സാഗര്‍ സൂര്യ, ജുനൈസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നടന്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് പണി. തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ചിത്രം ഒ.ടി.ടി റിലീസിന് പിന്നാലെയും ചര്‍ച്ചയായിരുന്നു.
നായകനേക്കാള്‍ പ്രധാന്യം വില്ലന്‍മാര്‍ക്ക് നല്‍കുന്ന രീതിയിലാണ് ചിത്രം ഒരുക്കിയത്. എന്തുകൊണ്ടായിരിക്കാം ജോജു ജോര്‍ജിന്റെ കഥാപാത്രത്തിന് അല്‍പ്പം കൂടി മാസ് കൊടുക്കാതിരുന്നത് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് സാഗര്‍.
ജോജു ചേട്ടന്റേതായി എത്ര മാസ് ഡയലോഗുകളും അദ്ദേഹത്തിന് വേണമെങ്കില്‍ എഴുതാമായിരുന്നെന്നും എന്നാണ് അങ്ങനെ ചെയ്യാതിരുന്നതിന് കാരണമുണ്ടെന്നും സാഗര്‍ പറയുന്നു.
‘ ഇത് ജോജു ചേട്ടന്റെ സിനിമയാണ്. അദ്ദേഹം പടം മുടക്കുന്നു, അദ്ദേഹം സംവിധാനം ചെയ്യുന്നു, എന്നാല്‍ എനിക്ക് വേണ്ടി കുറച്ച് മാസ് ഡയലോഗുകള്‍ എഴുതാം, എനിക്ക് കുറച്ച് സ്‌ക്രീന്‍ സ്‌പേസ് കൂടുതല്‍ കൊടുക്കാം എന്ന രീതിയിലൊന്നും അദ്ദേഹം ചിന്തിച്ചിട്ടില്ല.
ഈ സിനിമയുടെ കഥ ആദ്യം എന്നോടാണ് പറയുന്നത്. നീയും ജുനൈസുമാണ് ഈ സിനിമയുടെ ബാക്ക് ബോണ്‍. നിങ്ങള്‍ മോശമായി കഴിഞ്ഞാല്‍ ഈ സിനിമ എന്റെ കയ്യില്‍ നില്‍ക്കില്ലെന്ന് അദ്ദേഹം പറയുമായിരുന്നു.
അന്ന് മുതലേ പറഞ്ഞിരുന്നത് ഇത് നിങ്ങളുടെ സിനിമയാണെന്നായിരുന്നു. അതില്‍ അദ്ദേഹത്തിന് വ്യക്തത ഉണ്ട്. എല്ലാ സിനിമയിലും അങ്ങനെ ആവണമെന്നില്ല.
ചിലപ്പോള്‍ പണം മുടക്കുന്ന ആള്‍, ആ സിനിമയില്‍ അഭിനയിക്കുന്നു കൂടി ഉണ്ടെങ്കില്‍ കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസും ഡയലോഗും കൊടുക്കാനുമായിരിക്കും ശ്രമിക്കുക.
എന്നാല്‍ ജോജു ചേട്ടന്‍ അത് ചിന്തിച്ചിട്ടില്ല. ഞങ്ങളുടെ ക്യാരക്ടറാണ് മെയിന്‍ എന്ന രീതിയില്‍ തന്നെയാണ് ഓരോ വിഷ്വല്‍സ് ആണെങ്കിലും ട്രീറ്റ് ചെയ്തിരിക്കുന്നത്.
അദ്ദേഹം സിനിമ എന്നന്ന രീതിയിലേ അതിനെ കണ്ടിട്ടുള്ളൂ. സെക്കന്റ് ഹാഫ് കഴിഞ്ഞാല്‍ അദ്ദേഹത്തന് അങ്ങനെ ഡയലോഗ് തന്നെയില്ല. അദ്ദേത്തിന്റെ ഒരു സിനിമ എന്ന രീതിയിലാണ് ചെയ്തിരിക്കുന്നത്.
ഇത്രയും നല്ലൊരു പടം ഡയറക്ട് ചെയ്ത് പ്രൂവ് ചെയ്യുക എന്നത് തന്നെ വലിയ അംഗീകാരമാണല്ലോ. നമുക്ക് കിട്ടുന്ന അംഗീകാരം പോലും അദ്ദേഹത്തിന്റെ ശ്രമത്തിന്റെ ഭാഗമാണ്,’ സാഗര്‍ പറഞ്ഞു.
Content Highlight: Sagar Surya about Joju George