സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്, സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തി: ആസിഫ്

/

ആസിഫ് അലി, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രത്തിന്റെ വിജയാഘോഷത്തിലാണ് താരങ്ങള്‍.

ചിത്രത്തിന് തുടക്കം മുതല്‍ പിന്തുണയായായി നിന്ന് നടന്‍ മമ്മൂട്ടിയോടുള്ള സ്‌നേഹവും നന്ദിയുമൊക്കെ അറിയിക്കുകയാണ് നടന്‍ ആസിഫ് അലി.

ഇത്രയും കാലം നമ്മള്‍ മമ്മൂക്ക എന്ന വിളിച്ച വ്യക്തിയെ മമ്മൂട്ടി ചേട്ടനാക്കിയത് രേഖാചിത്രത്തിന്റെ മാജിക്കാണെന്ന് ആസിഫ് പറയുന്നു.
ഒപ്പം വേദിയില്‍ മമ്മൂട്ടിക്ക് ആസിഫ് സ്‌നേഹ ചുംബനവും നല്‍കി.

‘ഈ സന്തോഷം എല്ലാവരുമായി പങ്കിടണമെന്നുണ്ട്. പ്രത്യേകിച്ച് മമ്മൂക്കയുടെ പ്രസന്‍സില്‍. സിനിമ കാണാന്‍ തുടങ്ങിയ കാലം മുതല്‍ കൊതിപ്പിക്കുന്നതാണ്. സിനിമയില്‍ വന്ന കാലം മുതല്‍ ചേര്‍ത്തുനിര്‍ത്തിയിട്ടുണ്ട്.

ഓരോ പ്രാവശ്യം കാണുമ്പോഴും ആദ്യമായി കാണുന്ന ബഹുമാനത്തോടെയും ഭയത്തോടേയും മാറി നിന്ന ഞങ്ങളെയെല്ലാം ചേര്‍ത്തുപിടിച്ച വ്യക്തിയാണ് മമ്മൂക്ക.

രേഖാചിത്രവുമായി ഞാന്‍ സഹകരിക്കാനുള്ള കാരണം അതുമാത്രമാണ്: മമ്മൂട്ടി

സിനിമയുടെ എല്ലാ മേഖലകളിലും എല്ലാ സമയത്തും എല്ലാ രീതിയിലും സപ്പോര്‍ട്ട് തന്നിട്ടുള്ള, ഉപദേശങ്ങള്‍ തന്നിട്ടുള്ള ഒരു മാതൃകയായി ഞങ്ങളുടെ മുന്നില്‍ നിന്നിട്ടുള്ള പ്രിയപ്പെട്ട മമ്മൂക്ക ഇന്ന് ഈ സിനിമയുടെ ഭാഗമായി വിജയം ഞങ്ങള്‍ക്ക് സമ്മാനിച്ചിരിക്കുകയാണ്.

മമ്മൂട്ടി എന്ന മമ്മൂക്ക എന്ന മമ്മൂട്ടി ചേട്ടന്‍. ഇത്രയും നാള്‍ വിളിച്ചു ശീലിച്ച മമ്മൂക്ക എന്ന വിളി പെട്ടെന്ന് മമ്മൂട്ടി ചേട്ടനായി മാറിയത് ഈ സിനിമയുടെ ഒരു മാജിക്കായി ഞങ്ങള്‍ കാണുന്നു.

ഈ വിജയത്തിന്റെ ഭാഗമായി ഞങ്ങളുടെ കൂടെ നിന്ന് ഇത്രയും സപ്പോര്‍ട്ട് തന്ന മമ്മൂക്കയോടുള്ള സ്‌നേഹം അറിയിക്കുകയാണ്,’ ആസിഫ് അലി പറഞ്ഞു.ഒപ്പം മമ്മൂക്കയോടായി ഒരു ചോദ്യവും ആസിഫ് വേദിയില്‍ ചോദിച്ചു.

ഇന്ത്യന്‍ 2 വിലെ എ.ഐയും രേഖാചിത്രത്തിലെ മമ്മൂക്കയും; നമ്മുടെ പിള്ളേര്‍ പൊളിയല്ലേ: മനോജ് കെ. ജയന്‍

‘മമ്മൂക്ക, സോഷ്യല്‍ മീഡിയ മുഴുവന്‍ ട്രെന്‍ഡ് ചെയ്യുന്ന ഒരു ചോദ്യമുണ്ട്. റോഷാക്കിന്റെ സമയത്ത് മമ്മൂക്ക എനിക്കൊരു റോളക്‌സ് തന്നു, തിരിച്ച് ഞാന്‍ എന്താണ് കൊടുക്കുകയെന്ന് എല്ലാവരും ചോദിക്കുന്നുണ്ട്’ എന്ന് ആസിഫ് പറഞ്ഞപ്പോള്‍ ഒരു ഉമ്മ തരാനായി ആസിഫിന് നേരെ തന്റെ കവിള്‍ കാണിച്ചുകൊടുക്കുകയായിരുന്നു മമ്മൂട്ടി.

നന്ദിയെന്ന് പറഞ്ഞ് മമ്മൂട്ടിക്ക് നിറഞ്ഞ സ്‌നേഹത്തോടെ ആസിഫ് സ്‌നേഹ ചുംബനം നല്‍കിയപ്പോള്‍ കയ്യടികളോടെയായിരുന്നു വേദിയിലും സദസിലുമുള്ളവര്‍ അതിനെ ഏറ്റെടുത്തത്.

Content Highlight: Asif Ali About Mammootty and Rekhachithram