മലയാള സിനിമയില്‍ ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന എന്നെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലേക്ക് വിളിക്കാന്‍ കാരണം ആ സിനിമ: മനോജ് കെ.ജയന്‍

/

മലയാളത്തിലും തമിഴിലുമൊക്കെ ഒരു കാലത്ത് ഏറെ സജീവമായിരുന്നു താരമാണ് നടന്‍ മനോജ് കെ.ജയന്‍. ഇന്നും മലയാളത്തില്‍ മികച്ച സിനിമകളുടെ ഭാഗമാകാന്‍ മനോജ് കെ. ജയന് സാധിച്ചിട്ടുണ്ട്. ജോഫിന്‍ സംവിധാനം ചെയ്ത രേഖാചിത്രമാണ് മനോജ് കെ. ജയന്റെ ഒടുവില്‍ റിലീസിനെത്തിയ സിനിമ.

മലയാളത്തിലെ തന്റെ ഒരു സിനിമയെ കുറിച്ചും ആ സിനിമ കണ്ട് തന്നെ ഒരു മള്‍ട്ടിസ്റ്റാര്‍ ചിത്രത്തിലേക്ക് അഭിനയിക്കാന്‍ മണിരത്‌നം വിളിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനോജ് കെ. ജയന്‍.

മലയാള സിനിമയില്‍ ഒരു മാര്‍ക്കറ്റും ഇല്ലാതിരുന്ന തന്നെ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലേക്ക് വിളിക്കാന്‍ കാരണം ഒരു സിനിമയാണെന്നും മനോജ് കെ.ജയന്‍ പറയുന്നു.

ഇതാണ് ആലപ്പുഴ ജിംഖാനയുടെ കഥ, വെരി സിംപിള്‍ ആന്‍ഡ് സ്വീറ്റ്: ഖാലിദ് റഹ്‌മാന്‍

‘ എന്റെ കരിയറിന്റെ തുടക്കകാലത്ത് പെരുന്തച്ചന്‍ എന്ന സിനിമയിലെ പെര്‍ഫോമന്‍സ് മാത്രം കണ്ടുകൊണ്ടാണ്, മലയാള സിനിമയില്‍ മാര്‍ക്കറ്റു പോലുമില്ലാത്ത എന്നെ ദളപതി എന്ന മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ അഭിനയിക്കാന്‍ മണിരത്‌നം സാര്‍ വിളിച്ചത്. അതെല്ലാം വലിയ അഭിമാനമായിരുന്നു.

‘കുമിളകള്‍’ എന്ന ടെലിവിഷന്‍ പരമ്പരയില്‍ തുടക്കമിട്ട എനിക്ക് കിട്ടിയ മൂന്നാമത്തെ സിനിമയായിരുന്നു എം.ടി സാറിന്റെ പെരുന്തച്ചന്‍. ഒരു തുടക്കകാരന്‍ എന്ന നിലയില്‍ അസൂയാവഹമായ അംഗീകാരമായിരുന്നു അത്.

റൊമാന്റിക് ചിത്രങ്ങളില്‍ നായകവേഷം, നല്ല പാട്ടുപാടി അഭിനയിക്കാന്‍ കഴിയുക എന്നിങ്ങനെ സിനിമാനടനെന്ന നിലയില്‍ അന്നുണ്ടായിരുന്ന സ്വപ്‌നങ്ങളെ പെരുന്തച്ചന്‍ അട്ടിമറിച്ചു.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ നന്നായെന്നുള്ള മമ്മൂക്കയുടെ ഒരു മെസ്സേജില്‍ നിന്നാണ് കാതല്‍ പിറവിയെടുക്കുന്നത്: ജിയോ ബേബി

ആ സിനിമ കണ്ടാണ് ഹരിഹരന്‍സാര്‍ സര്‍ഗത്തിലേക്ക് എന്നെ വിളിച്ചത്. ഒന്നിനൊന്ന് വളമാകുന്ന നിലയിലാണ് എന്റെ അഭിനയ ജീവിതം തുടങ്ങിയത്. തുടര്‍ന്ന് ക്ലാസിക് സിനിമകളും കമേഴ്‌സ്യല്‍ സിനിമകളിലും ഒരേ സമയം അഭിനയിക്കാന്‍ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യം.

പരിണയം ചെയ്യുന്ന സമയത്തു തന്നെയാണ് മറുവശത്ത് പക്കാ കൊമേഴ്‌സ്യല്‍ ചിത്രമായ വളയം ചെയ്തത്. എല്ലാ കാലത്തും ഈ രണ്ട് തരം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്,’ മനോജ് കെ. ജയന്‍ പറഞ്ഞു.

Content Highlight: Actor Manjo K Jayan about Perunthachan Movie