ബേസിലുള്ള ലൊക്കേഷന്‍ അങ്ങനെയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി: ലിജോ മോള്‍

/

ബേസില്‍ ജോസഫ്, ലിജോ മോള്‍ ജോസ്, സജിന്‍ ഗോപു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജ്യോതിഷ് ശങ്കര്‍ സംവിധാന ചെയ്ത പൊന്മാന്‍ മികച്ച പ്രതികരണം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ബേസിലിന്റേയും സജിന്റേയുമൊക്കെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ് പൊന്മാനെന്ന് പറയുകയാണ് ലിജോ മോള്‍. ബേസിലിന്റെ എല്ലാ സിനിമകളും പോലെ ആയിരുന്നില്ല പൊന്മാന്‍ എന്നും ലിജോ മോള്‍ പറഞ്ഞു.

‘ബേസില്‍ ഉള്ള സെറ്റ് എപ്പോഴും നല്ല കോമഡി ആയിരിക്കും എന്നാണ് കേട്ടിട്ടുള്ളത്, പക്ഷേ പൊന്മാന്റെ സെറ്റ് അങ്ങനെ ആയിരുന്നില്ല. പടം കുറച്ചു സീരിയസ് ആയിരുന്നു.

പ്രേമലു ഹിറ്റായ ശേഷമാണ് എനിക്ക് അക്കാര്യത്തില്‍ വിശ്വാസം വന്നത്: ശ്യാം മോഹന്‍

അതില്‍ ചിരിക്കാനുള്ള സംഗതികള്‍ ഉണ്ടായിരുന്നെങ്കിലും കോമഡിക്ക് വേണ്ടി കോമഡി കുത്തി നിറച്ചിട്ടില്ല. എല്ലാ കഥാപാത്രങ്ങളും സീരിയസ് ആയിരുന്നു. അതുകൊണ്ടു തന്നെ സെറ്റിലും എല്ലാവരും ആ ഒരു ഗൗരവം കാത്തുസൂക്ഷിച്ചു.

തമാശ പറഞ്ഞ് ചിരിച്ച് വളരെ ലാഘവത്തോടെ നിന്ന ഒരു സെറ്റ് ആയിരുന്നില്ല. ബേസില്‍ ആണല്ലോ ഒപ്പം എന്ന് ഓര്‍ത്തപ്പോള്‍ ഞാനും കരുതിയത് വളരെ രസകരമായിരിക്കും ലൊക്കേഷന്‍ എന്നാണ്.

പക്ഷേ ബേസിലും വളരെ ഗൗരവത്തോടെയാണ് സെറ്റില്‍ പെരുമാറിയത്. എന്റെയും ബേസിലിന്റെയും കോമ്പിനേഷന്‍ എല്ലാം ഗൗരവം ഉള്ളതായിരുന്നു, ചിരിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല,’ ലിജോ മോള്‍ പറഞ്ഞു.

ദിവ്യക്കുട്ടീ, എന്താ ഷോളിടാതിരുന്നത് എന്ന് ചോദിക്കുന്ന ഷോവനിസ്റ്റായിരുന്നു വിനീത്: രാകേഷ് മണ്ടോടി

സിനിമയില്‍ കാണുന്ന ഫൈറ്റില്‍ അമാനുഷികമായി ഒന്നും ചെയ്തിട്ടില്ലെന്നും ഒരു സാധാരണക്കാരണക്കാരന്‍ സ്വന്തം ജീവിതം സുരക്ഷിതമാക്കാന്‍ എന്തൊക്കെ ചെയ്യും, അതൊക്കെയെ അജേഷ് എന്ന കഥാപാത്രം ചെയ്തിട്ടുള്ളൂവെന്നും ലിജോ മോള്‍ പറയുന്നു.

‘അതുകൊണ്ട് തന്നെ പ്രേക്ഷകന് നന്നായി കണക്റ്റ് ചെയ്യാന്‍ പറ്റും. സ്റ്റെഫി എന്ന കഥാപാത്രം ജീവിതഗന്ധിയായിരുന്നു. അവള്‍ക്ക് ജീവിതത്തില്‍ ഇനി ഒരു തിരിച്ചുപോക്കില്ല. അതുകൊണ്ട് അവളുടെ ജീവിതം സുരക്ഷിതമാക്കാനാണ് അവള്‍ ശ്രമിച്ചത്.

എന്റെ ബോഡി ലാംഗ്വേജില്‍ നിന്ന് മനസിലായിട്ടും അയാള്‍ വന്ന് എന്നെ കെട്ടിപ്പിടിച്ചു, അതത്ര നിഷ്‌ക്കളങ്കമല്ല: ഐശ്വര്യ ലക്ഷ്മി

സിനിമ കണ്ടിട്ട് വളരെ നല്ല പ്രതികരണങ്ങള്‍ ആണ് ലഭിക്കുന്നത്. ഞങ്ങള്‍ പ്രിവ്യു കണ്ടപ്പോള്‍ തന്നെ സിനിമ പ്രേക്ഷകര്‍ ഏറ്റെടുക്കും എന്ന് ഉറപ്പായിരുന്നു.

ആദ്യ ഷോ കഴിഞ്ഞപ്പോള്‍ തന്നെ മൊബൈലില്‍ മെസ്സേജുകള്‍ കൂടുതലായി വരാന്‍ തുടങ്ങി. നല്ല സിനിമകള്‍ ഇറങ്ങുമ്പോഴാണ് അത്തരത്തില്‍ ഉണ്ടാകുന്നത്. അപ്പോള്‍ തന്നെ സിനിമ പ്രേക്ഷകര്‍ക്ക് ഇഷ്ടമായി എന്ന് മനസ്സിലായി,’ താരം പറഞ്ഞു.

Content Highlight: Lijo Mol Jose about Ponman and Basil