മലയാളത്തിലെ പല മുതിര്‍ന്ന താരങ്ങളും ചെയ്തുവെച്ച കഥാപാത്രങ്ങളെ കുറിച്ചും അതിനായി അവര്‍ നടത്തിയിട്ടുണ്ടാകുമായിരുന്ന എഫേര്‍ട്ടിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി ഗംഗ മീര.
കെ.പി.എ.സി ലളിത, കല്‍പ്പന, ബിന്ദുപണിക്കര്‍ തുടങ്ങിയവരുടെയൊക്കെ ഒരു ന്യൂജന്‍ പതിപ്പാണോ ഗംഗയെന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി.
‘ അഭിനയിച്ച് തുടങ്ങിയപ്പോഴാണ് ഇവരെല്ലാം അഭിനയിച്ച, നമ്മള്‍ കണ്ടു ചിരിച്ച, എളുപ്പത്തില്‍ ചെയ്യാമെന്ന് തോന്നുന്ന കഥാപാത്രങ്ങളും സന്ദര്‍ഭങ്ങളും എത്ര ബുദ്ധിമുട്ടേറിയവയായിരുന്നു എന്ന് തിരിച്ചറിയുന്നത്.
ആ നിമിഷം മുതല്‍ ഞങ്ങള്‍ തമ്മിലുള്ള സിനിമാ സംരംഭങ്ങള്‍ ഞാന്‍ മറന്നു: മോഹന്‍ലാല്‍
എത്രമാത്രം കഴിവും കഠിനാധ്വാനവുമുണ്ടെങ്കിലാണ് അവയെ അത്ര ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുക. ഓരോ സിനിമ കഴിയുമ്പോഴും ഞാനെന്റെ കുറവുകളെ കണ്ടെത്തി പരിഹരിക്കാനാണ് ശ്രമിക്കുന്നത്.
വളരെ കുറച്ച് കഥാപാത്രങ്ങളേ ഞാന്‍ ചെയ്തിട്ടുള്ളൂ. കിട്ടുന്ന എല്ലാ കഥാപാത്രങ്ങളും എനിക്ക് പുതുമയാണ്. എന്നാല്‍ നെഗറ്റീവ് ഷേഡുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്.
ദുരൂഹത തോന്നുന്ന തരം കഥാപാത്രങ്ങള്‍. അതുപോലെ ഉടനീള ഹാസ്യ കഥാപാത്രങ്ങള്‍ കിട്ടണമെന്നുണ്ട്. ഉര്‍വശി, കെ.പി.എ.സി ലളിത, കല്‍പ്പന അങ്ങനെ അഭിനയത്തിലെ ലെജന്റുകള്‍ ചെയ്തതുപോലെയുള്ള കഥാപാത്രങ്ങള്‍ ഇപ്പോഴില്ല.
മലയാളികള്‍ക്ക് ആ കഥാപാത്രങ്ങളൊന്നും മറക്കാന്‍ ഒരിക്കലും കഴിയില്ല. ഒരു പ്രേക്ഷകയെന്ന നിലയില്‍ അത്തരം കഥാപാത്രങ്ങളെ വീണ്ടും സ്‌ക്രീനില്‍ കാണണമെന്ന് ആഗ്രഹമുണ്ട്. ചെയ്യണമെന്നും ആഗ്രഹമുണ്ട്,’ ഗംഗ പറയുന്നു.
Content Highlight: Actress Ganga Meera about Kalpana Urvashi KPAC Lalitha