മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന എമ്പുരാനായുള്ള കാത്തിരിപ്പിലാണ് ആരാധകരെല്ലാം.
ചിത്രത്തിലെ ഓരോ അഭിനേതാക്കളുടേയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ്.
ഇതില്‍ 32ാമത്തെ ക്യാരക്ടര്‍ പോസ്റ്റര്‍ നടന്‍ ജിജു ജോണിന്റേതായിരുന്നു. ലൂസിഫറില്‍ എന്‍.പി ടിവി ചാനല്‍ മേധാവിയായ സഞ്ജീവ് കുമാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജിജു എമ്പുരാനിലും ഭാഗമാകുകയാണ്.
എന്നാല്‍ എമ്പുരാനില്‍ തനിക്ക് വളരെ കുറഞ്ഞ സ്‌ക്രീന്‍ സ്‌പേസ് മാത്രമേ ഉള്ളൂവെന്നും എന്നാല്‍ അതിനേക്കാള്‍ ഒരുപാട് സന്തോഷമുള്ള ഒരു കാര്യം സംഭവിച്ചെന്നും ജിജു പറയുന്നു.
‘ലൂസിഫറില്‍ നിന്ന് എമ്പുരാനിലേക്ക് എത്തുമ്പോള്‍ എനിക്ക് സ്‌ക്രീന്‍ സ്പേസ് വളരെ കുറവാണ് കാരണം സിനിമയുടെ കഥാഗതിയില്‍ ആ കഥാപാത്രത്തിന് അത്രയും പ്രാധാന്യമേ ഉള്ളൂ.
എന്നിരുന്നാലും ലൂസിഫര്‍ സീരീസിന്റെ ഒരു ഭാഗമായി തുടരാന്‍ സാധിച്ചതില്‍ എനിക്ക് വളരെയധികം സന്തോഷമുണ്ട്.
എമ്പുരാനില്‍ ഒരു അഭിനേതാവ് എന്നതില്‍ ഉപരി ഇതിന്റെ പ്രൊഡക്ഷനില്‍ ഒരു ഭാഗമാകാന്‍ സാധിച്ചുവെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു കാര്യമാണ്.
എമ്പുരാന്റെ അമേരിക്കന്‍ ഷെഡ്യൂള്‍ നടക്കുമ്പോള്‍ അതിന്റെ ലൈന്‍ പ്രൊഡ്യൂസര്‍ ആകുക വഴി പ്രൊഡക്ഷന്റെ ഭാഗമാകാന്‍ എനിക്ക് അവസരം ലഭിച്ചു.
തിലകന്‍ സാറുമായി എന്നെ താരതമ്യം ചെയ്യുന്നത് സങ്കടകരം: അലന്‍സിയര്‍
മോഹന്‍ലാല്‍, മഞ്ജു, ടൊവിനോ അതുപോലെ ദേശീയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ സാങ്കേതിക പ്രവര്‍ത്തകര്‍, പൃഥ്വി തുടങ്ങി ഇത്രയും ബ്രില്യന്റ് ആയ ആളുകളോടൊപ്പം സാങ്കേതികമായി ഒന്നിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് ഒരു വലിയ കാര്യമാണ്.
നമ്മുടെ ഇന്‍ഡസ്ട്രിയില്‍ മാത്രമല്ല ഇന്ത്യന്‍ ഇന്‍ഡസ്ട്രിയില്‍ തന്നെ കഴിവ് തെളിയിച്ച വ്യക്തിയാണ് പൃഥ്വി. ലൂസിഫറിലൂടെ അദ്ദേഹത്തിന്റെ സംവിധാന മികവ് കാണാന്‍ സാധിച്ചിരുന്നു.
എമ്പുരാനില്‍ വന്നപ്പോള്‍ ആ ഒരു പ്രോസസ്സ് കാണാന്‍ മാത്രമല്ല അതില്‍ ഒരു ഭാഗമാകാനും ഒരവസരം കിട്ടി. അത് എന്നെ സംബന്ധിച്ച് വലിയ നേട്ടമാണ്,’ ജിജു പറയുന്നു.
Content Highlight: Jijo John about Empuraan and Prithviraj