സംവിധായകന്റെ പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് കയറാന്‍ തുടങ്ങിയത് അന്ന് മുതല്‍: രണ്‍ജി പണിക്കര്‍

/

മലയാള സിനിമയില്‍ കഴിഞ്ഞ ഒരു ദശകമായി പ്രത്യേകിച്ച് ഒരു ട്രെന്റും, ട്രെന്റ് സെറ്റേഴ്‌സും ഇല്ലെന്ന് നടനും തിരക്കഥാകൃത്തുമായ രണ്‍ജി പണിക്കര്‍.

തങ്ങളൊക്കെ സിനിമ ചെയ്യുന്ന കാലത്ത് ഒരു സിനിമയിലൂടെ ഒരു ട്രെന്റ് ഉണ്ടാക്കിയാല്‍ കുറച്ചുകാലം സിനിമ ആ വഴിക്ക് സഞ്ചരിക്കുമെന്നും എന്നാല്‍ ഇന്ന് മലയാള സിനിമയില്‍ അങ്ങനെ ഒരു ട്രെന്റില്ലെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

മലയാളത്തില്‍ കമേഴ്‌സ്യല്‍ സിനിമയെന്ന ഒരു ട്രെന്റ് കൊണ്ടുവന്ന സംവിധായകന്‍ ഐ.വി ശശിയാണെന്നും താരങ്ങള്‍ ആരെന്ന് നോക്കാതെ സംവിധായകന്റെ പേര് നോക്കി ആളുകള്‍ സിനിമയ്ക്ക് പോയി തുടങ്ങിയത് ഐ.വി ശശി സിനിമകള്‍ക്കാണെന്നും രണ്‍ജി പണിക്കര്‍ പറയുന്നു.

‘ഫാമിലി ഡ്രാമകളില്‍ നിന്ന് ഹ്യൂമറിലേക്ക് സിനിമ മാറുന്ന കാലമായിരുന്നു അത്. ഐ.വി ശശിയെപ്പോലെ ഒരു സംവിധായകന്‍ വന്ന് അതുവരെയുണ്ടായിരുന്ന മലയളത്തിലെ എല്ലാ സെന്‍സിബിലിറ്റിയേയും മാറ്റിമറിക്കുന്ന തരത്തിലുള്ള കമേഴ്‌സ്യല്‍ സിനിമകള്‍ ചെയ്തു.

ജോ ആന്‍ഡ് ജോയിലേയും 18 പ്ലസിലേയും പോലെ ഇതില്‍ പൊളിറ്റിക്‌സ് ഇല്ല; ബ്രോമാന്‍സ് ലൈംഗികത ഇല്ലാത്ത സുഹൃദ്ബന്ധത്തിന്റെ കഥ: സംവിധായകന്‍

100 ല്‍ അധികം സിനിമകള്‍. അതില്‍ 80 ശതമാനം സിനിമകളും അതാത് കാലങ്ങളിലെ ഏറ്റവും വലിയ ഹിറ്റുകളാണ്. അങ്ങനെ ഒരു സംവിധായകന്റെ പേര് നോക്കി ആള്‍ക്കാര്‍ തിയേറ്ററില്‍ കയറാന്‍ തുടങ്ങി.

അതുവരെയും വലിയ സംവിധായകര്‍ ഇവിടെയുണ്ട്. പക്ഷേ ഐ.വി ശശി എന്നൊരു സിനിമാ സംവിധായകന്‍ വന്നു.

അദ്ദേഹത്തിന്റെ പേര് പോസ്റ്ററില്‍ കണ്ടിട്ട് അതില്‍ ആര് അഭിനയിക്കുന്നു എന്ന് നോക്കാതെ ആളുകള്‍ തിയേറ്ററില്‍ പോകാന്‍ തുടങ്ങി. അദ്ദേഹമായിരുന്നു മലയാളത്തിലെ കമേഴ്‌സ്യല്‍ സിനിമയിലെ ആദ്യത്തെ ട്രെന്റ് സെറ്റര്‍.

അതിന് ശേഷം ഷാജി കൈലാസിനെപ്പോലുള്ള ആളുകള്‍ വന്നപ്പോള്‍ അതില്‍ നിന്ന് വ്യത്യസ്തമായി വേറൊരു ട്രെന്റുണ്ടാക്കി. ഇപ്പോള്‍ ട്രെന്റ് സെറ്റ് എന്ന് ഒരു സിനിമയെ വിളിക്കാന്‍ കഴിയില്ല.

നിരന്തരം സിനിമ സ്വയം പുതുക്കിക്കൊണ്ടിരിക്കുന്നു. സിനിമയെ നവീകരിക്കുന്ന സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളുമായി പുതിയ പുതിയ ആളുകള്‍ വരുന്നു. പണ്ട് മലയാളത്തില്‍ എത്ര സംവിധായകര്‍ ഉണ്ടായിരിക്കും. ലൈവായിട്ട് പത്തോ പതിനഞ്ചോ പേരുണ്ടാകും.

ഉറപ്പായും ഇനിയൊരു പടം ചെയ്യുമ്പോള്‍ നീയുണ്ടാകും, അന്ന് രാജുവേട്ടന്‍ തന്ന വാക്കാണ്: മണിക്കുട്ടന്‍

അതില്‍ നിരന്തരം സക്‌സസ് ഉണ്ടാക്കുന്ന മൂന്നോ നാലോ ആളുകള്‍ ഉണ്ടാകും. വളരെ കുറച്ച് നടന്മാര്‍.

നായകനടന്മാരായി വളരെ കുറച്ച് പേര്‍. അല്ലാതെയുള്ള പരീക്ഷണങ്ങള്‍ക്കൊന്നും യാതൊരു പ്രസക്തിയുമില്ലാത്ത തരത്തില്‍ താരങ്ങളേയും എഴുത്തുകാരേയും മാസശമ്പളത്തില്‍ വെക്കുന്ന പ്രൊഡക്ഷന്‍ ഹൗസുകള്‍.

അന്ന് വിരലില്‍ എണ്ണാവുന്ന പ്രൊഡക്ഷന്‍ ഹൗസേ ഉള്ളൂ. ഇന്ന് ഒരു വര്‍ഷം മാത്രം 200 സിനിമകള്‍ ഉണ്ടാകുകയും അതില്‍ 190 പേരും ആദ്യ സിനിമ ചെയ്യുന്നവര്‍ ആകുന്നു എന്ന് പറയുമ്പോള്‍ അത് കുറച്ച് കൂടി ഈസിയായി എന്നാണ് അര്‍ത്ഥം.

പണ്ട് ഫിലിമിലാണ് ഷൂട്ട്. ഒരു ഫിലിം എന്ന് പറയുന്നത് ഏറ്റവും എക്‌സ്‌പെന്‍സീവ് ആയിട്ടുള്ള സാധനമാണ്. ഒരു ഷോട്ട് രണ്ടാമതും എടുക്കേണ്ടി വന്നാല്‍ ആ ആര്‍ടിസ്റ്റിനെ സംബന്ധിച്ച് ആ ദിവസം തീര്‍ന്നു എന്ന് പറഞ്ഞാല്‍ മതി.

നടന്മാരല്ല, ആ മാറ്റത്തിനൊക്കെ കാരണം അവര്‍: അജു വര്‍ഗീസ്

ഫിലിം വേസ്റ്റ് ആയാല്‍ ആ ആര്‍ടിസ്റ്റിനെ സെറ്റിലുള്ള ആളുകള്‍ കാണുന്നത് ഫിലിം തിന്നാന്‍ വന്നിരിക്കുന്ന ആളാണെന്ന അര്‍ത്ഥത്തിലാണ്. അന്ന് അത്രയും പ്രഷ്യസാണ് സിനിമ. ഇന്ന് അങ്ങനെ അല്ല.

എത്ര റിഹേഴ്‌സല്‍ വേണമെങ്കിലും ചെയ്യാം. പത്തും പതിനഞ്ചും ടേക്ക് പോകുന്നതിനൊന്നും ഒരു അസ്വാഭാവികതയും ആരും കാണുന്നില്ല. അന്ന് ആയിരുന്നെങ്കില്‍ അത് ചിന്തിക്കാനാവില്ല.

എന്റെ സിനിമയൊക്കെയാണെങ്കില്‍ 15 പേജ് ഡയലോഗ് ഉണ്ടാകും. ഇത് റിപ്പീറ്റ് ചെയ്യേണ്ടി വന്നാല്‍ ആലോചിച്ച് നോക്കൂ. മുഴുവന്‍ കാണാതെ പഠിച്ച് പെര്‍ഫോം ചെയ്യേണ്ടി വരും. അല്ലാതെ സമൃദ്ധമായി ഷോട്ടുകള്‍ എടുക്കാന്‍ പറ്റില്ല.

ഒരാള്‍ ആഗ്രഹിച്ചാല്‍ പോലും അയാള്‍ക്ക് രണ്ടാമതൊരു ഷോട്ട് കൊടുക്കുക എന്നത് അന്ന് വലിയ റിസ്‌കാണ്. അത് വലിയ സാമ്പത്തിക ഭാരമുണ്ടാക്കുമായിരുന്നു,’ രണ്‍ജി പണിക്കര്‍ പറഞ്ഞു.

Content Highlight: Renji Panicker about IV Sasi and Malayalam Movies