മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന ചിത്രത്തെ കുറിച്ചും ചിത്രം നല്‍കിയ സന്തോഷങ്ങളെ കുറിച്ചും സങ്കടങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടനും ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍.
ചിത്രത്തില്‍ കുട്ടേട്ടന്‍ എന്ന കഥാപാത്രത്തെയായിരുന്നു സൗബിന്‍ അവതരിപ്പിച്ചത്. കേരളത്തിലും പുറത്തുമായി ചിത്രം വലിയ ഓളമായിരുന്നു ഉണ്ടാക്കിയത്.
‘ കുറേ സന്തോഷങ്ങളും സങ്കടങ്ങളും എനിക്ക് സമ്മാനിച്ച സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത പല കാര്യങ്ങളും സംഭവിച്ചു. അതില്‍ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ ഉണ്ട്.
എന്തൊക്കെ സംഭവിച്ചാലും അതില്‍ ഒരു നന്മയുണ്ടാകുമെന്ന് പറയുന്നതുപോലെ മഞ്ഞുമ്മല്‍ ബോയ്‌സ് നമ്മുടെ കേരളത്തിലെ ഏറ്റവും നല്ല ചിത്രങ്ങളില്‍ ഒന്നായി നില്‍ക്കുന്നതില്‍ എനിക്ക് വലിയ സന്തോഷമുണ്ട്.
ആ ഒരു സന്തോഷത്തിന്റെ മേലിലാണ് ഞാന്‍ ഇപ്പോള്‍ ജീവിക്കുന്നത്. പിന്നെ വാപ്പ, ബാബു ഷാഹിര്‍, ഡാഡി, മമ്മി, സുഹൃത്തുക്കള്‍ ഇവരുടെയെല്ലാം പ്രാര്‍ത്ഥന ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട് മാത്രമാണ് ഇവിടെ എത്തിയതെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ സൗബിന്‍ പറയുന്നു.
അടുത്തിടെയായിരുന്നു സിനിമയുടെ വിജയാഘോഷം നടന്നത്. സിനിമ വലിയ സാമ്പത്തിക വിജയം നേടിയതിന് പിന്നാലെ നിര്‍മാതാക്കള്‍ക്കെതിരെ പല ആരോപണങ്ങളും ഉയര്‍ന്നിരുന്നു.
ചാക്കോച്ചാ സ്‌റ്റോണ്‍ ഫേസ് മതി, വേറെ ഒന്നും പിടിക്കണ്ട എന്നാണ് പറഞ്ഞത്: ജിത്തു അഷ്‌റഫ്
സിനിമ നിര്‍മാണത്തിന്റെ മറവില്‍ കളളപ്പണ ഇടപാട് നടത്തിയെന്നതടക്കമുള്ള ആരോപണങ്ങളായിരുന്നു ഉയര്‍ന്നത്.
സൗബിന്റെ ഉടമസ്ഥതയിലുളള പറവ ഫിലിംസ് എന്ന നിര്‍മാണ കമ്പനിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയും ചെയ്തിരുന്നു.
Content Highlight: Soubin Shahir about Manjummal Boys