ലാലേട്ടന്‍, ഇന്നസെന്റേട്ടന്‍, പപ്പുച്ചേട്ടന്‍; കോമഡി കേട്ട് ചിരിയടക്കിക്കിടക്കാന്‍ പാടുപെട്ടു: ചന്ദ്രലേഖയെ കുറിച്ച് സുകന്യ

/

ഫാസില്‍ നിര്‍മ്മിച്ച് പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 1997 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചന്ദ്രലേഖ. ശ്രീനിവാസന്‍ – മോഹന്‍ലാല്‍ ജോടിയുടെ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചുവരവ് കൂടിയായിരുന്നു ചിത്രം.

പ്രിയദര്‍ശന്‍ – മോഹന്‍ലാല്‍ ടീമിന്റെ താളവട്ടം (1986), ചിത്രം (1988), കിലുക്കം (1991), അദ്വൈതം (1991), തേന്മാവിന്‍ കൊമ്പത്ത് (1994) എന്നിവക്ക് ശേഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ആറാമത്തെ ചിത്രമായിരുന്നു ഇത്.

1995-ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ വൈല്‍ യു വേര്‍ സ്ലീപ്പിംഗില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചന്ദ്രലേഖ ഒരുക്കിയത്.

സിനിമയുടെ ചിത്രീകരണ സമയത്തെ കുറിച്ചും മോഹന്‍ലാലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി സുകന്യ.

നസീര്‍ സാര്‍ ആ വെള്ളം എന്റെ വായിലേക്ക് ഒഴിച്ചുതന്നതും വായ പൊള്ളി, ശ്വാസനാളം ചുരുങ്ങിപ്പോയി, ശബ്ദം പൂര്‍ണമായി നഷ്ടമായി: കലാരഞ്ജിനി

ഒരു ബെഡ്ഡില്‍ അനങ്ങാതെ കിടക്കുകയെന്നത് വലിയ ചാലഞ്ചായിരുന്നെന്നും പ്രത്യേകിച്ചും ചുറ്റും നിന്ന് പല താരങ്ങളും പല കോമഡികളും പറയുമ്പോള്‍ ചിരിക്കാതിരിക്കാന്‍ ബുദ്ധിമുട്ടായിരുന്നെന്നും താരം പറയുന്നു.

‘കളിയും ചിരിയും ഫുള്‍ടൈം തമാശയുമായാണ് ചന്ദ്രലേഖയുടെ ചിത്രീകരണം മുന്നോട്ടു പോയത്. കിടപ്പിലായ കഥാപാത്രമായി അഭിനയിച്ച ദിവസങ്ങള്‍ ഇന്നും മനസിലുണ്ട്. ഞാന്‍ മാത്രം കട്ടിലില്‍ അനങ്ങാതെ, ഇമയനക്കം പോലുമില്ലാതെ കിടക്കും

മറ്റുള്ളവരെല്ലാം ചുറ്റും കൂടിനിന്ന് ഒന്നിനുപിറകെ ഒന്നായി ചിരിക്കുള്ള വകകള്‍ തന്നുകൊണ്ടിരിക്കും. ചിരിയടക്കിക്കിടക്കാന്‍ ഞാന്‍ ഏറെ പാടുപെട്ടു.

നസ്രിയ അങ്ങനെ ഒരു റിസ്‌കെടുക്കാന്‍ തയ്യാറായത് അതുകൊണ്ടാണ്: ഫഹദ് ഫാസില്‍

ലാലേട്ടന്‍, ഇന്നസെന്റേട്ടന്‍, പപ്പുച്ചേട്ടന്‍, വേണുച്ചേട്ടന്‍ വലിയൊരു കൂട്ടം തന്നെ എനിക്ക് ചുറ്റും നിറഞ്ഞുനിന്നു. ചന്ദ്രലേഖയെ കുറിച്ചുള്ള മറ്റൊരോര്‍മ മനോഹരമായൊരു ഗാനത്തെ കുറിച്ചാണ്.

എന്നാല്‍ എഡിറ്റിങ് ടേബിളില്‍ അത് വെട്ടിമാറ്റപ്പെട്ടു. എനിക്കേറെ ഇഷ്ടപ്പെട്ട ഒരുപാട് രംഗങ്ങള്‍ അതിലുണ്ടായിരുന്നു. ലാലേട്ടനൊപ്പം രക്തസാക്ഷികള്‍ സിന്ദാബാദിലും ഉടയോനിലും അഭിനയിച്ചു.

ഷോട്ട് തുടങ്ങുംവരെ ലാലേട്ടന്‍ സംസാരിച്ചുകൊണ്ടിരിക്കും. ടേക്ക് വരുമ്പോള്‍ ആളാകെ മാറും,’ സുകന്യ പറയുന്നു.

Content Highlight: Actress Sukanya about Chandralekha Movie