മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ടൊവിനോ തോമസ്. കരിയറിന്റെ തുടക്കം മുതല്‍ ചെറിയ വേഷങ്ങളിലൂടെ മലയാളത്തിന്റെ മുന്‍നിരയിലേക്ക് എത്തിയ നടനാണ് അദ്ദേഹം. സിനിമാ പാരമ്പര്യമൊന്നും ഇല്ലാതെ സിനിമയിലേക്കെത്തി അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങി ഇന്ന് മലയാളത്തില്‍ ഒഴിച്ചുകൂടാനാകാത്ത പേരായി ടൊവിനോ മാറി.
തന്റെ കരിയറിലെ മികച്ച സിനിമകളെ കുറിച്ച് പറയുകയാണ് ടൊവിനോ തോമസ്. മിന്നല്‍ മുരളി തന്റെ കരിയറിലെ മികച്ച സിനിമാകുമ്പോഴും തനിക്ക് ആളുകളുടെ സ്‌നേഹം ഒരുപാട് ലഭിച്ച ഒരു ചിത്രത്തെ കുറിച്ചാണ് ടൊവിനോ രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുന്നത്.
സിനിമകള്‍ എല്ലാകാലത്തേക്കും ഇവിടെ അവശേഷിക്കുമെന്നും കുറേകാലം കഴിഞ്ഞ് കാണുമ്പോള്‍ ചിലത് കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെടുമെന്നും താരം പറയുന്നു.
രേഖ മേനോന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ടൊവിനോ. ഡിയര്‍ ഫ്രണ്ട് എന്ന സിനിമ തനിക്ക് ഒരുതരം സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമയാണെന്നും ആ സിനിമ ഒരിക്കലും മാഞ്ഞുപോകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
എനിക്ക് വലിയൊരു വിസിബിലിറ്റി തന്നത് മിന്നല്‍ മുരളിയാണ്. എന്നെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതും ആ സിനിമയാണ്. ഞാന്‍ സിനിമയില്‍ വരുന്നതിന് മുമ്പ് ആഗ്രഹിച്ചതിനും എത്രയോ മുകളിലാണ് ആ സിനിമ. മിന്നല്‍ മുരളി എന്റെ ഏറ്റവും വലിയ സിനിമയാണെന്ന് പറയാം.
ബഡ്ജറ്റ് കൊണ്ടല്ല അതിനെ ഞാന്‍ വലുതെന്ന് പറയുന്നത്. എന്റെ കരിയറിലെ വലിയ സിനിമയാണ് മിന്നല്‍ മുരളി. പക്ഷെ എനിക്ക് ഒരുപാട് സ്നേഹം ലഭിക്കാന്‍ കാരണമായ സിനിമ മായാനദിയാണ്.
ഇപ്പോഴും ആ സിനിമ കണ്ട ശേഷം എന്നെ മാത്തനെന്ന് വിളിക്കുന്ന ആളുകളുണ്ട്. മായാനദിയിലെ മാത്തന്‍ കുറെ ആളുകളുടെ പ്രതീകമാണ്. ഞാനൊരിക്കലും വളരെ മെച്ചുവേര്‍ഡായോ സീരിയസായോ സംസാരിക്കാന്‍ ഇഷ്ടടമുള്ള ആളല്ല. അതുകൊണ്ട് മാത്തനെ എനിക്ക് നന്നായി റിലേറ്റ് ചെയ്യാന്‍ പറ്റും,’ ടൊവിനോ തോമസ് പറഞ്ഞു.
അതുപോലെ തന്നെ ഡിയര്‍ഫ്രണ്ട് എന്ന സിനിമ. ഒറ്റ ദിവസം കൊണ്ട് ബുക്ക്മൈഷോയില്‍ വണ്‍ മില്ല്യണ്‍ ടിക്കറ്റ്, ബുക്ക് മൈഷോയ്ക്കും കിട്ടി ബട്ടര്‍ഫ്ളൈ എഫക്ട്. ഒരുതരത്തില്‍ വലിയ സാറ്റിസ്ഫാക്ഷന്‍ തന്ന സിനിമായാണ് ഡിയര്‍ഫ്രണ്ട്.
ആ സിനിമ ഒരിക്കലും മാഞ്ഞുപോകില്ല. അത് അവിടെ തന്നെയുണ്ടാകും. ചിലപ്പോള്‍ കുറേകാലം കഴിഞ്ഞ് ആ സിനിമ കാണുമ്പോള്‍ കൂടുതല്‍ ആളുകള്‍ക്ക് ഇഷ്ടടപെട്ടേക്കാം. തിയേറ്ററില്‍ കണ്ടതിനേക്കാള്‍ സ്വീകാര്യത ഒ.ടി.ടിയില്‍ വന്നപ്പോള്‍ ലഭിച്ചിട്ടുണ്ട്,’ ടൊവിനോ പറഞ്ഞു.