‘ആ പൈസ ഇനി കിട്ടൂലാന്ന് ബാങ്കുകാര്‍ ഉറപ്പു തന്നിട്ടുണ്ട് ‘; ഒ.ടി.പി കൊടുത്ത് 40000 പോയി: നവാസ് വള്ളിക്കുന്ന്

/

വ്യാജ ഓണ്‍ലൈന്‍ തട്ടിപ്പ് വഴി പണം നഷ്ടപ്പെട്ടുപോയതിനെ കുറിച്ച് പറയുകയാണ് നടന്‍ നവാസ് വള്ളിക്കുന്ന്. അര്‍ജുന്‍ അശോകന്‍ നായകനാകുന്ന അന്‍പോട് കണ്‍മണി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു നവാസ്.

ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന് പറഞ്ഞ് തനിക്ക് ഒരു മെസ്സേജ് വന്നെന്നും ഒ.ടി.പി അടിച്ചു കൊടുത്തതോടെ അക്കൗണ്ടില്‍ നിന്നും 40000 രൂപ നഷ്ടപ്പെട്ടെന്നും നവാസ് പറഞ്ഞു.

അര്‍ജുന്‍ അശോകനായിരുന്നു നവാസിന്റെ കൈയില്‍ നിന്നും പണം നഷ്ടപ്പെട്ടെന്ന കാര്യം അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടിയത്.

‘ പുള്ളി അറിയാതെ ഒരു 40000 രൂപ ഒ.ടി.പി ഫ്രോഡ് വഴി നഷ്ടമായി. അതിന്റെ വിഷമത്തിലായിരുന്നു നവാസ്‌ക്ക,’ അര്‍ജുന്‍ പറഞ്ഞു.

‘ കാരവനിലിരിക്കുമ്പോള്‍ എനിക്കൊരു ലിങ്ക് വന്നു. ബാങ്ക് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്നായിരുന്നു പറഞ്ഞത്. ഞാന്‍ ആ ലിങ്കില്‍ ക്ലിക്ക് ചെയ്തു. അപ്പോള്‍ ഒ.ടി.പി അടിക്കാന്‍ പറഞ്ഞു. ഒ.ടി.പി അടിച്ചുകൊടുത്തു. പൈസ അങ്ങ് പോയി.

ടിനു പാപ്പച്ചന്റെ ‘തിയേറ്റര്‍ കുലുങ്ങും’ എന്നുള്ള കമന്റാണ് ഹൈപ്പ് കൂട്ടിയത്, ഞങ്ങളായിട്ട് ഒരു ഹൈപ്പും ഉണ്ടാക്കിയിരുന്നില്ല: ഷിബു ബേബി ജോണ്‍

ഞാന്‍ പരാതിയൊക്കെ കൊടുത്തു. പക്ഷേ ബാങ്കുകാര്‍ എനിക്ക് ഉറപ്പുതന്നു. കിട്ടൂലാന്ന് (ചിരി). പക്ഷേ പൊലീസുകാര്‍ കിട്ടുംന്ന് പറഞ്ഞു. ആ ടെന്‍ഷനിലായിരുന്നു ഞാന്‍.

എന്നും ഞാന്‍ അക്കൗണ്ട് നോക്കും. എന്തെങ്കിലും പൈസ വന്നോ എന്ന്. രസം അതല്ല. എല്ലാവരോടും ഓണ്‍ലൈന്‍ തട്ടിപ്പിനെ കുറിച്ച് പറയുന്ന ആളാണ് ഞാന്‍. അതിലൊന്നും പോയി വീഴരുത് എന്നൊക്കെ. ഭയങ്കര മോട്ടിവേഷന്‍ കൊടുക്കുന്ന ആളാണ്.

ഒടുവില്‍ ഞാന്‍ തന്നെ അതില്‍ വീണു. ഞാന്‍ ശരിക്കും ആധാര്‍ ലിങ്ക് ചെയ്യാന്‍ നോക്കിയതാണ്. ഇങ്ങനെയൊരു തട്ടിപ്പിന്റെ കാര്യം മനസിലേ വന്നില്ല,’ നവാസ് വള്ളിക്കുന്ന് പറഞ്ഞു.

ആസിഫിക്ക പറഞ്ഞതു പോലെ തന്നെ സംഭവിച്ചു, രേഖാചിത്രത്തിന് ശേഷം എന്റെ അഡ്രസ് മാറി: ഉണ്ണി ലാലു

ഈ അടുത്ത കാലത്ത് താനൊരു ഡിജിറ്റല്‍ അറസ്റ്റില്‍ പെട്ടെന്നായിരുന്നു ഇതോടെ നടി മാലാ പാര്‍വതി പറഞ്ഞത്.

ഇതൊരു കളി തമാശയല്ല. നമ്മള്‍ പെട്ടുപോകും. എന്റെ പൈസയൊന്നും പോയില്ല. കുറച്ചുനേരം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറഞ്ഞ് അവിടെ ഇരുന്നു, മാലാ പാര്‍വതി പറഞ്ഞു.

തന്റെ അക്കൗണ്ട് നോക്കുന്നത് വീട്ടുകാരാണെന്നും അല്ലെങ്കില്‍ അക്കൗണ്ട് തന്നെ അടിച്ചുപോയെനെ എന്നുമായിരുന്നു അര്‍ജുന്‍ അശോകന്‍ ഇതോടെ പറഞ്ഞത്.

‘എന്റെ അക്കൗണ്ട് ഞാനല്ല നോക്കുന്നത്. എന്റേല്‍ ആണേല്‍ പണി പാളും. എന്റെ അക്കൗണ്ട് തന്നെ ഇല്ലാതായിപ്പോകും. അതുകൊണ്ട് എല്ലാം വീട്ടുകാരാണ് നോക്കുന്നത്,’ അര്‍ജുന്‍ പറഞ്ഞു.

Content Highlight: Actor Navas Vallikkunnu about Online Fraud