ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ചിത്രമാണ് പൊന്മാന്‍.
ജി. ആര്‍ ഇന്ദുഗോപന്റെ ‘നാലഞ്ച് ചെറുപ്പക്കാര്‍’ എന്ന നോവലിനെ ആസ്പദമാക്കിയാണ് പൊന്മാന്‍ ഒരുക്കിയിരിക്കുന്നത്. ജി ആര്‍ ഇന്ദുഗോപന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
പ്രധാന കഥാപാത്രങ്ങളായി വേഷമിട്ട ബേസില്‍ ജോസഫ്, ലിജോമോള്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
പി പി അജേഷ് എന്ന നായക കഥാപാത്രമായി ബേസില്‍ ജോസഫ് കരിയറിലെ തന്നെ ഏറ്റവും മികച്ച പ്രകടനം ചിത്രത്തില്‍ നടത്തിയപ്പോള്‍ മരിയന്‍ ആയി സജിന്‍ ഗോപുവും അമ്പരപ്പിക്കുന്ന പ്രകടനമാണ് സമ്മാനിച്ചത്.
പൊന്മാനില്‍ അഭിനയിക്കുമ്പോള്‍ താന്‍ നേരിട്ട ഏറ്റവും വലിയ ചലഞ്ച് എന്തായിരുന്നെന്ന് പറയുകയാണ് നടന്‍ സജിന്‍ ഗോപു.
‘ എനിക്ക് പേടി എന്തായിരുന്നു എന്നുവെച്ചാല്‍ ഒരു പുസ്തകമാണ് സിനിമയായി വരുന്നത് അതുകൊണ്ട് തന്നെ ബുക്ക് വായിച്ചവര്‍ക്ക് സിനിമ കാണുമ്പോള്‍ നമ്മള്‍ വായിച്ചതുപോലെയല്ലല്ലോ ഇത് എന്ന് തോ്ന്നുമോ എന്ന പേടി ഉണ്ടായിരുന്നു.
ഇത് ഇവന്‍ ചെയ്തത് കറക്ടായില്ല, പെര്‍ഫോമന്‍സ് കറക്ട് ആയില്ല എന്നൊക്കെ തോന്നുമോ എന്നായിരുന്നു പേടി.
ഓരോരുത്തര്‍ അവരവരുടെ പെര്‍സ്‌പെക്ടീവില്‍ ആണല്ലോ പുസ്തകം വായിക്കുക. സിനിമ എന്നത് വേരൊരു ടീമിന്റെ കാഴ്ചപ്പാട് ആയിരുന്നല്ലോ.
ആ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ആവേശത്തിലെ അമ്പാന്‍ എല്ലാവരുടെ മനസിലും കയറി. അന്ന് ആഷൂട്ട് കഴിഞ്ഞ് നേരെ പൊന്മാനിലേക്കാണ് വന്നത്. അന്ന് ആര്‍ക്കും അറിയില്ല ഞാന്‍ അങ്ങനെ ഒരു കഥാപാത്രം ചെയ്തിട്ടുണ്ട് എന്ന്.
എനിക്ക് മാത്രമേ അറിയുള്ളൂ. ഇവിടെ വന്ന് മരിയാനോയെ കുറിച്ച് പറയുമ്പോള്‍ തന്നെ ആ കഥാപാത്രം മനസില്‍ കയറിയിരുന്നു. നാവല്‍ വായിച്ചപ്പോള്‍ കൂടുതല്‍ ക്ലാരിറ്റി കിട്ടി.
തീര്‍ച്ചയായും കഥാപാത്രത്തിനായി ചില ചലഞ്ച് നേരിട്ടിരുന്നു. മരിയനായി വണ്ണം വെച്ചു. തുഴയാന്‍ പഠിക്കാന്‍ പോയി. പത്ത് ദിവസം മുന്‍പാണ് അഷ്ടമുടിക്കായലില്‍ തുഴയാന്‍ പഠിച്ചത്. വലിയ വള്ളവും ചെറിയ വള്ളവും തുഴയാന്‍ പഠിച്ചു.
പ്രോപ്പര്‍ ആയി പഠിച്ച ശേഷമാണ് ചെയ്തത്. കെട്ടിവലിക്കുന്ന പരിപാടിയൊന്നും ചെയ്തിട്ടില്ല. അങ്ങനെയുള്ള ചെറിയ രീതിയിലുള്ള പ്രിപ്പറേഷന്‍ ചെയ്തിട്ടുണ്ട്. പിന്നെ എന്നെക്കൊണ്ടാവുന്ന പോലെ കൊല്ലം സ്ലാംഗ് പിടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്,’ സജിന്‍ പറഞ്ഞു.
Content Highlight: Sajin Gopu about Ponman Movie and Challenges