കഥാപാത്രത്തെപ്പറ്റി വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു; ഇന്റിമേറ്റ് സീനുകളൊന്നും അവര്‍ കണ്ടിട്ടില്ല: പണിയിലെ നായിക

/

പണി തിയറ്ററില്‍ ഇറങ്ങിയപ്പോള്‍ തന്റെ കഥാപാത്രത്തിന് ഒരുപാട് വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിച്ചിരുന്നെന്നും പക്ഷേ പ്രതീക്ഷിച്ച വിധത്തിലുള്ള അഭിപ്രായം ഒന്നും കിട്ടിയിരുന്നില്ലെന്നും നടി മെര്‍ലെറ്റ് ആന്‍ തോമസ്.

എന്നാല്‍ ഒ.ടി.ടിയില്‍ സിനിമ ഇറങ്ങിയതിനു ശേഷം വലിയ തോതിലുള്ള റെസ്‌പോണ്‍സ് ആണ് തന്റെ കഥാപാത്രത്തിന് കിട്ടുന്നതെന്നും ഒരുപാട് ട്രോളുകളും വിമര്‍ശനങ്ങളും നല്ല അഭിപ്രായങ്ങളും ഒക്കെ കിട്ടുന്നുണ്ടെന്നും താരം പറഞ്ഞു.

ഒപ്പം ഇങ്ങനെ ഒരു കഥാപാത്രം ചെയ്യാന്‍ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ചതിനെ കുറിച്ചും മെര്‍ലെറ്റ് സംസാരിച്ചു.

‘പല സൈറ്റുകളിലും എന്റെ സാഗറിന്റെയും പടങ്ങള്‍ ഞാന്‍ കണ്ടു. ഇന്നത്തെ പെണ്‍കുട്ടികള്‍ ഇങ്ങനെയാണ്, അധികം കാലം പരിചയമില്ലാത്ത ആളിനോടൊപ്പം ഇറങ്ങിപ്പോകും എന്ന തരത്തിലുള്ള അഭിപ്രായപ്രകടനങ്ങളൊക്കെ കണ്ടു.

ഒരുകണക്കിന് സിനിമ അത്തരമൊരു മെസ്സേജ് കൂടിയാണല്ലോ നല്‍കുന്നത്. പെണ്‍കുട്ടികള്‍ ഇങ്ങനെ നടന്നാല്‍ അവര്‍ക്ക് പണി കിട്ടും എന്ന രീതിയിലുള്ള മെസ്സേജ് ആണ് കഥാപാത്രത്തിലൂടെ നല്‍കിയിരിക്കുന്നത്.

മമ്മൂക്കയ്ക്ക് ആ വിളി ഇഷ്ടമാണെന്ന് തോന്നുന്നു, പുള്ളി അത് കാര്യമായി സ്വീകരിക്കുന്നുണ്ട്: മനോജ് കെ. ജയന്‍

‘പണി’യുടെ അവസരം വന്നപ്പോള്‍ തന്നെ ഞാന്‍ വീട്ടുകാരെ വിളിച്ച് കഥാപാത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇത് സിനിമയാണ് ഞാന്‍ അഭിനേതാവാന്‍ ആഗ്രഹിക്കുന്ന ആളാണ് അപ്പോള്‍ എനിക്ക് പലതരം വേഷങ്ങള്‍ ചെയ്യേണ്ടിവരും എന്ന് പറഞ്ഞിരുന്നു.

അതുപോലെതന്നെ ‘പണി’യിലെ കഥാപാത്രം കുറിച്ച് വിമര്‍ശനങ്ങള്‍ കിട്ടാന്‍ സാധ്യതയുള്ള കഥാപാത്രമാണ് പക്ഷേ ഒരു നടി എന്ന നിലയില്‍ എനിക്ക് അതെല്ലാം ചെയ്തു മതിയാകൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു.

എനിക്ക് ജോലിയോടുള്ള ആത്മാര്‍ഥത എന്റെ വീട്ടുകാര്‍ക്ക് അറിയാം അതുകൊണ്ട് അവര്‍ സമ്മതിച്ചു. സിനിമ ഇറങ്ങിക്കഴിഞ്ഞ് എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങള്‍ കേട്ടാല്‍ അത് അച്ഛനും അമ്മയും മൈന്‍ഡ് ചെയ്യേണ്ട അത് മാറിക്കോളും എന്ന് ഞാന്‍ പറഞ്ഞിരുന്നു.

ഒരു മാസത്തില്‍ മൂന്ന് പടം വന്നു, മൂന്നിലും മരിച്ചു, അതില്‍ കിട്ടിയ ട്രോഫിയാണ്: ദിലീഷ് പോത്തന്‍

എന്റെ മാതാപിതാക്കള്‍ സിനിമ കണ്ടു. അവര്‍ ബഹറൈനില്‍ ആണ്, അവിടെ കുറെ സീനൊക്കെ കട്ട് ചെയ്തിട്ടാണ് കാണിച്ചത്. അതുകൊണ്ട് അവര്‍ ഇന്റിമേറ്റ് സീനുകളും വയലന്‍സും ഒന്നും അധികം കണ്ടിട്ടില്ല.

വീട്ടുകാര്‍ അങ്ങനെ ഒരുപാട് സിനിമ കാണുന്നവരല്ല, അതുകൊണ്ട് ഒടിടിയില്‍ വന്നപ്പോഴും അവര്‍ കണ്ടിട്ടില്ല. ജസ്റ്റ് തിയറ്ററില്‍ പോയി സിനിമ കണ്ടു. അത് അവര്‍ അവിടെ മറന്നു അത്രയേ ഉള്ളൂ,’ താരം പറഞ്ഞു.

Content Highlight: Pani Movie Actress Merlet about Her Character