ആവേശത്തിലെ അമ്പാന്‍ എന്ന ഒറ്റ കഥാപാത്രത്തിലൂടെ തന്നെ മലയാളികളുടെ മൊത്തം കയ്യിലെടുത്ത നടനാണ് സജിന്‍ ഗോപു.
ബേസില്‍ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന പൊന്മാനാണ് സജിന്റെ ഏറ്റവും പുതിയ ചിത്രം. മരിയാനോ റോബര്‍ട്ടോ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.
അമ്പാനെപ്പോലെയല്ലെന്നും അല്പം പരുക്കനായ കഥാപാത്രമാണ് പൊന്മാനിലെ മരിയാനോ റോബര്ട്ടോയെന്ന് സജിന്‍ പറയുന്നു.
സിനിമ അത് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ ചെയ്തേ മതിയാകൂ; പണിയിലെ അഭിനയത്തെ കുറിച്ച് മെര്‍ലെറ്റ്
‘ ആവേശം കഴിഞ്ഞ് നില്ക്കുന്ന സമയത്ത് ആദ്യം മറ്റൊരു സിനിമയിലേക്ക് വിളി വന്നിരുന്നു. എന്നാല്‍, അതെനിക്ക് അത്ര ആകര്‍ഷകമായി തോന്നാത്തതിനാല്‍ അത് ചെയ്തില്ല.
ആ സമയത്താണ് സംവിധായകന് ജ്യോതിഷ് ശങ്കര്‍ ഈ സിനിമയുടെ കഥയുമായി വരുന്നത്. ജി.ആര്. ഇന്ദുഗോപന്റെ നാലഞ്ചു ചെറുപ്പക്കാര്‍ എന്ന കൃതിയാണ് ഈ സിനിമയുടെ അടിസ്ഥാനം.
സിനിമയുടെ കഥ കേട്ടശേഷമാണ് ഞാന്‍ പുസ്തകം വായിക്കുന്നത്. അതോടെയാണ് ഈ സിനിമചെയ്യാം എന്ന് തീരുമാനിക്കുന്നത്. സംവിധാനം ജ്യോതിഷേട്ടന്, കേന്ദ്രകഥാപാത്രമായി ബേസില്‍ ജോസഫ്, ക്യാമറ സാനു ജോണ്‍ വര്‍ഗീസ്, ഇന്ദുഗോപന് ചേട്ടന്റെ രചന എല്ലാംകൊണ്ടും നല്ലൊരു ടീമാണെന്ന് തോന്നി.
ഉഡായിപ്പ് വേഷങ്ങള്‍ എന്നെ തേടിയെത്തുന്നതിന് ഒരു കാരണമേയുള്ളൂ: വിനീത്
ഏറെക്കാലമായി ഇന്ദുഗോപന് ചേട്ടനെഴുതുന്ന ഒരുസിനിമയില്‍ വര്‍ക്ക് ചെയ്യണമെന്ന് ആഗ്രഹവുമുണ്ടായിരുന്നു.
അദ്ദേഹത്തിന്റെ വിലായത്ത് ബുദ്ധയില്‍ ഒരവസരം വന്നെങ്കിലും ഡേറ്റ് ഇഷ്യൂ കാരണം ചെയ്യാനായില്ല. അങ്ങനെ എല്ലാംകൂടി ഒത്തുവന്ന ഒരു സിനിമയാണ് എനിക്ക് ‘പൊന്മാന്’,’ സജിന്‍ പറയുന്നു.
Content Highlight: Sajin Gopu about his New Movie ponman