മമ്മൂക്കയേക്കാള്‍ ജാഡ എനിക്കുണ്ട്, അദ്ദേഹത്തിന്റെ അടുത്ത് ചോദിക്കേണ്ടത് സൗന്ദര്യത്തിന്റെ രഹസ്യത്തെ കുറിച്ചല്ല: ചന്തു സലിം കുമാര്‍

/

നടന്‍ മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുകയാണ് സലിം കുമാറിന്റെ മകനും നടനുമായ ചന്തു സലിം കുമാര്‍. മമ്മൂട്ടി എന്ന മനുഷ്യന് ജാഡയാണെന്ന് പറയുന്നവരെ കുറിച്ചും അദ്ദേഹത്തോട് സൗന്ദര്യത്തിന്റെ രഹസ്യം ചോദിക്കുന്നവരെ കുറിച്ചുമൊക്കെയാണ് ചന്തു സംസാരിക്കുന്നത്.

അതിലുപരി താന്‍ മനസിലാക്കിയ മമ്മൂക്ക എങ്ങനെയുള്ള ആളാണെന്നും അഭിമുഖത്തില്‍ ചന്തു സലിം കുമാര്‍ പറയുന്നുണ്ട്.

‘മമ്മൂക്കയെ പോലെ ഒരു മനുഷ്യനെയൊന്നും ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. എനിക്ക് പോലും അതിനേക്കാള്‍ ജാഡ ഉണ്ട്. മമ്മൂക്ക ഭയങ്കര ജാഡയാണെന്നാണ് എല്ലാവരും പറയുന്നത്. എനിക്ക് തോന്നുന്നത് എനിക്ക് അതിലും ജാഡയുണ്ട് എന്നാണ്.

കാരണം ഞാന്‍ ഒരു വാട്‌സ്ആപ്പ് മെസ്സേജ് കാണുകയാണ്. ഏതെങ്കിലും പുതിയൊരാള്‍ നമുക്കൊരു മെസ്സേജ് അയക്കുകയാണ്. ഹായ് ബ്രോ നമ്മള്‍ പടം കണ്ടു എന്നാണ് മെസ്സേജില്‍ എങ്കില്‍, ഓക്കെ താങ്ക് യു എന്ന് ഞാന്‍ തിരിച്ചയയ്ക്കും. അത്രയേ ഉള്ളൂ.

പക്ഷേ മമ്മൂക്ക പുള്ളിയ്ക്ക് ആര് മെസ്സേജ് അയച്ചാലും റിപ്ലൈ കൊടുക്കും. അത് എങ്ങനെ ചെയ്യാന്‍ സാധിക്കുന്നുവെന്ന് എനിക്ക് മനസിലാകുന്നില്ല.

ചാക്കോച്ചാ സ്‌റ്റോണ്‍ ഫേസ് മതി, വേറെ ഒന്നും പിടിക്കണ്ട എന്നാണ് പറഞ്ഞത്: ജിത്തു അഷ്‌റഫ്

മമ്മൂക്ക എല്ലാവര്‍ക്കും ബര്‍ത്ത് ഡേ വിഷ് ചെയ്യുന്നുണ്ട്. എല്ലാവര്‍ക്കും റിപ്ലൈ കൊടുക്കുന്നുണ്ട്. എല്ലാ കല്യാണത്തിനും പോകുന്നുണ്ട്. സിനിമയില്‍ അഭിനയിക്കുന്നുണ്ട്. എല്ലാ സിനിമകളും കാണുന്നുണ്ട്.

ഇതിനൊക്കെ ഒരാള്‍ക്ക് എവിടെയാണ് സമയമെന്ന് എനിക്ക് ഇതുവരെ മനസിലായിട്ടില്ല. ആ ടൈം മാനേജ്‌മെന്റ് നമ്മള്‍ എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്.

അത് മാത്രമല്ല. അദ്ദേഹം ഭയങ്കര സിംപിളായ മനുഷ്യനാണ്. നമ്മുടെയൊക്കെ പടം ഇരുന്ന് കാണേണ്ട ഒരു ആവശ്യവും പുള്ളിക്കില്ല. എത്ര പേര്‍ നടികര്‍ കണ്ടിട്ടുണ്ടെന്ന് എനിക്ക് അറിയില്ല. പക്ഷേ പുള്ളി കണ്ടിട്ടുണ്ട്. അതിന്റെ അഭിപ്രായം പറഞ്ഞിട്ടുണ്ട്. നമ്മുടെ കൂടെ ഉള്ള ആള്‍ക്കാര്‍ പോലും കണ്ടിട്ടില്ല.

പുള്ളി ഭയങ്കര സംഭവമാണ്. പുള്ളി എങ്ങനെയാണ് വര്‍ക്ക് ചെയ്യുന്നത് എന്ന് ഞാന്‍ കാല്‍ക്കുലേറ്റ് നോക്കിയിട്ടുണ്ട്. റെസ്റ്റ് എടുക്കുന്നില്ല. ഷൂട്ടിങ്ങിനും കല്യാണത്തിനും ഉള്‍പ്പെടെ എല്ലായിടത്തും എങ്ങനെയാണ് എത്തുന്നത്. പിന്നെ എല്ലാ കാര്യത്തിലും അദ്ദേഹം അപ്‌ഡേറ്റഡാണ്. ക്യാമറ, ഫോണ്‍, വാഹനങ്ങള്‍ ഉള്‍പ്പെടെ എല്ലാത്തിലും.

മമ്മൂട്ടി സാര്‍ ഗംഭീര നടന്‍, ആ സീനിലൊക്കെ എന്നോട് അത്രയും റെസ്‌പെക്ട്ഫുള്ളായാണ് പെരുമാറിയത്: പ്രിയ മണി

നമ്മള്‍ ഒരു ദിവസം 4 സ്‌ക്രിപ്റ്റ് വായിക്കുമ്പോഴേക്ക് നമ്മുടെ ദിവസം കഴിയും. മമ്മൂക്കയുടെ അടുത്ത് പോയിട്ട് തന്നെ പഠിക്കണം പുള്ളി എന്താണ് ചെയ്യുന്നതെന്ന്.

അതൊക്കെയാണ് മമ്മൂക്കയോട് ചോദിക്കേണ്ടത്. അല്ലാതെ അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ് എന്നൊന്നും അല്ല. അദ്ദേഹത്തിന്റെ സൗന്ദര്യത്തിന്റെ രഹസ്യം ചോദിച്ചാലും നമുക്ക് അങ്ങനെ ആകാനൊന്നും കഴിയില്ല,’ സലിം കുമാര്‍ പറഞ്ഞു.

Content Highlight: Chandu Salim Kumar about Mammootty