ഭീമന്റെ വഴിയിലെ കിന്നരിയായും അഞ്ചക്കള്ളക്കോക്കാനിലെ പത്മിനിയായുമൊക്കെ മലയാളത്തില്‍ ശ്രദ്ധേയായ ചില വേഷങ്ങള്‍ ചെയ്ത് രേഖാചിത്രത്തില്‍ എത്തി നില്‍ക്കുകയാണ് നടി മേഘ.
രേഖാചിത്രത്തിലെ സിസ്റ്റര്‍ സ്റ്റെഫി എന്ന കഥാപാത്രത്തെ ഏറെ മികച്ചതാക്കാന്‍ മേഘയ്ക്ക് സാധിച്ചു.
ജോഷിയുടെ സംവിധാനത്തിലെത്തിയ ലൈല ഓ ലൈല, ഇരുപത്തൊന്നാം നൂറ്റാണ്ട് എന്നീ സിനിമകളില്‍ അഭിനയിച്ചെങ്കിലും ഭീമന്റെ വഴിയെന്ന ചിത്രമാണ് തന്നെ ആളുകളിലേക്കെത്തിച്ചതെന്ന് മേഘ പറയുന്നു.
ഭീമന്റെ വഴിയിലെ കിന്നരിയ്ക്ക് ശേഷം അഞ്ചക്കള്ളക്കോക്കാനില്‍ തികച്ചും വ്യത്യസ്തമായ ഒരു വേഷത്തിലാണ് മേഘ എത്തിയത്. പത്മിനി എന്ന കഥാപാത്രമായി തികച്ചും വ്യത്യസ്തമായ ഗെറ്റപ്പില്‍ മേഘ പ്രേക്ഷകരെ ഞെട്ടിച്ചു.
ആ കഥാപാത്രം തനിക്ക് വഴങ്ങുമോ എന്ന് ചിലര്‍ക്ക് സംശയമുണ്ടായിരുന്നെന്നും എന്നാല്‍ തനിക്ക് ആ കഥാപാത്രം നന്നായി ചെയ്യാനാകുമെന്നതില്‍ വിശ്വാസം ഉണ്ടായിരുന്നെന്നും മേഘ പറയുന്നു.
നിറം നല്ല തുടക്കമായിരുന്നെങ്കിലും അതിന്റെ നേട്ടം സിനിമയില്‍ പിന്നീട് ലഭിച്ചില്ല: ബോബന്‍ ആലുംമൂടന്‍‘
അഞ്ചക്കള്ളക്കോക്കാന്റെ സംവിധായകനായ ഉല്ലാസാണ് എന്നില്‍ പത്മിനിയെ കണ്ടത്. എനിക്ക് ആ കഥാപാത്രം വഴങ്ങുമോ എന്ന സംശയം പലരും പ്രകടിപ്പിച്ചിരുന്നു.
എന്നെ വിശ്വസിച്ചാല്‍ മതി, ബാക്കി ഞാന്‍ ചെയ്‌തോളാം എന്ന് ഉല്ലാസിനോട് പറഞ്ഞു. പിന്നെ ആ കഥാപാത്രത്തെ മികച്ചതാക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍.
എന്നില്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാന്‍ സാധിച്ചു. ആ കഥാപാത്രത്തിന് ഏറെ പ്രശംസകള്‍ ലഭിച്ചു. ഹൃദയം, ഗരുഡന്‍ തുടങ്ങി ഒരുപിടി നല്ല സിനിമകള്‍ അതിനിടയില്‍ ചെയ്യാന്‍ പറ്റി,’ മേഘ പറയുന്നു.
Content Highlight: Actress Megha Thomas about Anjakkallakkokkan movie