മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വി, ടൊവിനോ; ഇവരുടെയൊക്കെ സിനിമകള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്: ഗൗതം വാസുദേവ് മേനോന്‍

/

മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് നാളെ തിയേറ്ററുകളിലെത്തുകയാണ്.

മലയാളത്തില്‍ ഒരു സിനിമ ചെയ്യുക എന്നത് തന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നെന്നും മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വി, ടൊവിനോ ഇവരയൊക്കെ വെച്ച് സിനിമകള്‍ പ്ലാന്‍ ചെയ്തിരുന്നെന്നും ഗൗതം മേനോന്‍ പറയുന്നു.

‘മലയാളം സിനിമ ചെയ്യാന്‍ മുന്‍പും ശ്രമിച്ചിരുന്നു. 2005 ല്‍ മമ്മൂക്കയുടെ അടുത്ത് ഞാന്‍ ഒരു സ്‌റ്റോറി പറഞ്ഞിരുന്നു. ഡൊമിനിക്കിന്റെ സ്റ്റോറിയുമായി ഞാന്‍ പോയപ്പോള്‍ അതിനെ കുറിച്ച് സാര്‍ എന്നോട് സംസാരിച്ചു.

കഥാപാത്രത്തെപ്പറ്റി വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കുകയായിരുന്നു; ഇന്റിമേറ്റ് സീനുകളൊന്നും അവര്‍ കണ്ടിട്ടില്ല: പണിയിലെ നായിക

എക്‌സാറ്റ്‌ലി ഞാന്‍ എന്ത് പറഞ്ഞോ ആ നരേഷന്‍ അതുപോലെ സാര്‍ എന്റെ അടുത്ത് പറഞ്ഞു. ഞാന്‍ സത്യത്തില്‍ അത് മറന്നിരുന്നു. എന്തുപറ്റി, പിന്നെ എന്താണ് വരാതിരുന്നത് എന്ന് ചോദിച്ചു.

അതുപോലെ ഞാന്‍ ലാല്‍ സാറുമായി ഒരുപാട് തവണ ഒരു പ്രൊജക്ടുമായി ബന്ധപ്പെട്ട് മീറ്റ് ചെയ്തിരുന്നു. പിന്നെ പൃഥ്വിയുടെ കൂടെ ഒരു പ്രൊജക്ട് ആലോചിച്ചിരുന്നു. കഥ പറഞ്ഞിരുന്നു. ടൊവിനോയുടെ അടുത്ത് പറഞ്ഞിരുന്നു.

സത്യത്തില്‍ ഞാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയായിരുന്നു. ഞാന്‍ കുറേ മലയാളം സിനിമകള്‍ കാണും. അത് കണ്ടാണ് വളര്‍ന്നത്. മലയാളം സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമാകാന്‍ എന്നും ശ്രമിച്ചിരുന്നു.

കുറേ എഴുത്തുകാരുടെ കൂടെ കൊളാബൊറേറ്റ് ചെയ്യാന്‍ അതുപോലെ തന്നെ ശ്രമിച്ചിരുന്നു. ആ പ്രോസസിലാണ് ഞാന്‍ ഡോ. നീരജിനെ മീറ്റ് ചെയ്തത്.

മമ്മൂക്കയ്ക്ക് ആ വിളി ഇഷ്ടമാണെന്ന് തോന്നുന്നു, പുള്ളി അത് കാര്യമായി സ്വീകരിക്കുന്നുണ്ട്: മനോജ് കെ. ജയന്‍

മഞ്ജു വാര്യരാണ് അദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. അത് മറ്റൊരു കഥയായിരുന്നു. പിന്നീട് അദ്ദേഹവുമായി ഞാന്‍ ബന്ധം സൂക്ഷിച്ചു. കുറേ സ്റ്റോറി അദ്ദേഹം എനിക്ക് നരേറ്റ് ചെയ്തു. അതിലൊന്നായിരുന്നു ഡൊമിനിക്.

അതില്‍ എനിക്ക് മമ്മൂക്ക എന്നൊരു ഐഡിയ കിട്ടി. വേറേയും നായകന്‍മാരെ നോക്കിയിരുന്നു. മമ്മൂക്കയെ കാണാനുള്ള ധൈര്യം കിട്ടിയപ്പോള്‍ ഞാന്‍ ഈ കഥ അദ്ദേഹത്തോട് പറഞ്ഞു. അങ്ങനെയാണ് ഡൊമിനിക് സംഭവിക്കുന്നത്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.

Content Highlight: Gautham Vasudev Menon about Mammootty Mohanlal Tovino and Prithvi