വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയെ കുറിച്ച് നടന്‍ ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞ കമന്റുകളെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് സംവിധായകന്‍ വിനീത് ശ്രീനിവാസന്‍.
സിനിമയെ കുറിച്ച് ധ്യാന്‍ പറഞ്ഞത് കേട്ടിരുന്നോ എന്നും അതിന് ശേഷം ധ്യാനിനെ വിളിച്ചിരുന്നോ എന്നുമുള്ള ചോദ്യത്തിനായിരുന്നു വിനീതിന്റെ മറുപടി.
ധ്യാനിന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും പാളിയിട്ടുണ്ടെങ്കില്‍ അത് ആദ്യം മനസിലാകുക അവന് തന്നെയാണെന്നും അതുകൊണ്ട് അവനോട് സംസാരിക്കേണ്ടതില്ലെന്നുമായിരുന്നു വിനീത് പറഞ്ഞത്. ധ്യാനിനോട് അതിനെ കുറിച്ച് താന്‍ സംസാരിച്ചിട്ടില്ലെന്ന രീതിയിലാണ് വിനീത് മറുപടി പറഞ്ഞത്.
‘ധ്യാനിന്റെ വിമര്‍ശനങ്ങള്‍ ആ സമയത്ത് സംഭവിച്ച കാര്യം എന്ന നിലയില്‍ വിടുകയാണ്. ധ്യാനിന്റെ കയ്യില്‍ നിന്ന് എന്തെങ്കിലും പാളിയിട്ടുണ്ടെങ്കില്‍ അത് ആദ്യം മനസിലാകുക അവന് തന്നെയാണ്.
അതുകൊണ്ട് അവനോട് സംസാരിക്കേണ്ടതില്ല. എനിക്ക് തോന്നിയിട്ടുള്ളത് അവന് തന്നെ അത് പറയാന്‍ പാടില്ലായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടെന്നാണ്. അതൊരു സീസണാണ്. അത് കഴിഞ്ഞു. നമ്മള്‍ അടുത്തതിലേക്ക് പോകാം,’ വിനീത് പറഞ്ഞു.
ഒ.ടി.ടി റിലീസിന് പിന്നാലെയായിരുന്നു വര്‍ഷങ്ങള്‍ക്കു ശേഷത്തിന് വലിയ വിമര്‍ശനം വന്നത്. ചിത്രം ലാഗാണെന്നും തിരക്കഥ മോശമാണെന്നുമുള്ളതായിരുന്നു പ്രധാന വിമര്‍ശനം.
ക്ലീഷേയുടേയും ക്രിഞ്ചിന്റേയും ഘോഷയാത്രയാണ് ചിത്രത്തില്‍ എന്നും പ്രണവിന്റെ മേക്കപ്പും അഭിനയവുമെല്ലാം മോശമായെന്നും അഭിപ്രായം വന്നിരുന്നു.
ഈ അഭിപ്രായങ്ങളെയെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ധ്യാനും സംസാരിച്ചത്. വര്‍ഷങ്ങള്‍ക്കു ശേഷത്തെ കുറിച്ച് തനിക്ക് തോന്നിയ കാര്യങ്ങള്‍ തന്നെയാണ് ആളുകള്‍ പറയുന്നത് എന്നായിരുന്നു ധ്യാന്‍ വിവിധ അഭിമുഖങ്ങളില്‍ പറഞ്ഞത്.
സിനിമ പ്രൊമോട്ട് ചെയ്യേണ്ട സമയത്ത് താന്‍ അത് ചെയ്തിട്ടുണ്ടെന്നും എന്നാല്‍ ആളുകള്‍ പറയുന്ന അഭിപ്രായത്തിനൊപ്പം താന്‍ നില്‍ക്കുകയാണെന്നുമായിരുന്നു ധ്യാന്‍ പറഞ്ഞത്.
തന്റെ വാക്ക് കേട്ട് തിയേറ്ററില്‍ പോയി സിനിമ കണ്ട പലരും തന്നെയാണ് തെറിവിളിച്ചതെന്നും ധ്യാന്‍ പറഞ്ഞിരുന്നു.
Content Highlight: Vineeth Sreenivasan about Dhyan Criticism