അമിത പ്രതീക്ഷകള്‍ നല്‍കി ഹൈപ്പുണ്ടാക്കി സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന രീതി തനിക്കറിയില്ലെന്ന് പറയുകയാണ് സംവിധായകന്‍ ജീത്തു ജോസഫ്. ഒപ്പം നടന്‍ മോഹന്‍ലാലുമായുള്ള സിനിമകളെ കുറിച്ചും ജീത്തു ജോസഫ് സംസാരിച്ചു.
ദൃശ്യം, ദൃശ്യം 2, ട്വല്‍ത്ത് മാന്‍, നേര് തുടങ്ങി ജീത്തു ജോസഫ്-മോഹന്‍ലാല്‍ കൂട്ടുകെട്ടിലിറങ്ങിയ എല്ലാ സിനിമകളും പ്രേക്ഷകര്‍ സ്വീകരിച്ചിട്ടുണ്ട്. ഇനി ദൃശ്യം 3 യ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.
‘ അമിത പ്രതീക്ഷകള്‍ നല്‍കി ഹൈപ്പുണ്ടാക്കി സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന രീതി എനിക്കറിയില്ല. നല്ലതെന്ന് തോന്നുന്ന കഥ മുന്‍നിര്‍ത്തി കഴിയാവുന്നത്ര ഭംഗിയായി അത് പറയാന്‍ ശ്രമിക്കും.
ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, പല റോളുകളും ബോധപൂര്‍വം ഒഴിവാക്കി: നിസ്താര്‍ സേട്ട്
ലാല്‍ സാറിനൊപ്പം ഒന്നിലേറെ സിനിമകളില്‍ പ്രവര്‍ത്തിച്ചതുകൊണ്ട് അദ്ദേഹത്തിന്റെ രീതികള്‍ എനിക്കും ഞാന്‍ പറയുന്ന കാര്യങ്ങള്‍ അദ്ദേഹത്തിനും മനസിലാക്കാന്‍ എളുപ്പമാണ്.
മാനസികമായുള്ള പൊരുത്തവും വിശ്വാസവുമാണ് ഞങ്ങളുടെ സിനിമയ്ക്ക് പിന്നിലെ കരുത്ത്. ട്വല്‍ത്ത് മാന്‍ ചെയ്യാന്‍ ഉറപ്പിച്ച ശേഷം അദ്ദേഹം പറഞ്ഞത് കഥ നടക്കുന്നത് ഒരു വീടിനകത്തും മുറിക്കുള്ളിലുമായതിനാല്‍ റിസ്‌ക്കുണ്ടെന്നും നിങ്ങളത് നന്നായി ചിത്രീകരിക്കുമെന്ന വിശ്വാസത്തിലാണ് നമ്മള്‍ മുന്നോട്ടു പോകുന്നതെന്നുമാണ്.
സങ്കടങ്ങളാല്‍ മനസ് തകര്‍ന്നിരുന്ന എത്രയോ ദിവസങ്ങള്‍, പിടിവള്ളിയായത് അതുമാത്രമാണ്: നവ്യ നായര്‍
അതൊരു വിശ്വാസമാണ്. ലാല്‍ സാര്‍ ചില രംഗങ്ങളില്‍ ഇത്തരത്തില്‍ പെരുമാറിയേക്കാമെന്ന് എനിക്കുമൊരു ധാരണയുണ്ട്. അതെല്ലാം ഒരുപാട് ദിവസങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമ്പോള്‍ രൂപപ്പെടുന്ന അറിവും അടുപ്പവുമാണ്.
പരസ്പര വിശ്വാസം കാത്തുസൂക്ഷിച്ചുകൊണ്ടാണ് ഞങ്ങള്‍ മുന്നോട്ടുപോകുന്നത്. ലാല്‍ സാര്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം നിലനിര്‍ത്തേണ്ട് എന്റെ കടമയാണ്,’ ജീത്തു ജോസഫ് പറഞ്ഞു.
Content Highlight: Director Jeethu Joseph about Mohanlal