മിന്നിക്കാന്‍ പറ്റിയ ഒരു ക്യാരക്ടര്‍ റോളുണ്ട്, റോഷാക്കിലെ അഭിനയത്തിന് അവാര്‍ഡ് വാങ്ങുമ്പോള്‍ ലാല്‍ പറഞ്ഞു: ജഗദീഷ്

/

റോഷാക്കിലെ കഥാപാത്രം ചെയ്തതോടെയാണ് ഏത് വേഷവും ചെയ്യാമെന്ന ആത്മവിശ്വാസം തനിക്ക് വരുന്നതെന്ന് നടന്‍ ജഗദീഷ്. ലീല എന്ന സിനിമയിലെ കഥാപാത്രമാണ് റോഷാക്കിലെ വേഷം തന്നിലേക്ക് എത്തിച്ചേരാനുള്ള കാരണമെന്നും ജഗദീഷ് പറഞ്ഞു.

അതുപോലെ നേരിലെ വേഷം തനിക്ക് ലഭിക്കാന്‍ കാരണം റൊഷാക്ക് ആണെന്നും റൊഷാക്കിനെ പോലെ മിന്നിക്കാന്‍ പറ്റിയ വേഷമാണെന്ന് മോഹന്‍ലാലാണ് തന്നോട് ആദ്യം പറഞ്ഞതെന്നും ജഗദീഷ് പറയുന്നു.

‘ലീല കണ്ട് അന്ന് മമ്മൂട്ടി എന്നെ വിളിച്ചിരുന്നു. മാത്രമല്ല അദ്ദേഹം നിര്‍മിച്ച റോഷാക്കില്‍ അതിനെക്കാള്‍ ഗംഭീരമെന്നു പറയാവുന്ന വേഷവും തന്നു.

ലൂസിഫറിലേക്ക് ഞാനില്ലെന്ന് പറഞ്ഞു: നടക്കാന്‍ വയ്യാത്ത രീതിയിലാണെങ്കില്‍ അങ്ങനെയാണ് നമ്മുടെ ക്യാരക്ടറെന്ന് പൃഥ്വി: സായ്കുമാര്‍

സംവിധായകന്‍ നിസാം ബഷീറും എഴുത്തുകാരന്‍ സമീറും കൂടി എന്നെ കാണാന്‍ വരുമ്പോള്‍ ‘ലീല’യിലെ അഭിനയത്തെപ്പറ്റിയാണ് പറഞ്ഞത്. എന്നില്‍നിന്ന് എന്ത് വേണമെന്ന് അവര്‍ക്ക് കൃത്യതയുണ്ടായിരുന്നു.

എന്നെക്കൊണ്ട് പറ്റുന്നതു പോലെ ആ വേഷം മികച്ചതാക്കാന്‍ പറ്റിയെന്നാണ് വിശ്വാസം. ‘റോഷാക്ക്’ തിയറ്ററിലും നന്നായി ഓടി. അതോടെ, ഏതു വേഷവും ചെയ്യാമെന്ന ആത്മവിശ്വാസമായി.

എന്നാല്‍ മോഹന്‍ലാല്‍ മറ്റൊരു രീതിയിലാണ് ഇടപെടുന്നത്. ഒരു അവാര്‍ഡ് ചടങ്ങില്‍ എനിക്കൊപ്പം ലാലും ഉണ്ടായിരുന്നു.

‘റോഷാക്കി’ലെ അഭിനയത്തിനായിരുന്നു എനിക്ക് അവാര്‍ഡ്. ഞാന്‍ അടുത്തെത്തിയപ്പോള്‍, എന്നെ ചേര്‍ത്തു പിടിച്ച് ‘ നേരിന്റെ വിളി വന്നോ?’ എന്ന് ചെവിയില്‍ ചോദിച്ചു. ഞാന്‍ ആകാംക്ഷയോടെ ലാലിനെ നോക്കി.

പൈങ്കിളിയുടെ ട്രെയിലര്‍ കണ്ടതും അച്ഛന്റെ കമന്റ് അതായിരുന്നു: ചന്തു സലിം കുമാര്‍

‘ഇതുപോലെ മിന്നിക്കാന്‍ പറ്റിയ ക്യാരക്ടര്‍ റോളാ…’ ലാല്‍ പറഞ്ഞു. അങ്ങനെയാണ് ജീത്തു ജോസഫിന്റെ ‘നേരി’ല്‍ മുഹമ്മദ് എന്ന കഥാപാത്രം കിട്ടുന്നത്.

ജയറാമിനൊപ്പം ‘ഓസ്ലര്‍’ ചെയ്യുമ്പോഴും ഇതേ ആത്മബന്ധമാണ് ഉണ്ടായിരുന്നത്. എത്രയോ കാലമായ സൗഹൃദമല്ലേ ഇവരുമായെല്ലാം,’ ജഗദീഷ് പറയുന്നു.

Content Highlight: Mohanlal about Mammootty and Mohanlal