രേഖാചിത്രത്തിന് വേണ്ടി അവരെയൊക്കെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു: ജോഫിന്‍ ടി. ചാക്കോ

/

ആസിഫ് അലിയെ നായകനാക്കി ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്ത രേഖാചിത്രം ഗംഭീര പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. 2025 ലെ ആദ്യ ഹിറ്റ് കൂടിയാണ് രേഖാചിത്രം.

ചിത്രത്തിനായി തനിക്ക് ഏറ്റവും കൂടുതല്‍ കഷ്ടപ്പെടേണ്ടി വന്ന ഒരു കാര്യത്തെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജോഫിന്‍. സിനിമയ്ക്കായി നിരവധി പേരെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നെന്നും എന്‍.ഒ.സി കിട്ടുക എന്നതായിരുന്നു ഏറ്റവും വലിയ കടമ്പയെന്നും ജോഫിന്‍ പറഞ്ഞു.

‘115 ആര്‍ട്ടിസ്റ്റുകളും, 90 ലൊക്കേഷനുകളിലും ആയി ഷൂട്ട് ചെയ്ത സിനിമ ആണ് ഇത്. എന്റെ അറിവില്‍ ഇങ്ങനെ ഒരു പ്രൊഫൈല്‍ ഉള്ള സിനിമ മലയാളത്തില്‍ ഉണ്ടായിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്.

മര്യാദയ്ക്ക് പണിയെടുക്കേണ്ട സമയത്ത് അത് ചെയ്യാതിരുന്നതിന്റെ ഫലമാണ്; കോടതി വിധിയില്‍ സന്തോഷം: അര്‍ജുന്‍ അശോകന്‍

എല്ലാത്തിലും ഉപരി ഒരുപാട് നോണ്‍ ഒബ്ജക്ഷന്‍ വേണ്ടി വന്ന സിനിമ ആണിത്. ഇത് കാരണം സിനിമയില്‍ ജീവിച്ചിരിക്കുന്ന വരും മരിച്ച പലരുമായും സാമ്യം ഉണ്ട് കഥാപാത്രങ്ങള്‍ക്ക്.

സാമ്യം എന്നതില്‍ ഉപരി, അവര്‍ തന്നെ എന്ന് പറയുന്നതാവും ശരി. കേരളത്തില്‍ നടന്ന ഒരു സംഭവം, അതില്‍ ഉള്‍പ്പെട്ട എല്ലാവരും സ്‌ക്രീനില്‍ ഉണ്ട്. അത് വലിയ വെല്ലുവിളി ആയിരുന്നു.

ഇത്രപേരുടെ എന്‍.ഒ.സി കിട്ടാന്‍ ആണ് ഏറ്റവും കൂടുതല്‍ കാത്തിരിക്കേണ്ടി വന്നത്. ഇത്ര അധികം ആളുകള്‍ ഉള്‍പ്പെട്ടപ്പോള്‍, ആ കഥാപാത്രങ്ങളോട്, അവരുടെ കുടുംബങ്ങളോട് എല്ലാം കഥ പറഞ്ഞ് അവരെ കണ്‍വിന്‍സ് ചെയ്യേണ്ടി വന്നു.

അക്കാരണം കൊണ്ട് സൂക്ഷ്മദര്‍ശിനിയുടെ ഓഡീഷനില്‍ എനിക്ക് കിട്ടാന്‍ സാധ്യത കുറവാണെന്ന് തോന്നി: അഖില ഭാര്‍ഗവന്‍

ഒരുപാട് ആഗ്രഹിച്ചും, ആസ്വദിച്ചും ആണ് ഞാന്‍ രേഖാചിത്രം സംവിധാനം ചെയ്തത്. പല വെല്ലുവിളികളും തരണം ചെയ്തു. പക്ഷേ, എല്ലാത്തിനും ഒടുവില്‍, സിനിമ തിയേറ്ററില്‍ ഇറങ്ങി നല്ല പ്രതികരണം ലഭിക്കുമ്പോള്‍ സന്തോഷമുണ്ട്,’ ജോഫിന്‍ പറഞ്ഞു.

Content Highlight: Joffin T. Chacko about Rekhachithram