ജോ ആന്‍ഡ് ജോയിലേയും 18 പ്ലസിലേയും പോലെ ഇതില്‍ പൊളിറ്റിക്‌സ് ഇല്ല; ബ്രോമാന്‍സ് ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധത്തിന്റെ കഥ: സംവിധായകന്‍

/

ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധത്തിന്റെ കഥ പറയാമെന്ന ആലോചനയാണ് ബ്രോമാന്‍സ് എന്ന സിനിമയിലേക്ക് തന്നെ എത്തിച്ചതെന്ന് സംവിധായകന്‍ അരുണ്‍ ഡി. ജോസ്.

ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ സിനിമകളെപ്പോലെ ഇതില്‍ പൊളിറ്റിക്‌സ് ഒന്നും പറയുന്നില്ലെന്നും ആളുകളെ ആസ്വദിപ്പിക്കാന്‍ പറ്റുന്ന ഒരു സിനിമ എന്ന രീതിയിലാണ് ചിത്രം ചെയ്തിരിക്കുന്നതെന്നും അരുണ്‍ പറയുന്നു.

‘ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധം ആണ് ബ്രോമാന്‍സ്. സൗഹൃദത്തിന്റെ വേറൊരു വേര്‍ഷന്‍. ഇത് വളരെ കാലമായിട്ട് പുറം രാജ്യങ്ങളിലൊക്കെ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വാക്കാണ്, സുഹൃത്തുക്കള്‍ ഇടയില്‍ സൗഹൃദത്തിനും പ്രാധാന്യമുള്ള ഒരവസ്ഥ അതിനെയാണ് ബ്രോമാന്‍സ് എന്ന് പറയുന്നത്.

മുന്‍പ് ചെയ്ത സിനിമകളില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പ്രായത്തില്‍ മുതിര്‍ന്ന ചെറുപ്പക്കാരുടെ കഥയാണ് ‘ബ്രോമാന്‍സ്’ പറയുന്നത്. ആദ്യം ചെയ്ത രണ്ട് സിനിമകളും കുറച്ച് റിയലിസ്റ്റിക് പശ്ചാത്തലത്തില്‍ പറഞ്ഞ സിനിമകളായിരുന്നു.

ഉറപ്പായും ഇനിയൊരു പടം ചെയ്യുമ്പോള്‍ നീയുണ്ടാകും, അന്ന് രാജുവേട്ടന്‍ തന്ന വാക്കാണ്: മണിക്കുട്ടന്‍

ഈ സിനിമ മുഴുവനായി ഒരു റിയലിസ്റ്റിക് ചിത്രമല്ല ഇത് ഒരു മുഴുനീള എന്റര്‍ടെയ്‌നര്‍ ആണ്. ജോ ആന്‍ഡ് ജോ, 18 പ്ലസ് എന്നീ സിനിമകളെപ്പോലെ ഇതില്‍ പൊളിറ്റിക്‌സ് ഒന്നും പറയുന്നില്ല.

ആളുകളെ ആസ്വദിപ്പിക്കാന്‍ പറ്റുന്ന ഒരു സിനിമ എന്ന രീതിയിലാണ് ഈ ചിത്രം ചെയ്തിരിക്കുന്നത്. വിചിത്രമായ കുറച്ചു കഥാപാത്രങ്ങള്‍ വിചിത്രമായ ചില സാഹചര്യങ്ങളില്‍ എത്തുമ്പോള്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഈ സിനിമ പറയുന്നത്.

വാലന്റൈന്‍സ് ഡേയില്‍ തന്നെ അതിന് ഓപ്പോസിറ്റ് ആയി സുഹൃത്തുക്കളുടെ കഥ പറയുന്ന സിനിമ റിലീസ് ചെയ്യാം എന്ന് കരുതി. സൗഹൃദത്തെ കുറിച്ച് പറയാനും ആരെങ്കിലും ഒക്കെ വേണമല്ലോ.

നടന്മാരല്ല, ആ മാറ്റത്തിനൊക്കെ കാരണം അവര്‍: അജു വര്‍ഗീസ്

ഇപ്പോള്‍ യുവതലമുറ സുഹൃദ്ബന്ധങ്ങള്‍ക്കാണ് കൂടുതലും പ്രാധാന്യം കൊടുക്കുന്നത്. പരമ്പരാഗതമായ കാഴ്ചപ്പാടുകള്‍ ഒക്കെ ബ്രേക്ക് ചെയ്തു വരുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്.

ബ്രോമാന്‍സ് എന്ന് പറയുന്ന സിനിമ പ്രധാനമായും സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്, ബ്രോ എന്നാല്‍ ബ്രദറും ഉണ്ട് അതുപോലെതന്നെ സൗഹൃദവും ഉണ്ട്. എന്നാല്‍ ബി മാറ്റി കഴിഞ്ഞാല്‍ റൊമാന്‍സ് വരും, ഇത് മൂന്നും സിനിമയിലുണ്ട്,’ അരുണ്‍ പറഞ്ഞു.

Content Highlight: Arun D Jose about his New Movie Bromance