മോഹന്‍ലാല്‍-സത്യന് അന്തിക്കാട് കൂട്ടുകെട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂര്‍വ്വം. ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ലാല്‍ ആരാധകരും.
ഹൃദയപൂര്‍വത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് സത്യന് അന്തിക്കാട്. പുതിയ തലമുറയ്ക്കൊപ്പമുള്ള യാത്രയെ കുറിച്ചും ഹൃദയപൂര്‍വത്തിന്റെ തിരക്കഥയിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ സത്യന് അന്തിക്കാട് സംസാരിക്കുന്നുണ്ട്
‘ഞാന്‍ ആദ്യമായി ഒരു സിനിമ സംവിധാനം ചെയ്യുന്നത് 1982 ലാണ്. കുറുക്കന്റെ കല്യാണം. അതില്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. 43 വര്‍ഷം കഴിഞ്ഞ് ഞാന്‍ പുതിയ സിനിമ ചെയ്യുമ്പോഴും മോഹന്‍ലാല്‍ എന്റെ സിനിമയില്‍ നായകനാകുന്നു എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്.
മോഹന്‍ലാല്‍ എന്റെ സിനിമകളില്‍ അഭിനയിക്കുമ്പോഴുള്ള സന്തോഷം എന്നെ വിട്ടുമാറിയിട്ടില്ല. അതിനെന്നും ഒരു പുതുമ തന്നെയുണ്ട്. മോഹന്‍ലാലിന്റെ നിഷ്ക്കളങ്കമായ ഹ്യുമറാണ് ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഇന്നസെന്റ് ഹ്യൂമര്‍.
അത് വേറെ ആരു ചെയ്യുന്നതിലും വളരെ നന്നായി ചെയ്യുന്നത് മോഹന്‍ലാല്‍ തന്നെയാണ്. അത്തരമൊരു ക്യാരക്ടര്‍ വന്നപ്പോഴാണ് എന്റെ ഈ സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ചാല്‍ നന്നായിരിക്കുമെന്ന് ഞാന്‍ ചിന്തിച്ചത്.
സിനിമ മാറിക്കൊണ്ടിരിക്കുകയാണല്ലോ. പുതിയ സിനിമകള്‍ക്കൊപ്പം സഞ്ചരിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഈ സിനിമയുടെ കഥയുടെ ആശയവും നായക കഥാപാത്രത്തെ കുറിച്ചും പറയുന്നത് എന്റെ മകന് അഖിലാണ്. ആ കഥ ഇഷ്ടമായപ്പോള്‍ തിരക്കഥയുടെ കാര്യം ആലോചിച്ചു.
ഇതാണ് ആലപ്പുഴ ജിംഖാനയുടെ കഥ, വെരി സിംപിള്‍ ആന്‍ഡ് സ്വീറ്റ്: ഖാലിദ് റഹ്മാന്
ഞാന്‍ ആ സമയത്ത് പത്ത് മിനുട്ട് ദൈര്‍ഘ്യമുള്ള ഒരു ഷോര്‍ട്ട് ഫിലിം കണ്ടിരുന്നു. സോനു ടി.പിയാണ് അത് ചെയ്തത്. ഷോര്‍ട്ട് ഫിലിം ഇഷ്ടമായപ്പോള്‍ സോനുവിനെ ഫോണില്‍ വിളിച്ച് ഞാന്‍ അഭിനന്ദിക്കുകയും ചെയ്തിരുന്നു.
സോനുവിനോട് ഈ കഥ പറഞ്ഞപ്പോള്‍ സോനുവിനും ഇഷ്ടമായി. അങ്ങനെ അഷിലും സോനുവും അനൂപും കൂടിയിരുന്ന് ഡിസ്ക്കസ് ചെയ്ത് സ്ക്രീന്‍ പ്ലേ എഴുതി.
യങ് സ്റ്റേഴ്സിന്റെ കൂടെ വര്‍ക്ക് ചെയ്യുമ്പോള്‍ നമുക്ക് പുതിയ ഒരു അനുഭവമാണ്. പുതിയ ഒരു ഫീല്‍ കിട്ടും. അല്ലെങ്കിലും ഞാന്‍ പുതിയ ട്രെന്‍ഡുകളുടെ പിറകെ പോകാറില്ല.
എന്റെ ഓരോ സിനിമയ്ക്കും ഓരോ ജോണറുകളാണ് ഉള്ളത്. ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റും സന്മസുള്ളവര്‍ക്ക് സമാധാനവും ഇടത്തരക്കാരുടെ ജീവിതമാണ് പറഞ്ഞതെങ്കില്‍ ഈ സിനിമ പക്ഷേ അത്തരമൊരു കഥയല്ല പറയുന്നത്,’ സത്യന് അന്തിക്കാട് പറയുന്നു.
Content Highlight: Sathyan Anthikkad about Hridayapoorvam Movie