കല്യാണമാണ്, കയ്യില്‍ അഞ്ച് പൈസയില്ല, ദൈവ ദൂതനെപ്പോലെ ആ നടന്റെ കോള്‍ : ദീപക് പറമ്പോല്‍

/

വിവാഹസമയത്തെ കുറിച്ചും സാമ്പത്തികമായി അല്പം ബുദ്ധിമുട്ടി നിന്ന സമയത്ത് തന്നെ സഹായിക്കാനായി വന്ന ഒരു നടനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദീപക് പറമ്പോല്‍.

എവിടെ നിന്ന് പൈസ ഒപ്പിക്കുമെന്നും ഓര്‍ത്തിരിക്കുമ്പോള്‍ ആണ് ധ്യാനിന്റെ കോള്‍ തന്നെ തേടിയെത്തിയതെന്നും ഒരു സിനിമ തനിക്ക് പിടിച്ചു തരികയും പുള്ളി തന്നെ പൈസ തന്റെ അക്കൗണ്ടിലേക്ക് ഇടീപ്പിച്ചു തന്നെന്നും ദീപക് പറമ്പോല്‍ പറയുന്നു. പൊന്മാന്‍ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ദീപക്.

‘ ഞാന്‍ പൊന്മാന്‍ എന്ന സിനിമയില്‍ എത്തിയത് തികച്ചും അപ്രതീക്ഷിതമായിട്ടാണ്. കൊല്ലത്തുള്ള വേറെ ആരെയോ ആയിരുന്നു എനിക്ക് പകരം മുന്‍പ് കാസ്റ്റ് ചെയ്തിരുന്നത്. അവര്‍ എന്നെ വിളിച്ചതല്ല. ഞാന്‍ അങ്ങോട്ട് വിളിച്ച് അഭിനയിച്ചതാണ്.

കാരണം എന്റെ കല്യാണ സമയത്തായിരുന്നു ഈ സിനിമയുടെ പരിപാടിയൊക്കെ നടന്നത്. കല്യാണത്തിന് എന്റെ കയ്യില്‍ പൈസയൊന്നുമില്ല. എന്തുചെയ്യും, കടം വാങ്ങിക്കേണ്ടി വരുമോ എന്നൊക്കെ ആലോചിച്ച് നില്‍ക്കുകയാണ്.

പൊന്മാനില്‍ എന്നെ എക്‌സൈറ്റ് ചെയ്യിച്ചത് അതു മാത്രമാണ്: ലിജോമോള്‍ ജോസ്

അപ്പോള്‍ ദൈവദൂതനെപ്പോലെ ഒരാള്‍ എന്റെ അടുത്തേക്ക് വന്നു, ധ്യാന്‍. ഒരു ദിവസം എന്നെ വിളിച്ചിട്ട് എന്താ അളിയാ പരിപാടി എന്ന് ചോദിച്ചു. ഞാന്‍ എറണാകുളത്തുണ്ടെന്ന് പറഞ്ഞു.

എടാ ഒരു ഷൂട്ടുണ്ട് പാലക്കാടാണെന്ന് പറഞ്ഞു. അവന്‍ തന്നെ അവരെ വിളിച്ച് പൈസയൊക്കെ വാങ്ങി എന്റെ അക്കൗണ്ടില്‍ ഇടീച്ചു. അവനെ ഞാനൊരു പ്രൊഡക്ഷന്‍ കണ്‍ട്രോളറെ പോലെയാണ് അപ്പോള്‍ കണ്ടത്. ടി.ഡി.എസ് ഒന്നും കട്ട് ചെയ്യാതെ പൈസ ഇട്ടേക്കണേ എന്നൊക്കെ പറഞ്ഞു.

അങ്ങനെ അവന്‍ പൈസയൊക്കെ ഇടീച്ചു. ആ പടത്തിന്റെ അവസ്ഥ എന്താണെന്ന് അറിയില്ല. ബാക്കി ഷൂട്ട് കഴിഞ്ഞിട്ടില്ല. എന്നെ വിളിച്ചിട്ടില്ല.

ഇനിയും കുറച്ചുകൂടി പൈസ കൂടി വേണം. അപ്പോള്‍ ഞാന്‍ ഇങ്ങനെ പുതിയ പടങ്ങള്‍ ഏതാണ് ഷൂട്ട് ചെയ്യുന്നത് എന്നന്വേഷിച്ചപ്പോഴാണ് പൊന്മാനെ കുറിച്ച് അറിയുന്നത്.

ആവേശത്തിലെ അമ്പാനെപ്പോലെയല്ല പൊന്മാനിലെ മരിയാനോ റോബര്‍ട്ടോ, സീനാണ്: സജിന്‍ ഗോപു

അങ്ങനെ ജ്യോതിഷേട്ടനെ വിളിച്ചു. കാസ്‌റ്റൊക്കെ ആയതാണെന്ന് പറഞ്ഞു. പിന്നെ കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ വിളിച്ച് ഇപ്പോഴത്തെ ലുക്കിലുള്ള ഒരു ഫോട്ടോ അയക്കാന്‍ പറഞ്ഞു.

ഞാന്‍ അയച്ചുകൊടുത്തു. ഉടനെ കൊല്ലത്തേക്ക് വരാന്‍ പറഞ്ഞു. ചെറിയ സീന്‍ ഓഡീഷന്‍ പോലെ ചെയ്തു. ആ ക്യാരക്ടര്‍ മുന്‍പ് ചെയ്യാനിരുന്നത് ഏത് നടനാണെന്ന് എനിക്കറിയില്ല.

അങ്ങനെയാണ് പൊന്മാനില്‍ എത്തുന്നത്. സിനിമയിലെപോലെ തന്നെ ഒരു കല്യാണ പരിപാടിയ്ക്ക് വേണ്ടിയായിരുന്നു എന്റെ ഓട്ടം. പക്ഷേ സ്വര്‍ണം വാങ്ങിക്കാനല്ല. ഫുഡ് കൊടുക്കാനൊക്കെയായിരുന്നു,’ ദീപക് പറമ്പോല്‍ പറഞ്ഞു.

Content Highlight: Deepak Parambol about Ponman Movie