ഇന്ത്യന്‍ 2 വിലെ എ.ഐയും രേഖാചിത്രത്തിലെ മമ്മൂക്കയും; നമ്മുടെ പിള്ളേര്‍ പൊളിയല്ലേ: മനോജ് കെ. ജയന്‍

/

രേഖാചിത്രത്തിലെ കാസ്റ്റിങ്ങിനെ കുറിച്ചും ചിത്രത്തില്‍ എ.ഐ ഉപയോഗിച്ചിരിക്കുന്ന രീതിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മനോജ് കെ. ജയന്‍.

ചിത്രത്തില്‍ ആലീസ് വിന്‍സെന്റ് എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച് കയ്യടി നേടുകയാണ് മനോജ് കെ. ജയന്‍.

ബ്രില്യന്റ് കാസ്റ്റിങ് ആണ് രേഖാചിത്രത്തിലേതെന്നും ഭരതേട്ടനും കാതോടുകാതോരത്തിനും, ജോഫിനും കൂട്ടരും ഒരു ആദരം കൊടുത്തതുപോലെയാണ് തനിക്ക് തോന്നിയതെന്ന് മനോജ് കെ. ജയന്‍ പറയുന്നു.

ഒപ്പം എ.ഐയിലൂടെ മമ്മൂട്ടിയെ റീക്രിയേറ്റ് ചെയ്തിനെ കുറിച്ചും താരം സംസാരിച്ചു.

അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ ഷെയര്‍ ചെയ്യുന്നു എന്നതിനപ്പുറം നേരില്‍ കാണാനായതുപോലും സംഭവമാണ്: അനശ്വര

‘ഭരതേട്ടന്‍ ആയി അഭിനയിച്ച ആളെ കണ്ടപ്പോള്‍ ഭരതേട്ടനെപ്പോലെ തന്നെ തോന്നി. അതുപോലെ കമല്‍ ഇക്കയുടെ ചെറുപ്പകാലം അദ്ദേഹത്തിന്റെ മകന്‍ ആണ് ചെയ്തിരിക്കുന്നത്.

സിദ്ദിഖ്, സിദ്ദിഖിന്റെ മകന്‍, ടി.ജി. രവി, മകന്‍ ശ്രീജിത് രവി, എന്റെ ചെറുപ്പകാലം ചെയ്ത ഉണ്ണി ലാലു അങ്ങനെ ഒരുപാടു അഭിനേതാക്കളെ വളരെ ബുദ്ധിപൂര്‍വം തിരഞ്ഞെടുത്തിട്ടുണ്ട്.

വളരെ മികച്ച ഒരു കാസ്റ്റിങ് ആണ് സിനിമയുടേത്. ഉണ്ണി ലാലു ഇന്നലെ എന്നെ വിളിച്ചു, ‘ചേട്ടാ ഞാന്‍ ആണ് ചേട്ടന്റെ ചെറുപ്പം ചെയ്തിരിക്കുന്നത്’ എന്ന് പറഞ്ഞു.

റൈഫിള്‍ ക്ലബ്ബ് സീന്‍ പടം, ഏതെങ്കിലുമൊരു റോള്‍ കിട്ടിയിരുന്നെങ്കിലെന്ന് തോന്നി: അര്‍ജുന്‍ അശോകന്‍

ആ കാസ്റ്റിങ് വളരെ നന്നായി തോന്നി, ഉണ്ണി ലാലുവിന് എന്റെ എന്തോ ഛായ ഉണ്ട്. അതുപോലെ പഴയ മമ്മൂക്കയെ കണ്ടപ്പോള്‍ തന്നെ ഒരു രോമാഞ്ചം വന്നു.

കുറെ ട്രോളുകള്‍ ഞാന്‍ കണ്ടിരുന്നു. ഇന്ത്യന്‍ 2 എന്ന ബിഗ് ബജറ്റ് സിനിമയില്‍ എ.ഐ ചെയ്തു താരങ്ങളെ പുനഃസൃഷ്ടിച്ചത് വളരെ മോശമായിരുന്നു എന്നും മമ്മൂക്കയുടെ ചെറുപ്പകാലം രേഖാചിത്രത്തില്‍ അതിമനോഹരമായി ചെയ്തിട്ടുണ്ടെന്നുമുള്ള തരത്തില്‍.

അത് വളരെ ശരിയാണ്. മിടുക്കന്മാരായ കുട്ടികള്‍ നമ്മുടെ നാട്ടിലുണ്ട്,’ മനോജ് കെ. ജയന്‍ പറയുന്നു.

Content Highlight: Manoj K Jayan about Rekhachithram Movie