തോറ്റുപോയെന്ന് പറഞ്ഞവര്‍, തീരുമാനം തെറ്റായെന്ന് പറഞ്ഞവര്‍; സിനിമയിലെ സ്ട്രഗിളിങ് പിരീഡിനെ കുറിച്ച് നിവിന്‍

/

മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്‍ എന്ന സംവിധായകന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് നിവിന്‍ പോളി.

നേരം, തട്ടത്തിന്‍ മറയത്ത്, പ്രേമം തുടങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിര യുവ നായകന്‍മാരില്‍ ഒരാളാകാന്‍ നിവിന് എളുപ്പം സാധിച്ചു.

1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡേയ്‌സ്, ആക്ഷന്‍ ഹീറോ ബിജു, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം തുടങ്ങിയ വ്യത്യസ്ത ഴോണറിലുള്ള സിനിമകള്‍ ഒരേ സമയം പുള്‍ ഓഫ് ചെയ്യാന്‍ നിവിനായി.

എന്നാല്‍ പിന്നീടങ്ങോട്ട് നിവിന്റെ കരിയര്‍ ഉയര്‍ച്ച താഴ്ചകളുടേതായി. ഏറെ പ്രതീക്ഷയോടെ വന്ന പല സിനിമകളും ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞു.

കരിയറില്‍ നേരിട്ട തിരിച്ചടികളെ കുറിച്ചും സിനിമയിലെ സ്ട്രഗിളിങ് പിരീഡിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നിവിന്‍.

ആ സിനിമയില്‍ എനിക്ക് വലിയ വിശ്വാസമുണ്ട്, വലിയൊരു എഫേര്‍ട്ട് തന്നെ എടുത്തിട്ടുണ്ട്: കുഞ്ചാക്കോ ബോബന്‍

ജോലിയെല്ലാം ഉപേക്ഷിച്ച് സിനിമയിലേക്ക് വരാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് പലരും പറഞ്ഞിരുന്നെന്നും എന്നാല്‍ അത് തെറ്റല്ലെന്ന് കാലം തെളിയിച്ചിരുന്നെന്നും നിവിന്‍ പറയുന്നു.

‘ജോലിയെല്ലാം ഉപേക്ഷിച്ച് ഞാന്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിച്ചിരുന്ന സമയം ഞാന്‍ എടുത്ത തീരുമാനം തെറ്റായിപ്പോയെന്ന് എല്ലാവരും പറഞ്ഞോണ്ടിരുന്ന സമയമായിരുന്നു. തോറ്റുപോയി എന്ന് പറഞ്ഞിരുന്ന സമയമായിരുന്നു.

അവിടെ നിന്നും സിനിമയില്‍ എത്തി. സിനിമയില്‍ വന്നിട്ടും സ്ട്രിഗിളിങ് ഫേസ് ഉണ്ടായിരുന്നു. അതൊക്കെ പിന്നീട് ഒരു സക്‌സസിലേക്ക് എത്തുമ്പോള്‍ ആ സ്ട്രഗിളിങ് ഫേസ് പിന്നീട് ഓര്‍ത്തെടുക്കാന്‍ രസകരമായ എപ്പിസോഡ്‌സ് ആണ്.

പിന്നെ സിനിമയില്‍ നമുക്കങ്ങനെ കരിയര്‍ പ്ലാനിങ്ങൊന്നും ചെയ്യാന്‍ കഴിയില്ല. വരുന്ന സിനിമകള്‍ ഇന്ററസ്റ്റിങ് ആയി ചെയ്ത് പോകുക എന്നതാണ്. ആ ചെയ്യുന്ന സിനിമകളില്‍ തന്നെ ചിലത് ഹിറ്റാകും ചിലത് ഹിറ്റാകാതെ പോകും.

അഭിമുഖങ്ങള്‍ ഫണ്‍ ആയിരിക്കണമെന്നതില്‍ നമ്മള്‍ ഇന്‍സ്ട്രക്ടഡാണ്, പക്ഷേ ആ ഡിസ്‌കഷനില്‍ എനിക്ക് താത്പര്യമില്ല: നിഖില വിമല്‍

ചില സിനിമകള്‍ നന്നായി ഓടും. ഓരോ സിനിമയ്ക്കും അതിന്റേതായ വിധിയുണ്ട് എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ നിവിന്‍ പറയുന്നു.

മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിവിന്‍. ശരീരഭാരമൊക്കെ കുറച്ച് പുതിയ മേക്കോവറില്‍ എത്തിയ നിവിന്റെ ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യന്‍ സിനിമയിലെ തന്നെ ആദ്യത്തെ മള്‍ട്ടിവേഴ്‌സ് സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്ന മള്‍ട്ടിവേഴ്‌സ് മന്മഥന്‍ എന്ന തന്റെ പുതിയ ചിത്രവും താരം അനൗണ്‍സ്‌ചെയ്തിരുന്നു.

Content Highlight: Nivin Pauly about Struggling period