ആലപ്പുഴ ജിംഖാനയിലെ ആ സീന്‍ ചെയ്യില്ലെന്ന് നസ്‌ലിന്‍ പറഞ്ഞിരുന്നെങ്കില്‍ പെട്ടേനെ: ജിംഷി ഖാലിദ്

/

നസ്‌ലിനെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

വളരെ സിംപിള്‍ എന്ന് തോന്നിക്കുന്ന ഒരു കഥയെ വേറിട്ട മേക്കിങ് കൊണ്ട് മികച്ച സിനിമാ അനുഭവമാക്കി മാറ്റാന്‍ സംവിധായകന് സാധിച്ചിട്ടുണ്ട്. ഒപ്പം ജിംഷി ഖാലിദിന്റെ മനോഹരമായ ക്യാമറയും ചിത്രത്തെ മനോഹരമാക്കി.

ബോക്‌സിങ് രംഗങ്ങള്‍ ചിത്രീകരിച്ചതിനെ കുറിച്ചും ഒരു പ്രത്യേക രംഗത്തെ കുറിച്ചും നടന്‍ നസ്‌ലിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ജിംഷി ഖാലിദ്.

ജിംഖാനയിലെ ഓരോ അടിയും റിയലായി പ്രേക്ഷകന് ഫീല്‍ ചെയ്യണമായിരുന്നെന്നും എങ്കില്‍ മാത്രമേ ആ ഇംപാക്ട് അവര്‍ക്ക് കിട്ടുള്ളൂവെന്നും ജിംഷി പറയുന്നു.

‘ നമ്മള്‍ മുഖത്ത് ഇടിക്കുമ്പോള്‍ നമ്മുടെ മുഖത്തുള്ള ഫ്‌ളഷൊക്കെ കുലുങ്ങണമല്ലോ. ഇടിച്ച് ഷേപ്പ് മാറ്റുക എന്ന് പറയുന്ന സാധനമാണ് അത്. അങ്ങനെ ആവണമെന്നുണ്ടെങ്കില്‍ ഇടിക്കുകതന്നെ വേണം.

അമിത പ്രതീക്ഷകള്‍ നല്‍കി ഹൈപ്പുണ്ടാക്കി സിനിമകള്‍ പ്രദര്‍ശനത്തിനെത്തിക്കുന്ന രീതി എനിക്കറിയില്ല: ജീത്തു ജോസഫ്

അല്ലാതെ വേറെ എന്ത് ചെയ്താലും അത് വര്‍ക്കാവില്ല. ഫേക്ക് ചെയ്യാന്‍ നമുക്ക് പറ്റുകയേ ഇല്ല. അത് ഇംപോസിബിള്‍ ആണ്. ജിംഖാനയിലെ ഷോട്ടാണെങ്കിലും അങ്ങനെ ആണ്.

എല്ലാ ഡീറ്റെയിലും പ്രേക്ഷന് കാണാന്‍ പറ്റും. നസ്‌ലിന് കിട്ടുന്ന ആ അടി ഒറ്റ ടേക്കില്‍ ഓക്കെ ആയേ തീരൂ. അത് വളരെ ഹാര്‍ട്ട്ഫുളായുള്ള ഒരു പഞ്ചാണ്.

അത് ചെയ്യുന്നത് ഒരു പ്രൊഫഷണല്‍ ബോക്‌സറാണ്. വെരി സ്‌ട്രോങ് ആന്‍ഡ് വെരി എക്‌സ്പീരിയന്‍സ് ബോക്‌സര്‍ ആണ്. അതുകൊണ്ട് തന്നെയാണ് അയാളെ കൊണ്ട് ചെയ്യിച്ചത്.

കറക്ട് പോയിന്റില്‍ പഞ്ച് വീഴണം. വേറൊരു രീതിയിലും ആര്‍ടിസ്റ്റിന് പ്രശ്‌നം പറ്റരുത്. അതിന് വേണ്ടിയാണ് അങ്ങനെ ചെയ്യിച്ചത്. അതുകൊണ്ട് തന്നെ എല്ലാവരുടേയും ഉത്തരവാദിത്തമാണ് ആദ്യത്തെ ടേക്കില്‍ തന്നെ ഇത് പിക്ക് ചെയ്യുക എന്നത്.

ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്, പല റോളുകളും ബോധപൂര്‍വം ഒഴിവാക്കി: നിസ്താര്‍ സേട്ട്

ഇടിയാണെന്നും നല്ല വേദന എടുക്കുമെന്നും നസ്‌ലിന് അറിയാം. ഒറ്റത്തവണ കൊണ്ടാല്‍ പോര, മൂന്ന് ഷോട്ടിന് വേണ്ടി മൂന്ന് തവണ കൊള്ളണമെന്നും നസ്‌ലിന് അറിയാം.

എന്നിട്ടും അവന്‍ അതിന് തയ്യാറായി. ഒരു ഇടികൊണ്ടിട്ട് അവന് വേണമെങ്കില്‍ നടക്കില്ല, എനിക്ക് വയ്യ എന്ന് പറയാമായിരുന്നു. അവന്‍ അങ്ങനെ പറഞ്ഞാല്‍ എന്തു ചെയ്യാന്‍ പറ്റും.

അവന്‍ പറ്റില്ല എന്ന് പറഞ്ഞു കഴിഞ്ഞാല്‍ നമുക്ക് ഒന്നും പറയാനില്ല. എന്നാല്‍ ലാസ്റ്റ് ഹിറ്റ് വരെ അവന്‍ നിന്നു. ഒരെണ്ണം കൂടിയില്ലേ ഇക്കാ എന്ന് ചോദിക്കും.

ഇല്ലെടാ അത് നാളെ തരാമെന്ന് പറയും. ഒരു ഷോട്ട് കിട്ടി അത് വളരെ ഹാര്‍ഡ് ആയിട്ട് തന്നെയാണ് ഇടിച്ചത്. ഉടനെ തന്നെ വേരൊരു ഷോട്ടിന് വേണ്ടി ഈക്വലി വെയ്റ്റുള്ള ഇടി അന്ന് തന്നെ നടക്കില്ല.

സങ്കടങ്ങളാല്‍ മനസ് തകര്‍ന്നിരുന്ന എത്രയോ ദിവസങ്ങള്‍, പിടിവള്ളിയായത് അതുമാത്രമാണ്: നവ്യ നായര്‍

രണ്ട് ഷോട്ട് ഒറ്റ സമയം എടുത്തിട്ടുണ്ട്. പിന്നെ കുറച്ച് ദിവസം കഴിഞ്ഞ ശേഷമാണ് അടുത്ത ഷോട്ട് എടുത്തത്.

പുള്ളി അതില്‍ നിന്ന് റിക്കവര്‍ ആകണം. ഇയാള്‍ക്ക് അഭിനയിക്കാനും ഉള്ളതല്ലേ. അതുകൊണ്ട് തന്നെ സിംഗിള്‍ ടേക്കില്‍ ഓക്കെ ആക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നു.

പിന്നെ ഒരു പരിധിക്ക് മേല്‍ ഫേക്ക് ചെയ്യുന്നത് റഹ്‌മാന് ഇഷ്ടമല്ല. ഷൈജു ഇക്കയ്ക്കും ഇഷ്ടമല്ല. അങ്ങനെ ആകുമ്പോഴും നമ്മള്‍ ഹ്യുമാനിറ്റി എപ്പോഴും കീപ്പ് ചെയ്യണമല്ലോ,’ ജിംഷി ഖാലിദ് പറയുന്നു.

Content Highlight: Jimshi KLhalid about Alappuzha Gymkhana and Naslen