പൃഥ്വിരാജ് ചിത്രമായ എമ്പുരാനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്. ചിത്രത്തിലെ തന്റെ സ്‌ക്രീന്‍ സ്‌പേസിനെ കുറിച്ചും മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ സീനിനെ കുറിച്ചുമൊക്കെയാണ് ടൊവിനോ സംസാരിക്കുന്നത്.
ലൂസിഫറില്‍ തനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഉണ്ടായിരുന്നില്ലെന്നും പക്ഷേ എമ്പുരാനില്‍ കോമ്പിനേഷന്‍ സീന്‍ ഉണ്ടെന്നും ടൊവിനോ പറയുന്നു.
ഒരുപക്ഷേ ഈ സിനിമയിലെ തന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ തോന്നിയതെന്നും ടൊവി പറഞ്ഞു.
എന്റെ റോള്‍ ചെയ്യേണ്ടത് വിനീതായിരുന്നു, ആസിഫിന്റെ റോള്‍ ധ്യാനും: കുഞ്ചാക്കോ ബോബന്‍
‘ലൂസിഫറില്‍ എനിക്ക് ലാലേട്ടനുമായി ഒരു കോമ്പിനേഷന്‍ സീന്‍ പോലും ഉണ്ടായിരുന്നില്ല. പക്ഷേ ഈ സിനിമയില്‍ ഞങ്ങള്‍ക്കൊരു കോമ്പിനേഷന്‍ സീന്‍ ഉണ്ട്.
ഒരുപക്ഷേ ഈ സിനിമയിലെ എന്റെ ഏറ്റവും മികച്ച പ്രകടനവും ആ സീനിലായിരിക്കും എന്നാണ് ഡബ്ബിങ് കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത്. സ്വാഭാവികമായും വളരെ നല്ല അഭിനേതാക്കള്‍ക്ക് എതിരെ നിന്ന് അഭിനയിക്കുമ്പോള്‍ അവരില്‍ നിന്ന് വരുന്ന ആശയവിനിമയം നമ്മുടെ കഥാപാത്രം ഏറ്റവും നന്നായി വരാന്‍ സഹായിക്കും.
വളരെ ചുരുക്കം സീനുകള്‍ കൊണ്ടുതന്നെ ഭയങ്കര രസമുള്ള ക്യാരക്ടര്‍ ആര്‍ക്ക് ഉള്ള ഒരു കഥാപാത്രമാണ് ‘ലൂസിഫര്‍’ എന്ന സിനിമയിലൂടെ രാജുവേട്ടനും മുരളി ചേട്ടനുംകൂടി തന്നത്.
വളരെ കൗതുകത്തോടെയാണ് ഞാന്‍ ആ കഥാപാത്രത്തെ അന്ന് സമീപിച്ചത്. കാരണം രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ലാത്ത ഒരു ചെറുപ്പക്കാരന്‍, ഒരു രാഷ്ട്രീയ നേതാവിന്റെ മകന്‍, അവന്‍ എങ്ങനെ ഒരു രാഷ്ട്രീയക്കാരനായി മാറുന്നു എന്നും സിനിമയുടെ അവസാനത്തോടെ മുഖ്യമന്ത്രിയായിട്ടാണ് ആ സിനിമ അവസാനിക്കുന്നത്.
അപ്പോള്‍ അതിന്റെ രണ്ടാം ഭാഗം വരുമ്പോള്‍ ആ കഥാപാത്രം എങ്ങനെയാണ് വികസിക്കാന്‍ പോകുന്നതെന്ന് അറിയാന്‍ എനിക്ക് വളരെ ആകാംക്ഷയുണ്ടായിരുന്നു.
എമ്പുരാന്റെ തിരക്കഥയെക്കുറിച്ച് അറിഞ്ഞപ്പോഴും അതിലെ എന്റെ കഥാപാത്രത്തെപ്പറ്റി അറിഞ്ഞപ്പോഴും എന്റെ കൗതുകം കൂടുതലായിരുന്നു. കാരണം ആ കഥാപാത്രത്തിന്റെ ഗതി കൂടുതല്‍ വലുതാക്കിക്കൊണ്ടുള്ള ഒരു കഥാപാത്രമാണ് എമ്പുരാനില്‍ എനിക്ക് ഉള്ളത്.
ഒരുപക്ഷേ ഏറ്റവും കൂടുതല്‍ വേദിയില്‍ പ്രേക്ഷകര്‍ ആവശ്യപ്പെട്ടിട്ട് പറഞ്ഞിട്ടുള്ള എന്റെ ഡയലോഗും ലൂസിഫറിലെ തന്നെയാണ്. ”മുണ്ടുടുക്കാനും അറിയാം ആവശ്യമെങ്കില്‍ മടക്കിക്കുത്താനും അറിയാം” എന്നുപറയുന്ന ഡയലോഗ് എണ്ണമറ്റ വേദികളില്‍ ഞാന്‍ അത് പറഞ്ഞിട്ടുണ്ട്.
ഇടയ്ക്ക് ഒരിക്കല്‍ ആരോ രാജുവേട്ടനെകൊണ്ട് ആ ഡയലോഗ് പറയിപ്പിച്ചപ്പോള്‍ ഞാന്‍ രാജുവേട്ടനോട് പറഞ്ഞു, ”ചേട്ടാ എന്റെ കഞ്ഞിയില്‍ പാറ്റ ഇടല്ലേ, ഞാന്‍ അതുകൊണ്ടാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്” എന്ന്. അത്രയും വിസിബിലിറ്റിയും റീച്ചും എനിക്ക് തന്ന കഥാപാത്രമായിരുന്നു ജതിന്‍ രാംദാസ്,’ ടൊവിനോ പറയുന്നു.
Content Highlight: Tovino Thomas about his Character on Empuraan