എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടില്‍ ഒരു കഥ ഉണ്ടാക്കിക്കൂടാ, അദ്ദേഹത്തിന്റെ സാക്ഷ്യമെന്തായിരിക്കുമെന്ന എം.ടിയുടെ യാത്രയാണ് വടക്കന്‍വീരഗാഥ: മമ്മൂട്ടി

/

മലയാളികള്‍ എക്കാലവും ഹൃദയത്തില്‍ സൂക്ഷിക്കുന്ന മമ്മൂട്ടി ചിത്രമായ ഒരു വടക്കന്‍ വീരഗാഥ റീ റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തെ കുറിച്ചുള്ള അന്നത്തെ ചില ഓര്‍മകള്‍ പങ്കുവെക്കുകയാണ് നടന്‍ മമ്മൂട്ടി.

ഒരു വടക്കന്‍ വീരഗാഥയിലേക്ക് തന്നെ ആദ്യം വിളിച്ച ആളെ കുറിച്ചും സിനിമയുടെ ആദ്യ ത്രഡ് തന്നോട് വിവരിച്ചതിനെ കുറിച്ചുമൊക്കെയാണ് മമ്മൂട്ടി സംസാരിക്കുന്നത്.

ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാക്കുന്നു, ചന്തുവായി അഭിനയിക്കണമെന്നാണ് ആദ്യം പറഞ്ഞതെന്നും വില്ലനായ ചന്തുവായി താനോ എന്നായിരുന്നു തന്റെ ചോദ്യമെന്നും മമ്മൂട്ടി പറയുന്നു. രമേഷ് പിഷാരടിയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

‘ എന്റെ ഓര്‍മ ശരിയാണെങ്കില്‍ പി.വി.ജെയാണ് എന്നെ ആദ്യം വിളിക്കുന്നത്. ഞങ്ങള്‍ ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാക്കുന്നുണ്ട്. ചന്തുവായിട്ട് നിങ്ങള്‍ അഭിനയിക്കണമെന്ന് പറഞ്ഞു.

ചന്തുവെന്ന വില്ലനായിട്ട് ഞാന്‍ അഭിനയിക്കണോ എന്ന് ചോദിച്ചു. അതല്ല നിങ്ങള്‍ ഒന്ന് കേട്ടു നോക്കൂ എന്ന് പറഞ്ഞു.

എം.ടിയാണ് എഴുതുന്നതെന്നും ഹരിഹരന്‍ സാറാണ് സംവിധാനം ചെയ്യുന്നതെന്നും പറഞ്ഞപ്പോള്‍ പിന്നെ ഞാന്‍ ഒന്നും നോക്കിയില്ല. അങ്ങനെ ആയിക്കോട്ടെ എന്ന് പറഞ്ഞു. ഉണ്ണിയാര്‍ച്ചയുടെ കഥ സിനിമയാക്കുന്നു. അതില്‍ ചന്തുവായിട്ട് അഭിനയിക്കുന്നു എന്നാണ് ഞാന്‍ കരുതിയത്.

എം.ടി പറയാതെ എന്നെ ഇതിലേക്ക് കാസ്റ്റ് ചെയ്യില്ല. അദ്ദേഹവുമായി ഞാന്‍ നേരത്തേയും സിനിമകള്‍ ചെയ്തിട്ടുണ്ടല്ലോ. ഞാന്‍ അദ്ദേഹത്തോട് അത് ചോദിച്ചിട്ടൊന്നുമില്ല. എന്നും നമുക്ക് ഇങ്ങനെ പ്രസാദം തരുന്ന ആളായിരുന്നല്ലോ അദ്ദേഹം.

ഏറെക്കാലം കൂടിയാണ് അത്തരമൊരു അന്തരീക്ഷമുള്ള സെറ്റില്‍ എത്തിയത്; അതിന്റെ ഗുണം ആ സിനിമയ്ക്ക് കിട്ടി: വിജയരാഘവന്‍

ഒരു സിനിമയിലല്ല ഏത് കഥയില്‍ ആയാലും കഥാപാത്രങ്ങള്‍ എഴുത്തുകാരന്റെ ഭാവനയില്‍ വരുന്നതാണ്. ചിലത് കഥാപരമായി തന്നെ ആ കഥാപാത്രം നല്ലതായിരിക്കും. ചിലതില്‍ കഥാപരമായി തന്നെ കഥാപാത്രം ആളുകള്‍ക്ക് ഇഷ്ടമില്ലാതിരിക്കും. അങ്ങനെ ഓള്‍റെഡി ഉള്ള കഥയാണ് പുത്തൂരംവീട്ടിലെ കഥ,’ മമ്മൂട്ടി പറയുന്നു.

സ്വാഭാവികമായും കേട്ട്പഴകിയതും കണ്ടുപഴകിയതുമാണ്. ഉണ്ണിയാര്‍ച്ച എന്ന സിനിമ നേരത്തെ എടുത്തിട്ടുണ്ട്. അതില്‍ ചന്തു ചതിയനാണ്. ആണും പെണ്ണും അല്ലാത്ത, ചതിയന്‍ ചന്തു. അയാള്‍ അത്രത്തോളം നികൃഷ്ടനായ ആളായിട്ടാണ് ഈ കഥയിലൊക്കെ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്.

ബേസിലുള്ള ലൊക്കേഷന്‍ അങ്ങനെയായിരിക്കുമെന്ന് കരുതിയ എനിക്ക് തെറ്റി: ലിജോ മോള്‍

ഒന്നുകില്‍ ഉണ്ണിയാര്‍ച്ചയുടെ അല്ലെങ്കില്‍ ആരോമല്‍ ചേകവരുടെ വീക്ഷണത്തിലുള്ള കഥയാണ്. ആരോമല്‍ ചേകവരുടെ എന്ന് പറയാന്‍ പറ്റില്ല. കാരണം ഒരു ഘട്ടത്തില്‍ അദ്ദേഹം മരണപ്പെട്ടുപോകുന്നുണ്ട്.

ഒരര്‍ത്ഥത്തില്‍ ഉണ്ണിയാര്‍ച്ചയുടെ കഥ പറയുന്ന കൂട്ടത്തിലാണ് ഈ കഥാപാത്രത്തില്‍ വന്നുപോകുക. എന്നാല്‍ എന്തുകൊണ്ട് ചന്തുവിന്റെ കാഴ്ചപ്പാടില്‍ ഒരു കഥ ഉണ്ടാക്കക്കൂടാ.

ചന്തുവിന്റെ മനസിലൂടെ എന്തായിരിക്കും പോയിരിക്കുക. ഈ സംഭവങ്ങളെ എങ്ങനെ ആയിരിക്കും അദ്ദേഹം കണ്ടിരിക്കുക അതിന്റെ സാക്ഷ്യങ്ങള്‍ എങ്ങനെയാണ്. എന്താണ് ചന്തു യഥാര്‍ത്ഥത്തില്‍ എന്നുള്ളത് എം.ടി അന്വേഷിച്ചുപോയതായിരിക്കണം. അതില്‍ നിന്ന് കണ്ടെത്തിയതായിരിക്കണം ഇത്,’ മമ്മൂട്ടി പറയുന്നു.

Content Highlight: Mammootty about Chandu and vadakkan veeraghadha