അത്തരം സങ്കല്‍പ്പങ്ങളൊന്നും ഇല്ല, പക്ഷേ ലൈഫ് പാര്‍ട്ണര്‍ക്ക് ഈ ക്വാളിറ്റികള്‍ ഉണ്ടാകണം: ഗൗരി

/

96ലെ ഗൗരിയായി പ്രേക്ഷക മനസില്‍ ഇടം നേടിയ നടിയാണ് ഗൗരി ജി. കിഷന്‍. നീരജ് മാധവ് പ്രധാന കഥാപാത്രമായി എത്തുന്ന ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍ എന്ന വെബ് സീരിസിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നില്‍ എത്തുകയാണ് ഗൗരി.

ലൈഫ് പാര്‍ട്ണറെ കുറിച്ചുള്ള സങ്കല്‍പ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയാണ് ഗൗരി. അങ്ങനെയുള്ള സങ്കല്‍പ്പമൊക്കെ വെച്ച് ഒടുവില്‍ ഒരാളെ കണ്ട് പിടിച്ച് അത് പാളി പോയാല്‍ ഇതിലൊന്നും കാര്യമില്ലെന്ന് മനസിലാകുമെന്നായിരുന്നു താരം പറഞ്ഞത്.

ഹിറ്റ്‌ലറിലെ ഏറ്റവും ഒടുവിലത്തെ ആ സീന്‍ ചെയ്യാന്‍ ഞാന്‍ എത്തിയത് അങ്ങനെയാണ്: വിനീത്

‘ഒരാളുമായി നമുക്ക് കണക്ടാവാന്‍ പറ്റണം. പണ്ടൊക്കെ സ്‌കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ ചില കണ്‍സെപ്ട് പൊതുവെ പറയുമല്ലോ പൊക്കമുണ്ടാകണം, താടയുണ്ടാകണം, നല്ല ശബ്ദമായിരിക്കണം എന്നതൊക്കെ.

നമ്മളെ മാത്രമല്ല ജനറലി ആളുകളേയും സമയത്തേയുമൊക്കെ റെസ്‌പെക്ട് ചെയ്യുന്ന ആളായിരിക്കണമെന്നുണ്ട്. ഞാന്‍ ഒരു ആക്ടറാണ്. എന്റെ സ്റ്റേറ്റസിന് അനുസരിച്ചായിരിക്കണം അല്ലെങ്കില്‍ ഈ ഫീല്‍ഡില്‍ ആയിരിക്കണം അങ്ങനയൊനനും ആലോചിക്കുന്ന ആളല്ല ഞാന്‍.

എനിക്കൊരു നല്ല കോണ്‍വര്‍സേഷന്‍ നടത്താന്‍ പറ്റുന്ന എന്നെ ചിരിപ്പിക്കാന്‍ പറ്റുന്ന ഒരാള്‍. അത്ര വലിയ ക്രൈറ്റീരിയ ഒന്നും ഇല്ല. നല്ലൊരു വ്യക്തിയാകുക. അങ്ങോട്ടും ഇങ്ങോട്ടും ഒരു അണ്ടര്‍ സ്റ്റാന്റിങ് ഉണ്ടാകുക.

ആ ഒരൊറ്റ കാരണം കൊണ്ട് ആ നാഷണല്‍ അവാര്‍ഡ് എനിക്ക് നഷ്ടമായി: പ്രിയാ മണി

എല്ലാവര്‍ക്കും ഫ്‌ളോപ്‌സ് ഉണ്ട്. കുറവുകള്‍ മാത്രം കണ്ടുകൊണ്ടിരുന്നാല്‍ പറ്റില്ല. എന്റെ പ്രൊഫഷന്‍ മനസിലാക്കുന്ന പാര്‍ട്ണറിനെ ആണ് എനിക്ക് വേണ്ടത്.

യാത്രയും ഷൂട്ടും ഉള്‍പ്പെടെ അവരെ ഇന്‍സെക്യുര്‍ ആക്കുന്ന പല കാര്യങ്ങളും ഉണ്ട്. അതിലൊക്ക ഇന്‍സെക്യുര്‍ ആകുന്ന ആളെ നമുക്ക് ടോളറേറ്റ് ചെയ്തുകൊണ്ടിരിക്കാന്‍ പറ്റില്ല. ട്രസ്റ്റ് ചെയ്യാന്‍ പറ്റുന്ന, നമ്മളെ മനസിലാക്കുന്ന ഒരാളാകണമെന്നേയുള്ളൂ,’ ഗൗരി പറഞ്ഞു.

Content Highlight: Actress Gouri about her Life Partner