മലയാളത്തിലെ മികച്ച സംവിധായകരിൽ ഒരാളാണ് സിബി മലയിൽ. മുത്താരം കുന്ന് പി.ഒ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി കടന്നുവന്ന അദ്ദേഹം മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ നടന്മാർക്ക് മികച്ച കഥാപാത്രങ്ങൾ നൽകിയ സംവിധായകൻ കൂടിയാണ്.
Also Read: ഞാന്‍ അദ്ദേഹത്തെ ലാല്‍സാര്‍ എന്നോ ലാലേട്ടന്‍ എന്നോ ഇതുവരെ വിളിച്ചിട്ടില്ല: വിന്ദുജ മേനോന്‍ |
ജിജോ പുന്നൂസ് ഒരുക്കിയ പടയോട്ടത്തിൽ സഹ സംവിധായകനായിരുന്നു സിബി മലയിൽ. സാങ്കേതികമായി ഒരുപാട് പുതുമകളുള്ള ചിത്രമാണെങ്കിലും പതിവ് വടക്കൻ പാട്ടുകളുടെ കഥയായതിനാൽ താൻ ആ സിനിമയിൽ നിന്ന് ഒഴിയണമെന്ന് കരുതിയിരുന്നുവെന്നും അന്ന് കെ. ജി. ജോർജിനൊപ്പം വർക്ക് ചെയ്യാൻ തനിക്ക് ആഗ്രഹം ഉണ്ടായിരുന്നുവെന്നും സിബി മലയിൽ പറയുന്നു.
എന്നാൽ പടയോട്ടം സാധാരണ വടക്കൻ പാട്ടിന്റെ കഥയല്ലെന്ന് തന്നോട് പറഞ്ഞത് പ്രിയദർശനാണെന്നും അങ്ങനെ ആ സിനിമയിൽ തന്നെ താൻ തുടർന്നെന്നും സിബി പറയുന്നു. മാതൃഭൂമി ഗൃഹലക്ഷ്മി മാഗസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മലയാള സിനിമയുടെ പരിണാമകാലം കൂടിയായിരുന്നു അത്. നവോദയ മാറ്റങ്ങൾക്ക് തിരികൊളുത്തുന്ന കാലം. മലയാളത്തിലെ ആദ്യ 70 എം.എം. ചലച്ചിത്രം നവോദയയിൽ ഒരുങ്ങുകയാണ്. പേര് പടയോട്ടം.
ജിജോ പറഞ്ഞതു പ്രകാരം ഞാനും ആ സിനിമയുടെ ഭാഗമായി. സാങ്കേതികമായി പുതുമകൾ കൊണ്ടുവരുന്നുണ്ടെങ്കിലും അക്കാലത്തെ പതിവ് വടക്കൻപാട്ട് സിനിമകളുടെ ചിട്ടവട്ടങ്ങളാണ് പടയോട്ടവും പിന്തുടരുന്നതെന്ന് മനസ്സിലായി.
കെ.ജി.ജോർജിനൊപ്പം നിന്ന് സിനിമ പഠിക്കണം എന്നായിരുന്നു അന്നത്തെ ആഗ്രഹം. അതോടെ പിന്മാറാൻ ഞാനൊരു ശ്രമം നടത്തി. അതിനിടയിൽ ഒരുദിവസം പ്രിയൻ വന്നു പറഞ്ഞു ഇത് വെറും വടക്കൻപാട്ട് സിനിമയൊന്നുമല്ല.
ഇനി പുള്ളിക്ക് നമ്മളോട് ഇഷ്ടം ഉള്ളതുകൊണ്ടാണോ എന്ന് തോന്നി; ഗുഡ് ടച്ചും ബാഡ് ടച്ചും തിരിച്ചറിയാന്‍ പറ്റിയില്ല: അനാര്‍ക്കലി മരയ്ക്കാര്‍ |
കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോയെ അടിസ്ഥാനമാക്കിയുള്ള കഥയാണെന്ന്. അതുകൊള്ളാമല്ലോ എന്ന് തോന്നി. അങ്ങനെ ഞാനും കൂടി. പടയോട്ടത്തിന്റെ ആലോചനയിൽ ജിജോയ്‌ക്കൊപ്പം ഞാനും പ്രിയർദർശനും ഉണ്ടായിരുന്നു. പടയോട്ടം വലിയ പാഠശാലയായിരുന്നു,’സിബി പറയുന്നു.
Content Highlight: Sibi Malayil Talk About Padayottam Movie And Priyadarshan