ജോലി രാജിവെച്ച് സിനിമയിലേക്ക് വരുമ്പോള്‍ സിനിമയില്‍ എന്തെങ്കിലുമാകുമെന്ന ഒരു വിശ്വാസവും ഉണ്ടായിരുന്നില്ലെന്ന് നടന് ശ്യാം മോഹന്‍.
പ്രേമലു ഹിറ്റായ ശേഷം മാത്രമേ അങ്ങനെ തോന്നിയിട്ടുള്ളൂവെന്നും ശ്യാം പറയുന്നു.
ജോലി വിട്ടത് മണ്ടത്തരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ലെന്നും സിനിമയില്‍ ട്രൈ ചെയ്യാമെന്ന് വിചാരിച്ചിട്ടല്ല ജോലി വിട്ടതെന്നും ശ്യാം പറഞ്ഞു.
‘ജോലി വിട്ടത് മണ്ടത്തരമാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം സിനിമയില്‍ ട്രൈ ചെയ്യാമെന്ന് വിചാരിച്ചിട്ടല്ല ജോലി വിട്ടത്.
ആ ജോലി ഒരിക്കലും ചെയ്യാന്‍ കഴിയില്ലെന്നും ആ സ്പേസില്‍ ഇനിയും തുടരാന്‍ കഴിയില്ലെന്നും തോന്നിയതുകൊണ്ടാണ് വിട്ടത്.
ദിവ്യക്കുട്ടീ, എന്താ ഷോളിടാതിരുന്നത് എന്ന് ചോദിക്കുന്ന ഷോവനിസ്റ്റായിരുന്നു വിനീത്: രാകേഷ് മണ്ടോടി
അങ്ങനെ കൊച്ചിയില്‍ വന്ന് പലതരം കണ്ടന്റുകള്‍ ക്രിയേറ്റ് ചെയ്തു. പ്രൊമോഷനില്‍ വന്ന് ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. അതൊക്കെ ചെയ്ത് ചെയ്ത് കോണ്‍ഫിഡന്‍സ് ഡെവലപ് ചെയ്യുകയായിരുന്നു.
ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്ത ശേഷമാണ് പ്രേമലുവിലൂടെ സക്സസ് കിട്ടിയത്. ബോംബെയില്‍ വര്‍ക്ക് ചെയ്ത 5 വര്‍ഷം വെറുതെ ആയിപ്പോയെന്ന് തോന്നിയിരുന്നു. പക്ഷേ ആദി ചെയ്യുമ്പോള്‍ ആ എക്സ്പീരിയന്‍സ് സഹായകരമായി. അവിടെ താന്‍ കണ്ട് പരിചയിച്ച പലരേയും കഥാപാത്രത്തിലേക്ക് കൊണ്ടുവരാനായി.
പിന്നെ രാജമൗലി സാറിന്റെ വരെ അഭിനന്ദനം കിട്ടി. അത് വലിയൊരു സര്‍പ്രൈസ് ആയിരുന്നു. എല്ലാവര്ക്കും അങ്ങനെയായിരുന്നു. രാജമൗലി സാറിനെപ്പോലെ ഒരാള്‍ ആ പടം കണ്ടു എന്ന് പറയുന്നത് തന്നെ സന്തോഷമാണ്.
നമ്മളെയൊക്കെ പുള്ളി കണ്ടു എന്ന ഫീലാണ്. സ്റ്റേജില്‍ വന്ന് ഓരോരുത്തരുടെ പേരെടുത്ത് പറഞ്ഞ് അഭിനന്ദിച്ചപ്പോള്‍ പിന്നെ പറയേണ്ടതില്ലല്ലോ.
ആദി അങ്ങനെ സ്വീകരിക്കപ്പെടുമൊന്നൊന്നും സിനിമ ചെയ്യുമ്പോള്‍ ചിന്തിച്ചിരുന്നില്ല. ഒന്നോ രണ്ടോ സീനാണ് ഓഡിഷനില്‍ ചെയ്യിപ്പിച്ചത്. സ്ക്രിപ്റ്റ് കിട്ടിയപ്പോഴാണ് ഇത്രയും വലിയ പരിപാടിയാണെന്ന് മനസിലായത്.
ചെയ്തു തുടങ്ങിയപ്പോള്‍ അത്ര ആലോചിച്ചിരുന്നില്ല. ഗിരീഷിന്റേയും ആക്ടേഴ്സിന്റേയും സപ്പോര്‍ട്ടുകൊണ്ടാണ് നന്നായി ചെയ്യാന്‍ സാധിച്ചത്. എന്തോ ഭാഗ്യം കൊണ്ട് നന്നായി ചെയ്യാന്‍ പറ്റി. ജസ്റ്റ് കിഡ്ഡിങ് എന്ന് എന്നെ ഇപ്പോഴും കാണിക്കുന്നവര്‍ ഉണ്ട്. വണ്ടി ഓടിക്കുന്നവര്‍ വരെ ആക്ഷന്‍ കാണിക്കുന്നുണ്ട്,’ ശ്യാം മോഹന്‍ പറയുന്നു.
Content Highlight: Actor Shyam Mohan about premalu movie