പൈങ്കിളി എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ഒരു കോളേജില്‍ നടന്ന ചടങ്ങില്‍ നടി അനശ്വരയോട് പാട്ടുപാടുമോ എന്ന് ഓഡിയന്‍സില്‍ നിന്ന് ഒരാള്‍ ചോദിച്ചതിന് താരം നല്‍കിയ മറുപടി അടുത്തിടെ എഡിറ്റ് ചെയ്ത് ചിലര്‍ പ്രചരിപ്പിച്ചിരുന്നു.
പാട്ടുപാടുമോ എന്ന ചോദ്യത്തിന് തമാശയായി പോടാ എന്ന് അനശ്വര പറഞ്ഞ മറുപടിയെ എ.ഐയുടെ സഹായത്തോടെ വലിയ തെറിയാക്കി ക്രിയേറ്റ് ചെയ്യുകയായിരുന്നു ചിലര്‍. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ പ്രചരിക്കുകയും ചെയ്തു.
അന്നത്തെ സംഭവത്തെ കുറിച്ചും എ.ഐ ഉപയോഗിച്ചുകൊണ്ട് ഇത്തരം മോശം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അനശ്വര.
ഇതൊക്കെ വലിയ ബുദ്ധിമുണ്ടാക്കുന്ന കാര്യമാണെന്നും ഒരുവിഭാഗം ആളുകളെങ്കിലും അതൊക്കെ സത്യമാണെന്ന് ധരിക്കുമെന്നുമായിരുന്നു അനശ്വര പറഞ്ഞത്.
‘ഞാന്‍ ഒന്നും അവിടെ പറഞ്ഞിട്ടില്ല. മീഡിയയില്‍ എനിക്ക് അറിയുന്ന ആളാണ് എന്നോട് പാട്ടു പാടുമോ എന്ന് ചോദിച്ചത്. കൂടെ കോളേജിലെ ചില പയ്യന്‍മാരും.
ഞാന്‍ ചുമ്മാ പോടാ എന്ന് മാത്രം പറഞ്ഞ് അതിന് ശേഷം ചുണ്ടനക്കുക മാത്രമായിരുന്നു ചെയ്തത്. അതിന് ശേഷം എനിക്ക് സജിന്‍ ചേട്ടനാണ് അതിന്റെ എ.ഐ വേര്‍ഷനൊക്കെ അയച്ചു തരുന്നത്.
ഒരു ഫുള്‍ തെറി. ഞാന്‍ ഇതുവരെ കേള്‍ക്കാത്ത പല തെറികളും അതിനകത്തുണ്ട്. പല തരത്തില്‍ പല വിധത്തില്‍ ആള്‍ക്കാര്‍ അത് എഡിറ്റു ചെയ്തിട്ടുണ്ട്.
കാണുന്നവര്‍ അത് റിയലാണെന്ന് വിചാരിക്കും. ഞാന്‍ സ്റ്റേജില്‍ കയറി ചീത്ത വിളിക്കുന്നതാണെന്ന് വിചാരിക്കും. സാധാരണക്കാര്‍ക്ക് ഇത് അറിയില്ലല്ലോ.
മലയാളം ഇന്നുവരെ കാണാത്ത ദൃശ്യവിസ്മയം തന്നെയായിരിക്കും ആ ചിത്രം: കുഞ്ചാക്കോ ബോബന്‍
ഇങ്ങനത്തെ കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ല. ഇതൊന്നും ചെയ്യുന്നവരെ കണ്ടുപിടിക്കില്ലെന്ന ധൈര്യമായിരിക്കും.
ഇത് മാത്രമല്ല നേരത്തേയും കുറേ പേരുടെ പ്രത്യേകിച്ച് ചില നായികമാരുടെയൊക്കെ പല രീതിയിലുള്ള എ.ഐ വേര്‍ഷന്‍ വന്നിട്ട് അവര്‍ ലീഗലി പോകേണ്ട ഒരു സിറ്റുവേഷന്‍ വരെ ഉണ്ടായിട്ടുണ്ട്.
അത്രയും മോശമായിട്ടാണ് പല ഇമേജുകളും ഇവര്‍ ക്രിയേറ്റ് ചെയ്യുന്നത്. അതൊക്കെ വല്ലാതെ ബുദ്ധിമുട്ടാക്കുന്ന കാര്യങ്ങളാണ്.
എ.ഐ എന്ന ടെക്‌നോളജിയെ നമുക്ക് നല്ല രീതിയില്‍ ഉപയോഗിക്കാം. അല്ലാതെ ഇങ്ങനെയുള്ള പരിപാടികള്‍ പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്,’ അനശ്വര പറഞ്ഞു.
Content Highlight: Actress Anaswara Rajan about AI and the Issues related with her