹം സ്വിച്ച് ചെയ്തതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര. പലരും പറഞ്ഞുകേട്ട കാര്യം നേരില്‍ കണ്ടപ്പോള്‍ വണ്ടറടിച്ചെന്നാണ് അനശ്വര പറയുന്നത്.
‘ ലാല്‍ സാറിനെയൊക്കെ നമ്മള്‍ കണ്ട് വളര്‍ന്നതാണ്. ഒരുമിച്ച് സ്‌ക്രീനില്‍ നില്‍ക്കുമ്പോള്‍ പോലും ഞാന്‍ ഇത് യാഥാര്‍ത്ഥ്യം തന്നെയാണോ എന്ന് പലപ്പോഴും ഞാന്‍ ചിന്തിച്ചു പോകാറുണ്ടായിരുന്നു.
ലാല്‍സാറിനെ കുറിച്ചൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് അദ്ദേഹം കഥാപാത്രമായി മാറുന്നത് വളരെ എളുപ്പത്തിലാണെന്ന്. അതുവരെ വളരെ കൂളായി സംസാരിച്ചു നില്‍ക്കുന്നയാള്‍ ഷോട്ട് പറയുമ്പോഴേക്കും സ്യുച്ച് ചെയ്യുന്നതിനെ കുറിച്ചൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ.
റൈഫിള്‍ ക്ലബ്ബ് സീന്‍ പടം, ഏതെങ്കിലുമൊരു റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് തോന്നി: അര്‍ജുന്‍ അശോകന്‍
അത് വിറ്റ്‌നെസ് ചെയ്യുന്നത് നേരിലാണ്. അത് കണ്ട് പഠിക്കാനൊന്നും എനിക്കറിയില്ല. പക്ഷേ അത് കണ്ട് ഞാന്‍ വണ്ടര്‍ അടിച്ചു നിന്നിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ലാല്‍സാര്‍ എന്ന ആക്ടര്‍ ഒരു വണ്ടര്‍ ആണ്.
ഞാന്‍ സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നു എന്നതിനപ്പുറം അദ്ദേഹത്തെ നേരില്‍ കാണുന്നതുപോലും സംഭവമായിട്ടാണ് എനിക്ക് തോന്നിയിട്ടുള്ളത്.
നേരിലെ ആ കോര്‍ട്ട് സീന്‍ എടുക്കുകയാണ്. ടേക്കിന് മുന്‍പ് അസോസിയേറ്റ് ലാല്‍സാറിന് ഡയലോഗ് പറഞ്ഞുകൊടുക്കുന്നുണ്ട്. അദ്ദേഹം അത് പറഞ്ഞു നോക്കുന്നതും കാണുന്നുണ്ട്.
ഭ്രമയുഗം മിസ്സായതിനേക്കാള്‍ എനിക്ക് സങ്കടം തോന്നിയത് അതിലാണ്: ആസിഫ് അലി
ഷോട്ട് പറഞ്ഞതും അദ്ദേഹത്തിന് പെട്ടെന്ന് ഒരു ചേഞ്ച് വന്നു. ആള്‍ ആകെ മാറി, അദ്ദേഹത്തിന്റേതായ രീതിയില്‍ ആ ഡയലോഗ് മാറ്റി. ഞാനാകെ വണ്ടറടിച്ചുപോയി. അത് കഴിഞ്ഞ് നോക്കിയപ്പോള്‍ ഞാന്‍ കാണുന്നത് ചുറ്റുമുള്ള ആള്‍ക്കാരൊക്കെ കയ്യടിക്കുന്നതാണ്,’അനശ്വര പറയുന്നു.
Content Highlight: Anaswara Rajan about Mohanlal