തള്ള വൈബെന്ന് പറഞ്ഞ് പരിഹസിക്കുന്നവര്‍; മറുപടിയുമായി സുരഭി ലക്ഷ്മി

/

സ്ത്രീകളുടെ പ്രസരിപ്പ് കാണുമ്പോള്‍ തള്ള വൈബെന്നും മറ്റും പറഞ്ഞ് പരിഹസിക്കാന്‍ വരുന്നവരുണ്ടെന്നും അതൊന്നും വകവെക്കാറില്ലെന്നും നടി സുരഭി ലക്ഷ്മി.

താന്‍ ചെറുപ്പം തൊട്ടേ ഇങ്ങനെയാണെന്നും തന്നെപ്പോലെ ഒരു കുട്ടിയെ തനിക്ക് വളര്‍ത്താന്‍ പറ്റില്ലെന്നും സുരഭി പറയുന്നു.

‘ഞാന്‍ അത്രയ്ക്ക് ഹൈപ്പര്‍ ആക്ടീവാണ്. സ്‌കൂളിലും കാലടി സര്‍വകലാശാലയിലുമൊക്കെ പഠിക്കുമ്പോഴുള്ള അതേ വൈബ് തന്നെയാണ് ഇപ്പോഴും.

നടിയാണ് ഞാനെന്ന ഭാരമെടുത്ത് തലയില്‍ വെക്കാറില്ല. എല്ലാവരോടും തുറന്നിടപെടും. അടുപ്പമുള്ളവരോട് ദേഷ്യം പിടിക്കാറുമുണ്ട്. കച്ചറ സ്വഭാവം കാണിക്കും. അവര്‍ എന്നെ മനസിലാക്കി കൂടെ നില്‍ക്കും. ജീവിതത്തില്‍ എനിക്ക് അഭിനയിക്കാനറിയില്ല.

നേരില്‍ നായിക ഞാനല്ലെന്ന് അറിയാമായിരുന്നു, ആ രംഗങ്ങളാണ് എക്‌സൈറ്റ് ചെയ്യിപ്പിച്ചത്: പ്രിയ മണി

മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ജീവിതത്തില്‍ അഭിനയിക്കാനറിയാഞ്ഞിട്ടല്ല നന്നായി അഭിനയിക്കാനറിയാം. പക്ഷേ ആ കാപട്യത്തില്‍ നിലനില്‍ക്കാനാവില്ല.

അയ്യോ എന്നെപ്പറ്റി അവരെന്ത് വിചാരിക്കുമെന്ന ചിന്തയില്ല. ആരോടും നേരിട്ട് സംസാരിക്കും. എനിക്ക് ആ വ്യക്തിയെ ഇഷ്ടമായാല്‍ അക്കാര്യം മറ്റുള്ളവരോടും പറയും. അങ്ങനെ അവരും ആ വ്യക്തിയുമായി കൂട്ടാകും,’ സുരഭി പറയുന്നു.

കരിയറിലെ ഉയര്‍ച്ച താഴ്ചകളില്‍ വിഷമിക്കുകയോ സന്തോഷിക്കുകയോ ചെയ്യാറുണ്ടോ എന്ന ചോദ്യത്തിന് തന്നെ ഒന്നും അലട്ടാറില്ലെന്നായിരുന്നു സുരഭിയുടെ മറുപടി.

‘ ചില സിനിമകള്‍ ഹിറ്റാകും. ചിലത് പരാജയപ്പെടും. ഓട്ടോറിക്ഷയിലും ബി.എം. ഡബ്ല്യയുവിലും പോകാന്‍ പറ്റണം. ആ ബാലന്‍സിങ് ജീവിതത്തില്‍ എപ്പോഴും ഉണ്ടാകണം. ഇല്ലെങ്കില്‍ നിരാശയിലേക്കോ വിഷാദത്തിലേക്കോ ഒക്കെ പോകും.

ആ നടന്‍ അംഗീകരിക്കപ്പെട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി, പക്ഷേ അത് ഞാന്‍ അംഗീകരിക്കപ്പെടാത്തതിലായിരുന്നു: ജഗദീഷ്

കലയുമായി ബന്ധപ്പെട്ട എന്തെങ്കിലും ചെയ്തുകൊണ്ടേയിരിക്കണം എന്നേയുള്ളൂ. അത് ഫോട്ടോഷൂട്ട് ആവാം, നാടകമാകാം. സിനിമ ചെയ്തില്ലെങ്കിലും ഒരു നാടകം കിട്ടിയാല്‍ എനിക്ക് ഓക്കെയാണ്. എന്റെയുള്ളിലെ അഭിനേത്രിയെ തൃപ്തിപ്പെടുത്താല്‍ മതി,’ സുരഭി പറയുന്നു.

സിനിമയിലെത്താന്‍ എളുപ്പമാണ്. പിടിച്ചു നില്‍ക്കാനാണ് പ്രയാസം. മാര്‍ക്കറ്റുള്ള നായകന്മാരെ സംബന്ധിച്ച് അത് വലിയൊരു ഉത്തരവാദിത്തമാണ്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്നവരാണ് എല്ലാ അഭിനേതാക്കളും,’ സുരഭി പറയുന്നു.

Content Highlight: Actress Surabhi Lakshmi about Her personality