രേഖാചിത്രത്തില്‍ മനോജ് കെ. ജയന്‍ അവതരിപ്പിച്ച വക്കച്ചന്‍ എന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചതിലൂടെ കയ്യടി നേടുകയാണ് നടന്‍ ഉണ്ണി ലാലു.
രേഖാചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ക്കിടെ ഉണ്ണി ലാലുവിനെക്കുറിച്ച് ആസിഫ് അലി പറഞ്ഞൊരു കമന്റ് നേരത്തെ വൈറലായിരുന്നു.
‘പലരും ഉണ്ണിയെ പരിചയപ്പെടുത്തുന്നത് ഷോര്‍ട്ട്ഫിലിമുകളില്‍ അഭിനയിച്ച താരം എന്നാണ്. ഞാനൊരു വാക്കു തരാം. രേഖാചിത്രത്തിനു ശേഷം ഉണ്ണിക്ക് ഒരു ഷോര്‍ട്ട്ഫിലിമിന്റെ അഡ്രസ് ആവശ്യം ഉണ്ടാകില്ല. ഉണ്ണി ലാലു എന്ന ആര്‍ടിസ്റ്റിനെ രേഖാചിത്രത്തിന്റെ പേരിലാകും ഇനിയെല്ലാവരും അറിയാന്‍ പോകുന്നത്,’ എന്നായിരുന്നു ആസിഫ് പറഞ്ഞത്.
സിനിമ ഇറങ്ങിയതിനുശേഷം എല്ലാവരും തന്നോട് രേഖാചിത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും ആസിഫ് അലി പറഞ്ഞതു പോലെ സിനിമയുടെ റിലീസിന് ശേഷം തന്റെ അഡ്രസ് മാറിയെന്നും ഉണ്ണി ലാലു പറയുന്നു.
അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നതാണ്: സംഗീത് പ്രതാപ്
‘ഇപ്പോള്‍ ആളുകള്‍ എന്നെ കാണുമ്പോള്‍ സംസാരിക്കുന്നത് രേഖാചിത്രത്തെക്കുറിച്ചാണ്. വക്കച്ചന്‍ കൊള്ളായിരുന്നു എന്നാണ് പറയുന്നത്. ഇതിനു മുന്‍പ് ഫ്രീഡം ഫൈറ്റിലും രേഖയിലുമെല്ലാം നല്ല വേഷങ്ങളാണ് ചെയ്തിട്ടുള്ളത്.
എന്നിട്ടും പലരും എന്നെ സ്ഥിരം പരിചയപ്പെടുത്താറുള്ളത് ഷോര്‍ട്ട്ഫിലിംസിന്റെ പേരിലാണ്. അതെല്ലാം ഞാന്‍ 100 ശതമാനം ഇഷ്ടത്തോടെ ചെയ്തവയുമാണ്.
പക്ഷേ, അതു മാത്രമെ ചെയ്തിട്ടുള്ളൂ എന്നു കരുതുന്നവര്‍ പോലുമുണ്ട്. മുഖ്യധാരാ സിനിമയില്‍ പ്രേക്ഷകര്‍ അങ്ങനെ എന്നെ ശ്രദ്ധിച്ചിട്ടില്ല. രേഖാചിത്രത്തോടെ ആ കാര്യത്തില്‍ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്,’ ഉണ്ണി പറയുന്നു.
സിനിമയിലേക്ക് വരുമ്പോള്‍ മനോജ് കെ. ജയന്റെ ചെറുപ്പകാലം ആണ് ചെയ്യേണ്ടതെന്നൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും ഉണ്ണി പറയുന്നു.
‘സിനിമ കണ്ടവര്‍, ശരിക്കും മനോജേട്ടന്റെ ചെറുപ്പകാലം പോലെ തോന്നിയെന്ന് പറഞ്ഞു. താടി വടിച്ചപ്പോള്‍ എല്ലാവരും പറഞ്ഞു, എവിടെയൊക്കെയോ മനോജേട്ടന്റെ ഒരു ലുക്കും ഫീച്ചേഴ്‌സും ഉണ്ടെന്ന്.
സിനിമ ഞാന്‍ ആസ്വദിച്ചത് ഒരിക്കലും അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല: മീന
ദീര്‍ഘകാലമായി ഈ താടി ലുക്കിലാണ് എന്നെ എല്ലാവരും കണ്ടിട്ടുള്ളത്. താടിയും മീശയും ഇല്ലാത്ത ലുക്ക് എനിക്കു തന്നെ ഓര്‍മയില്ല. എന്തായാലും ആ ലുക്ക് എന്നെ ഒരുപാട് സഹായിച്ചു.
കൂടെ അഭിനയിക്കുന്നവര്‍ കിടിലനായി ചെയ്യുമ്പോള്‍ നമുക്കും അതുപോലെ ചെയ്യാനുള്ള ഊര്‍ജം കിട്ടും. നല്ല റിയാക്ഷന്‍സ് കൊടുക്കാന്‍ പറ്റും. സറിന്‍ ഷിഹാബ് ഗംഭീര ആര്‍ടിസ്റ്റാണ്. അത് ആ സീനില്‍ വളരെയധികം സഹായിച്ചു,’ ഉണ്ണി ലാലു പറയുന്നു.
Content Highlight: Actor Unni Lalu about Asif Ali and Rekhachithram Movie