ഞാനും ചാക്കോച്ചനും ഒരേ സമയത്ത് സ്ട്രഗിള്‍ ചെയ്തവര്‍: ജഗതിയേയും ഇന്നസെന്റിനേയും നെടുമുടിയേയും കണ്ടുപഠിക്കെന്ന് പറഞ്ഞവരുണ്ട്: ജഗദീഷ്

/

സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ചും അതില്‍ നിന്ന് പുറത്തുകടക്കാന്‍ നടത്തിയ ശ്രമങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.

സിനിമയില്‍ ഒരേ സമയത്ത് ഒരേ കാര്യത്തിന് വേണ്ടി സ്ട്രഗിള്‍ ചെയ്തവരാണ് താനും കുഞ്ചാക്കോ ബോബനുമെന്നും ജഗദീഷ് പറയുന്നു.

ചോക്ലേറ്റ് ഇമേജ് ബ്രേക്ക് ചെയ്യാന്‍ ചാക്കോച്ചന്‍ ശ്രമിക്കുന്ന അതേ സമയത്ത് തന്നെ കോമഡി ഇമേജ് ബ്രേക്ക് ചെയ്യാനുള്ള ശ്രമം താനും തുടങ്ങിയിരുന്നെന്നും ജഗദീഷ് പറയുന്നു.

‘എനിക്ക് ചാക്കോച്ചനോടുള്ള സ്‌നേഹമെന്നൊക്കെ പറയുന്നത് ചാക്കോച്ചന്റെ മുത്തച്ഛനോടുള്ള എന്റെ ആദരവില്‍ നിന്ന് തുടങ്ങും. ഉദയയുടെ 90 ശതമാനം ചിത്രവും ഞാന്‍ കണ്ടിട്ടുണ്ട്. ഉദയ, മെരിലാന്റ് എന്നൊക്കെ പറയുമ്പോള്‍ എനിക്കൊരു ക്ഷേത്രത്തില്‍ പോകുന്ന ഫീലാണ്.

എമ്പുരാനിലേത് വളരെ ചെറിയ റോള്‍, സന്തോഷം മറ്റൊന്നില്‍: ജിജു ജോണ്‍

അന്ന് തൊട്ടേ ബോബന്‍ കുഞ്ചാക്കോ എന്നൊക്കെ പറയുന്നതും അദ്ദേഹം സിനിമയില്‍ പാടുന്നതുമൊക്കെ കണ്ടിട്ടുണ്ട്. ചാക്കോച്ചനെ നേരിട്ട് കാണുന്നതിന് മുന്‍പ് തന്നെ ചാക്കോച്ചനോട് ഇഷ്ടമുണ്ട്.

നക്ഷത്രത്താരാട്ടിലാണ് ഞങ്ങള്‍ ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. അനിയത്തിപ്രാവ് കഴിഞ്ഞിട്ട്. ആ സമയത്ത് തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല വൈബായിരുന്നു.

ചാക്കോച്ചന്റേയും എേെന്റയും ശ്രമങ്ങള്‍ പാരലലായി പോകുകയാണ്. സിമിലാരിറ്റിയുണ്ട്. ചാക്കോച്ചന്‍ അദ്ദേഹത്തിന്റെ ചോക്ലേറ്റ് ഇമേജ് ബ്രേക്ക് ചെയ്യാനുള്ള ആഗ്രഹവും ശ്രമവും നിരന്തരം തുടര്‍ന്നു. ഇടയ്ക്ക് ഗ്യാപ്പെടുത്ത് കുറച്ച് നാള്‍ ചെയ്തില്ല.

എനിക്ക് ഇതേപോലെ വരുന്നതെല്ലാം കോമഡി. അതിനൊപ്പം ക്രിട്ടിസിസവും നേരിടണം. ഇയാള്‍ക്ക് എല്ലാത്തിലും ഇത് മാത്രമേ വരുകയുള്ളോ എന്ന വിമര്‍ശനം.

പൊന്മാനിലെ ബേസിലിന്റെ വേഷത്തിലേക്ക് ആ നടന്‍മാരെയൊക്കെ ആലോചിച്ചു, എല്ലാവര്‍ക്കും ഒരു കാര്യത്തില്‍ സംശയം: ജി.ആര്‍ ഇന്ദുഗോപന്‍

നായകന്റെ കൂട്ടുകാരന്‍ കോമഡി എന്ന് പറഞ്ഞാല്‍ ജഗദീഷിനെ വിളിക്ക് എന്നതായിരുന്നു രീതി. ജഗതി ചേട്ടനേയും ഇന്നസെന്റേട്ടനേയും നെടുമുടി വേണുവിനേയും കണ്ടുപഠിക്കെന്ന് അവര്‍ പറഞ്ഞു.

പക്ഷേ അത്തരം വേഷങ്ങള്‍ മാത്രം കിട്ടിയില്ല. ഞാനെന്ത് ചെയ്യും. ചാക്കോച്ചന്‍ ഇടയ്ക്ക് ഗ്യാപ് എടുത്തതുപോലെ ഞാന്‍ ടിവിയിലേക്ക് പോയി. അവിടെ എന്റെ ആഗ്രഹങ്ങള്‍ തീര്‍ത്തു. പാട്ടുപാടുക, കോമഡി ജഡ്ജ് ചെയ്യുക പോലുള്ള പരിപാടികള്‍ ചെയ്തു.

അങ്ങനെ ചാക്കോച്ചന് വേറെ രീതിയിലുള്ള വേഷങ്ങളൊക്കെ കിട്ടി തുടങ്ങിയപ്പോള്‍ ഞാന്‍ ആലോചിച്ചു ഇനി എനിക്കും കിട്ടുമായിരിക്കുമെന്ന്. ചാക്കോച്ചനെ ചോക്ലേറ്റ് ബോയ് എന്ന് കളിയാക്കിയവര്‍ക്ക് മുന്നിലേക്ക് വ്യത്യസ്ത വേഷങ്ങളുമായി അദ്ദേഹം വന്നു. അതൊരു നല്ല കാര്യമാണ്. പല കഥകളും അദ്ദേഹം റിജക്ട് ചെയ്തു.

അതുപോലെ തന്നെ ലീല റൊഷാക്ക് തുടങ്ങിയ സിനിമകള്‍ എനിക്കും കിട്ടി. ഫാലിമി കണ്ട് ചാക്കോച്ചന്‍ എന്നെ നേരിട്ട് വിളിച്ച് ഒരുപാട് സംസാരിച്ചു.

എനിക്ക് ഇപ്പോഴും ഈ ഹാസ്യത്തിന്റെ കാര്യത്തില്‍ ചില വിയോജിപ്പുകള്‍ ഉണ്ട്. അശ്ലീലം ദ്വയാര്‍ത്ഥം എന്നതിനോട് എന്നതിനോട് യോജിപ്പില്ല. എന്റെ സിനിമകളില്‍ ഞാന്‍ പറഞ്ഞ ഹ്യൂമറില്‍ അത്തരത്തില്‍ എന്തെങ്കിലും വന്നിട്ടുണ്ടെങ്കില്‍ സംവിധായകനുമായി വളരെ മുഷിഞ്ഞ് എനിക്ക് സംസാരിക്കേണ്ടി വന്നിട്ടുണ്ട് എന്ന് ഉറപ്പാണ്,’ ജഗദീഷ് പറഞ്ഞു.

Content Highlight: Actor Jagadhish about his struggles and Kunchacko Boban