ലൂസിഫറിലേക്ക് ഞാനില്ലെന്ന് പറഞ്ഞു: നടക്കാന്‍ വയ്യാത്ത രീതിയിലാണെങ്കില്‍ അങ്ങനെയാണ് നമ്മുടെ ക്യാരക്ടറെന്ന് പൃഥ്വി: സായ്കുമാര്‍

/

ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം ലൂസിഫറില്‍ നിന്നും താന്‍ പിന്മാറിയതായിരുന്നെന്നും എന്നാല്‍ പൃഥ്വിരാജ് പറഞ്ഞ പരിഹാരത്തിന് മുന്‍പില്‍ തനിക്ക് നോ പറയാനില്ലെന്നും നടന്‍ സായ്കുമാര്‍.

ലൂസിഫര്‍ സിനിമയ്ക്കു വേണ്ടി അതിന്റെ എക്‌സിക്യൂട്ടിവ് സിദ്ദു പനയ്ക്കല്‍ വിളിക്കുമ്പോള്‍ തന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നെന്നും പക്ഷേ അതേ നമ്പറില്‍ നിന്നും വീണ്ടും പൃഥ്വിരാജ് തന്നെ നേരിട്ട് വിളിച്ചെന്നും സായ്കുമാര്‍ പറയുന്നു.

സുകുേവട്ടന്റെ മകനായതുകൊണ്ട് തന്നെ പൃഥ്വിയോട് തനിക്ക് പ്രത്യേക വാത്സല്യമുണ്ടെന്നും സുകുവേട്ടനുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ പൃഥ്വയോട് തനിക്ക് നോ പറയാനില്ലെന്നുമാണ് സായ് കുമാര്‍ പറയുന്നത്.

‘നമസ്‌കാരം ഞാന്‍ നിങ്ങളുടെ സായികുമാര്‍. ലൂസിഫര്‍ എന്ന സിനിമയില്‍ മഹേഷ വര്‍മയ്ക്ക് നിങ്ങള്‍ തന്ന ആ സ്വീകാര്യത രണ്ടാമത്തെ ഭാഗമായ എമ്പുരാനിലും നല്‍കും എന്നുള്ള പ്രതീക്ഷ നിലനില്‍ക്കെ തന്നെ ഞാനും സ്റ്റീഫന്‍ നെടുമ്പള്ളിയെ കണ്ടിട്ട് അഞ്ച് വര്‍ഷമായി.

പൈങ്കിളിയുടെ ട്രെയിലര്‍ കണ്ടതും അച്ഛന്റെ കമന്റ് അതായിരുന്നു: ചന്തു സലിം കുമാര്‍

അദ്ദേഹത്തിന്റെ മുമ്പോട്ടുള്ള പോക്ക് എങ്ങനെയാണെന്ന് നിങ്ങളെപ്പോലെ തന്നെ ആകാംക്ഷയോടെ ഞാനും നോക്കി ഇരിക്കുകയാണ്.

ലൂസിഫര്‍ സിനിമയ്ക്കു വേണ്ടി അതിന്റെ എക്‌സിക്യൂട്ടിവ് സിദ്ദു പനയ്ക്കല്‍ വിളിക്കുമ്പോള്‍ എന്റെ ശാരീരിക ബുദ്ധിമുട്ടുകള്‍ അദ്ദേഹത്തോടു പറയുകയും നമുക്ക് അടുത്ത സിനിമയില്‍ കാണാം എന്ന വാഗ്ദാനത്തോടെ ഫോണ്‍ വയ്ക്കുകയും ചെയ്തു.

പക്ഷേ അതേ നമ്പറില്‍ നിന്നും വീണ്ടും നമ്മുടെ പ്രിയപ്പെട്ട രാജു, സുകുേവട്ടന്റെ മകന്‍ എന്നു പറയുമ്പോള്‍ നമുക്കൊരു പ്രത്യേക വാത്‌സല്യമുണ്ട്. സുകുവേട്ടനുമായി വളരെയേറെ അടുപ്പമുണ്ടായിരുന്ന വ്യക്തി എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഫോണ്‍ വന്നപ്പോള്‍ ഞാന്‍ എടുത്തു.

ആന്റണിയെക്കൊണ്ട് പിന്നില്‍ നിന്ന് പറയിപ്പിക്കുന്നവര്‍ മുമ്പില്‍ വന്നു പറയുകയാണ് വേണ്ടത്: സുരേഷ് കുമാര്‍

പൃഥ്വി ചോദിച്ചു, എന്താ ചേട്ടാ കാരണം. കാലിന് ബുദ്ധിമുട്ടുണ്ട്, നടക്കാന്‍ കുറച്ച് പ്രയാസമാണെന്ന് ഞാന്‍ പറഞ്ഞു. നടക്കാന്‍ വയ്യാത്ത രീതിയിലാണെങ്കില്‍ അങ്ങനെയാണ് നമ്മുടെ ക്യാരക്ടര്‍.

നമ്മുടെ വര്‍മ സര്‍ അങ്ങനെയാണ്. ഇനി അതല്ല വീല്‍ ചെയറിലാണെങ്കില്‍ അങ്ങനെയാണ് വര്‍മ സര്‍. എന്നു പറഞ്ഞാണ് ലൂസിഫറിലേക്ക് എന്നെ വിളിച്ചത്,’ സായ് കുമാര്‍ പറഞ്ഞു.

എമ്പുരാനില്‍ സായികുമാര്‍ അവതരിപ്പിക്കുന്ന മഹേഷ വര്‍മയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിലെ പതിനേഴാമത്തെ കഥാപാത്രമായാണ് മഹേഷ വര്‍മയുടെ കഥാപാത്രത്തിന്റെ ലുക്ക് റിലീസ് ചെയ്തത്.

Content Highlight: Sai Kumar about Lucifer and Empuraan