ഒരു വടക്കന്‍ വീരഗാഥയ്ക്ക് വേണ്ടി നടത്തിയ പരിശ്രമങ്ങളെ കുറിച്ചും പരിശീലനങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ മമ്മൂട്ടി.
കഥാപാത്രത്തിനായി മാസങ്ങള്‍ നീണ്ട പരിശീലനമൊന്നും നടത്താനുള്ള സമയം അന്നില്ലായിരുന്നെന്ന് മമ്മൂട്ടി പറയുന്നു.
കുതിരയും വാളും പരിചയും കളരിയും അഭ്യാസികളും ഗുരുക്കന്‍മാരുമെല്ലാം ഷൂട്ടിങ് സെറ്റില്‍ എല്ലായ്‌പ്പോഴുമുണ്ടായിരുന്നെന്നും എങ്കിലും ചില പരിക്കുകളൊക്കെ അന്ന് പറ്റിയിരുന്നെന്നും അതിന്റെ പാടുകള്‍ ഇന്നും ദേഹത്ത് കാണാമെന്നും മമ്മൂട്ടി പറഞ്ഞു.
‘കളരി അഭ്യാസവും കുതിര അഭ്യാസവും പഠിക്കണമെങ്കില്‍ മാസങ്ങളോളം വേണം. സിനിമയില്‍ നമ്മള്‍ ഷോട്ടില്‍ മാത്രമാണ് അഭിനയിക്കുന്നത്. അല്ലാതെ ഒരു വലിയ കളരി അഭ്യാസം പൂര്‍ണമായി നമ്മള്‍ അഭിനയിക്കില്ല.
മാത്രമല്ല തെറ്റിയാല്‍ തിരുത്തി അഭിനയിക്കാന്‍ പറ്റും. സിനിമയില്‍ അതിന്റെ ചുവടുകളും ശൈലികളും നമ്മള്‍ പറയുന്ന പോലെ ആറ്റിറ്റിയൂഡുകളും മാത്രം സൂക്ഷിച്ചിരുന്നാല്‍ അത് കറക്ടായട്ട് തോന്നും.
ആ ഘട്ടത്തില്‍ എനിക്ക് തന്നെ മടുപ്പുതോന്നി, പിന്നീട് തീരുമാനം മാറ്റാന്‍ കാരണം ആ സിനിമ: ബേസില്‍
അപ്പപ്പോള്‍ കാണിച്ചുതരുന്നത് രണ്ട് മൂന്ന് പ്രാവശ്യം പരിശീലിച്ചാല്‍ വെട്ടും തടയും പഠിക്കാന്‍ പറ്റും. പിന്നെ ആ കാലത്തൊക്കെ അഭ്യാസം കാണിക്കാനുള്ള ധൈര്യവും ഉണ്ട്. സെക്യൂരിറ്റിയുമൊന്നും അത്രമാത്രം ഇല്ല.
സിനിമയില്‍ കാണുന്ന ചാട്ടവും ഓട്ടവും വെട്ടുമൊക്കെ ഒറിജിനല്‍ തന്നെയാണ്. ഒറിജിനല്‍ മെറ്റല്‍ വാളാണ്. നല്ല ഭാരവും ഉണ്ട്. ഒരു സീനില്‍ വാള്‍ ചാടി പിടിക്കുന്ന രംഗമുണ്ട്.
തെറിച്ചുപോകുന്ന വാള് ചാടിപിടിക്കന്ന രംഗമാണ്. എല്ലാ പ്രാവശ്യം ചാടുമ്പോഴും വാള് കയ്യില്‍ കിട്ടുന്നില്ല. ഒരു പ്രാവശ്യം ചാടിയപ്പോള്‍ വാള്‍ തുടയില്‍ കുത്തിക്കയറി.
നല്ലപോലെ വേദനയെടുത്തു. പക്ഷേ ഷൂട്ടിങൊന്നും മുടങ്ങിയല്ല. കാണാന്‍ പറ്റാത്ത സ്ഥലത്താണല്ലോ. ആ പാട് ഇപ്പോവും ഉണ്ട്. പിന്നെ അതൊക്കെസ്വാഭാവികമാണ്. അതിലൊന്നും ആര്‍ക്കും പരാതിയില്ല.
‘അജു വര്‍ഗീസിനെ ധ്യാന്‍ ശ്രീനിവാസന്‍ ഭിത്തിയിലൊട്ടിച്ചു’, 25 ലക്ഷം പേരാണ് ആ വീഡിയോ കണ്ടത്: അജു
ഇതൊക്കെ ഉണ്ടാകുമെന്നറിഞ്ഞാണല്ലോ വരുന്നത്. കുതിര വീഴും നമ്മളും കുതിരയുമായി പൊരുത്തപ്പെടാന്‍ സമയമെടുക്കും. പരിചയമില്ലാത്ത ആളാണെന്ന് കുതിരയ്ക്ക് തോന്നും.
അന്ന് ആ സിനിമയുടെ ഷൂട്ടിങ്ങൊക്കെ ഒരു ഉത്സവ പ്രതീതി ആയിരുന്നു. ഒത്തിരി ആള്‍ക്കാരും ബഹളവുമൊക്കെ ആയിരുന്നു,’ മമ്മൂട്ടി പറഞ്ഞു.
Content Highlight: Mammootty about an accident during Vadakkanveeragadha shoot