പുലിമുരുഗനിലെ ആ രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല: കിഷോര്‍ - DKampany - Movies | Series | Entertainment

പുലിമുരുഗനിലെ ആ രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാനാവില്ല: കിഷോര്‍

/

കാന്താരയിലെ മുരളിയായും ജയിലറിലെ ജാഫറായും വേട്ടയൈനിലെ പൊലീസുകാരന്‍ ഹരീഷായും വെള്ളിത്തിരയില്‍ ശക്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടനാണ് കിഷോര്‍.

പുലിമുരുകനില്‍ ഫോറസ്റ്റ് റേഞ്ചറിന്റെ വേഷം കിഷോറിന് കേരളത്തിലും വലിയ ആരാധകരെ ഉണ്ടാക്കി. പുലിമുരുഗനെ കുറിച്ചും അന്നത്തെ ഷൂട്ടിങ്ങിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് കിഷോര്‍.

പുലിമുരുകനിലെ ഫൈറ്റ് രംഗങ്ങളൊന്നും തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്നും മോഹന്‍ലാല്‍ എന്ന അതുല്യനടനൊപ്പം അഭിനയിക്കാനായി എന്നത് തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്നും കിഷോര്‍ പറയുന്നു.

ഓഡീഷന് പോകുമ്പോഴും ആരാണ് നായകനെന്ന് അറിയില്ല; രേഖാചിത്രത്തിലേക്ക് വിളിച്ചത് അദ്ദേഹം: ഭാമ അരുണ്‍

‘ മലയാളികള്‍ എന്നെ തിരിച്ചറിയുന്ന കഥാപാത്രം ഏതാണെന്ന് ചോദിച്ചാല്‍ പുലിമുരുകനിലെ റേഞ്ചര്‍ എന്നായിരിക്കും ഉത്തരം. മോഹന്‍ലാല്‍ എന്ന അതുല്യ നടനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് തന്നെയാണ് ആ സിനിമ സമ്മാനിച്ച ഏറ്റവും വലിയ അനുഭവം.

മലയാളത്തിലെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയ സിനിമയിലെ കഥാപാത്രം ഏറെ ശക്തമായിരുന്നു. പുലിമുരുഗനിലെ സംഘട്ടന രംഗങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയാത്തതാണ്.

ഞാന്‍ ചെയ്തതില്‍ വെച്ച് ഏറ്റവും ചലഞ്ചിങ്ങായ വേഷം: ഗംഗ മീര

വനത്തിനുള്ളിലെ പാറക്കെട്ടുകളിലുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോള്‍ പലപ്പോഴും പേടി തോന്നിയിരുന്നു. കാലൊന്ന് വഴുതിയാലോ മറ്റോ സംഭവിക്കാവുന്ന അപകടങ്ങള്‍ മനസില്‍ പേടിയായി എപ്പോഴും ഉണ്ടായിരുന്നു.

അപ്പോഴും വളരെ കൂളായിട്ടായിരുന്നു മോഹന്‍ലാലിന്റെ അഭിനയം. കഥാപാത്രമായി കൂടുമാറിയാല്‍ അദ്ദേഹത്തിലുണ്ടാകുന്ന വല്ലാത്തൊരു ഊര്‍ജം അനുഭവിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്. അപ്പോഴും എന്റെ പേടി പൂര്‍ണമായി മാറിയിരുന്നില്ല, കിഷോര്‍ പറയുന്നു.

Content Highlight: Actor Kishore about Pulimurugan movie and Mohanlal