സങ്കടങ്ങളാല്‍ മനസ് തകര്‍ന്നിരുന്ന എത്രയോ ദിവസങ്ങള്‍, പിടിവള്ളിയായത് അതുമാത്രമാണ്: നവ്യ നായര്‍

/

ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി നവ്യ നായര്‍. സങ്കടത്തിന്റെ നടുക്കടലില്‍ തനിക്ക് തുണയായത് നൃത്തം മാത്രമാണെന്ന് നവ്യ പറയുന്നു.

നൃത്തമാണ് തന്നെ സങ്കടങ്ങളില്‍ നിന്ന് വേറൊരു തലത്തിലേക്കുള്ള ലോകത്തേക്ക് എത്തിച്ചതെന്നും നവ്യ പറയുന്നു.

‘ ഞാന്‍ ജീവിതത്തില്‍ കുറേ സങ്കടങ്ങള്‍ക്ക് നടുവിലേക്ക് വീണുപോയപ്പോള്‍ എനിക്ക് ആശ്വാസത്തിന്റെ പിടിവള്ളിയായത് നൃത്തം മാത്രമാണ്. സങ്കടങ്ങളാല്‍ മനസുതകര്‍ന്നിരുന്ന എത്രയോ ദിവസങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ഞാന്‍ ഏതാണ്ട് ഇത് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഘട്ടത്തില്‍ ഗോപിക ഓക്കെ പറഞ്ഞു: ജി.പി

എഴുന്നേറ്റ് വന്നൊന്ന് കുളിക്കാന്‍ പോലും കഴിയാതിരുന്ന ദിനങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ അപ്പോഴും നൃത്തം മുടക്കിയില്ല. ഒരു തരം വാശി പോലെ മുടങ്ങാതെ ചെയ്തു.

എത്ര വേദനയുണ്ടായാലും അതെല്ലാം മനസിലൊതുക്കി നൃത്തം ചെയ്തുകൊണ്ടേയിരുന്നു. നൃത്തം ചെയ്ത് വിയര്‍ത്തൊഴുകി നില്‍ക്കുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്ന ഒരു പ്രത്യേക ആനന്ദാവസ്ഥയുണ്ട്. വാക്കുകളില്‍ പറയാനാവില്ല.

അനുഭവിച്ചാല്‍ മാത്രം കൈവരുന്ന ആനന്ദം. പനിവന്നാല്‍ ആവി പിടിക്കാറില്ലേ, അതുപോലൊരു അവസ്ഥയായിട്ടാണ് നൃത്തം ചെയ്ത് വിയര്‍ത്തൊഴുകുമ്പോള്‍ എനിക്ക് തോന്നിയിട്ടുള്ളത്.

എന്നെ വിശ്വസിച്ചാല്‍ മതി, ബാക്കി ഞാന്‍ ചെയ്‌തോളാം; അഞ്ചക്കള്ളക്കോക്കാനിലെ പത്മിനിയായത് അങ്ങനെ: മേഘ

ആ നൃത്തമാണ് എന്നെ സങ്കടങ്ങളില്‍ നിന്ന് വേറൊരു തലത്തിലുള്ള ലോകത്തേക്ക് മോചിപ്പിച്ചത്,’ നവ്യ പറഞ്ഞു.

നൃത്തം പോലെ തന്നെ എന്റെ അമ്മയും അച്ഛനും നല്‍കുന്ന പിന്തുണ ഏറെയാണ്. അവര്‍ രണ്ടുപേരും ഇപ്പോള്‍ എറണാകുളത്ത് എന്റെ വീട്ടില്‍ എനിക്കൊപ്പമുണ്ട്.

മകന്‍ സായ് ആണ് ഇപ്പോള്‍ എന്റെ ഏറ്റവും വലിയ ലോകം. അവന്‍ പറയുന്ന യെസ്സും നോയുമാണ് ഇപ്പോള്‍ എന്റെ ജീവിതത്തിലെ പല നിര്‍ണായക തീരുമാനങ്ങളിലുമെത്തുന്നത്.

എന്നെ അത്രമേല്‍ മനസിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന മകനെ കിട്ടിയത് വലിയ ഭാഗ്യമാണ്,’ നവ്യ പറയുന്നു.

Content Highlight: Actress Navya Nair about her life and Struggling period