മികച്ച പൊലീസ് സിനിമകള്‍ മലയാളത്തിന് നല്കിയവരാണ് ‘ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി’ക്ക് പിറകില്‍ പ്രവര്‍ത്തിച്ചതെന്ന് നടന് കുഞ്ചാക്കോ ബോബന്.
നായാട്ട്, ഇരട്ട, ഇലവീഴാപൂഞ്ചിറ, കണ്ണൂര്‍ സ്ക്വാഡ് പോലെയുള്ള നല്ല പൊലീസ് സിനിമകള്‍ മലയാളത്തിന് നല്കിയ ഒരുപാട് പേര് ഈ സിനിമയ്ക്ക് പിന്നിലുണ്ടെന്നും മാര്ട്ടിന് പ്രക്കാട്ട്, ഷാഹി കബീര്‍ റോബി രാജ് എന്നിവരെല്ലാം സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
അവരില്‍ നിന്നും ഒരു പൊലീസ് സിനിമ വരുമ്പോള്‍ അവര്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് ഈ സിനിമ കാണുമ്പോള്‍ പ്രേക്ഷകന് മനസിലാകുമെന്നും താരം പറഞ്ഞു.
‘നായാട്ട് പോലെയുള്ള ഇരട്ട പോലെയുള്ള ഇലവീഴാപൂഞ്ചിറ പോലെയുള്ള നല്ല നല്ല പൊലീസ് സിനിമകള്‍ മലയാളത്തിന് നല്കിയ ഒരുപാട് പേര് ഈ സിനിമയ്ക്ക് പിന്നിലുണ്ട്.
മാര്ട്ടിന് പ്രക്കാട്ട്, ഷാഹി കബീര്‍ അതുപോലെ കണ്ണൂര്‍ സ്ക്വാഡ് ചെയ്ത റോബി രാജാണ് ഇതിന്റെ ക്യാമറ ചെയ്തിരിക്കുന്നത്.
ഇവരെല്ലാവരും പൊലീസ് സിനിമകള്‍ ചെയ്തിട്ടുള്ള വ്യക്തികളാണ്. അവരില്‍ നിന്നും ഒരു പൊലീസ് സിനിമ വരുമ്പോള്‍ അവര്‍ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും എത്രമാത്രം വ്യത്യസ്തമാക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്ന് നമുക്ക് സിനിമ റിലീസ് ചെയ്താല്‍ അറിയാന്‍ സാധിക്കും.
ഒരുപാട് വിശ്വാസത്തോടുകൂടിയാണ് വന്നിരിക്കുന്നത്. സിനിമയുടെ പിറകില്‍ ഒരുപാട് എഫേര്ട്ടുകളുണ്ട്. അതുപോലെ ഒരുപാട് ക്രിയേറ്റീവ് ടാലന്റുകള്‍ ഉണ്ട്. അതുകൊണ്ട് തന്നെ നിങ്ങള്‍ പ്രേക്ഷകര്‍ അവരുടെ മുന്‍ സിനിമകള്‍ക്ക് നല്കിയ അതേ വിശ്വാസ്യതയും അതേ സ്വീകാര്യതയും ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്കും നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്, ‘ കുഞ്ചാക്കോ ബോബന് പറഞ്ഞു.
ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി ഒരു സാധാരണ പോലീസ് പദത്തിനും അപ്പുറമുള്ള സിനിമയാണെന്ന് കുഞ്ചാക്കോ ബോബന് പറയുന്നു. യഥാര്‍ത്ഥ സംഭവങ്ങളാണ് സിനിമയുടെ അടിസ്ഥാനം.
പൊലീസുകാരുടെ മാനസിക സംഘര്‍ഷങ്ങളും അവരുടെ ജോലി സ്ഥലത്തുള്ള വിഷയങ്ങളുമാണ് ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയില്‍ പറയുന്നത്. യഥാര്‍ത്ഥ സംഭവങ്ങളാണ് സിനിമ കാണിക്കുന്നത്.
നൂറ് ശതമാനം നല്ലതെന്നോ ചീത്തയെന്നോ പറയാന്‍ കഴിയാത്ത കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. ശരിതെറ്റുകള്‍ എല്ലാവരിലുമുണ്ട്, എല്ലാവരും മനുഷ്യരാണ് എന്നുള്ള ലെയറിങ് സിനിമയിലുണ്ടെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.
Content Highlight: Kunchacko Boban on Officer on Duty