ബോഗെയ്ന്‍വില്ലയില്‍ ആദ്യം ഷൂട്ട് ചെയ്തത് ആ സീനായിരുന്നു: സകല കിളിയും പോയി: ജ്യോതിര്‍മയി

/

അമല്‍നീരദിന്റെ സംവിധാനത്തില്‍ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍, ഷഫഫുദ്ദീന്‍, ശ്രിന്ദ, വീണ നന്ദകുമാര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രമായിരുന്നു ബോഗെയ്ന്‍വില്ല.

പതിനൊന്നു വര്‍ഷങ്ങള്‍ക്കു ശേഷം നടി ജ്യോതിര്‍മയി അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ ചിത്രം കൂടിയായിരുന്നു ബോഗെയ്ന്‍വില്ല.

ചിത്രത്തിലെ തന്റെ ആദ്യ സീനിനെ കുറിച്ചും ആ സമയത്ത് അനുഭവിച്ച ടെന്‍ഷനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജ്യോതിര്‍മയി.

ഫസ്റ്റ് ഡേ തന്നെ എടുത്തത് കാര്‍ ആക്‌സിഡന്റ് സീനായിരുന്നെന്നും അക്ഷരാര്‍ത്ഥത്തില്‍ തന്റെ കിളി പോയെന്നും ജ്യോതിര്‍മയി പറയുന്നു.

ഇമോഷണല്‍ ബ്ലാക്ക് മെയിലിങ് എന്ന് പറയാമോ എന്നറിയില്ല; നോ പറയാന്‍ പറ്റിയില്ല: സൈജു കുറുപ്പ്

‘ നല്ല ടെന്‍ഷനായിരുന്നു. ഫസ്റ്റ് സീന്‍ ചെയ്യുമ്പോള്‍ തന്നെ പേടിയുണ്ടായിരുന്നു. സിങ്ക് സൗണ്ട് ആയിരുന്നു. എന്റെ ആദ്യത്തെ സിങ്ക് സൗണ്ട് മൂവിയാണ്.

ഫസ്റ്റ് ഷോട്ട് ആക്‌സിഡന്റ് സീനായിരുന്നു. അതില്‍പിന്നെ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ നല്ല ടെന്‍ഷനായിരുന്നു.

ഞാന്‍ ഇങ്ങനെ ചാക്കോച്ചനോട് ചോദിച്ചുകൊണ്ടിരിക്കുകയാണ് ചാക്കോച്ചാ, ഇതെങ്ങനെ ആയിരിക്കും ചെയ്യുക, നേരത്തെ ചെയ്തിട്ടുണ്ടോ എന്നൊക്കെ.

ഏയ് കുഴപ്പമില്ല എന്ന് പറഞ്ഞു. എന്റെ ദൈവമേ എടുത്തൊരു കറക്കലായിരുന്നു. എന്റെ സകല കിളിയും പോയി.

പിന്നെ ഡയലോഗുള്ള സീനില്‍ അതിനേക്കാള്‍ ടെന്‍ഷന്‍. ഡയലോഗും പറയണം അതില് കറച്ച് ആക്ടിവിറ്റീസും ഉണ്ടായിരുന്നു. പിന്നെ സിങ്ക് സൗണ്ട് ആകുമ്പോള്‍ എന്തും കാപ്ച്വര്‍ ചെയ്യുമല്ലോ.

എന്നെ ടാര്‍ഗറ്റ് ചെയ്യുന്നില്ല എന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ: ഷെയ്ന്‍ നിഗം

മറ്റേത് ആണെങ്കില്‍ ഡബ്ബിങ്ങില്‍ കറക്ട് ചെയ്യുകയെങ്കിലും ചെയ്യാം. ഇതില്‍ അത് പറ്റില്ല. നാണക്കേടാകുമോ എന്നൊക്കെ തോന്നി ടെന്‍ഷനായിരുന്നു,’ ജ്യോതിര്‍മയി പറയുന്നു.

ലാജോ ജോസിന്റെ ‘റൂത്തിന്റെ ലോകം’ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടാണ് ബോഗെയ്ന്‍വില്ല ഒരുക്കിയത്. ലാജോ ജോസിനൊപ്പം അമല്‍ നീരദും തിരക്കഥയെഴുത്തില്‍ പങ്കാളിയായ ചിത്രം നിര്‍മ്മിച്ചത് അമല്‍ നീരദ് പ്രൊഡക്ഷന്‍സും ഉദയാ പിക്ചേഴ്സും സംയുക്തമായാണ്.

Content Highlight: Actress Jyothirmayi about Bouganvillea Movie Scene