ഞാന്‍ മനപൂര്‍വം തെരഞ്ഞെടുത്ത സാരി; ക്ലൈമാക്‌സ് കണ്ട് പലരും പറഞ്ഞ ഒരു കാര്യമുണ്ട്: വിനയ

മധു മുട്ടത്തിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്ത സിനിമയാണ് മണിച്ചിത്രത്താഴ്. 1993ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മലയാളത്തില്‍ എത്തിയ എക്കാലത്തെയും ഏറ്റവും മികച്ച സൈക്കോളജിക്കല്‍ ഹൊറര്‍ ത്രില്ലറാണ്.

ശോഭന, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ വന്‍ താരനിര ഒന്നിച്ച മണിച്ചിത്രത്താഴില്‍ വിനയ പ്രസാദും ഒരു പ്രധാന വേഷത്തില്‍ എത്തിയിരുന്നു. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശ്രീദേവി എന്ന കഥാപാത്രമായാണ് വിനയ എത്തിയത്.

മണിച്ചിത്രത്താഴ് കണ്ടിട്ടുള്ള മിക്കവര്‍ക്കും ഏറെ പ്രിയപ്പെട്ട സീനാണ് അതിന്റെ ക്ലൈമാക്‌സിലേത്. അതില്‍ വിനയ ധരിച്ചിട്ടുള്ള ചുവന്ന സാരി ഇന്നും ആരും മറന്നിട്ടുണ്ടാകില്ല. ഈ വര്‍ഷത്തോടെ മണിച്ചിത്രത്താഴ് റിലീസ് ചെയ്തിട്ട് 31 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.

Also Read: വെറും വടക്കൻ പാട്ടല്ല, ഇത് കൗണ്ട് ഓഫ് മോണ്ടി ക്രിസ്‌റ്റോയാണെന്ന് അന്ന് പ്രിയൻ, അത് കൊള്ളാമെന്ന് ഞാനും: സിബി മലയിൽ

ഇപ്പോള്‍ ആ ചുവന്ന സാരിയെ കുറിച്ച് സൈന സൗത്ത് പ്ലസിനോട് സംസാരിക്കുകയാണ് വിനയ. മണിച്ചിത്രത്താഴ് റീ റിലീസ് ചെയ്തതിന്റെ ഭാഗമായി നടന്ന അഭിമുഖത്തില്‍ നടി ചുവന്ന സാരി ധരിച്ച് എത്തുകയായിരുന്നു.

താന്‍ മനപൂര്‍വമാണ് അഭിമുഖത്തിനായി ചുവന്ന സാരി തെരഞ്ഞെടുത്തത് എന്നാണ് വിനയ പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ അവസാന ഷോട്ടില്‍ ശ്രീദേവി ഓടിയെത്തുമ്പോള്‍ ആ ചുവന്ന സാരിയില്‍ കാണാന്‍ ഭംഗിയുണ്ടെന്ന് പലരും പറഞ്ഞിരുന്നെന്നും നടി കൂട്ടിച്ചേര്‍ത്തു.

Also Read: ഞാന്‍ അദ്ദേഹത്തെ ലാല്‍സാര്‍ എന്നോ ലാലേട്ടന്‍ എന്നോ ഇതുവരെ വിളിച്ചിട്ടില്ല: വിന്ദുജ മേനോന്‍

‘ഇന്നത്തെ ദിവസം മനപൂര്‍വം ഞാന്‍ തെരഞ്ഞെടുത്ത സാരിയാണ് ഇത്. മണിച്ചിത്രത്താഴ് കണ്ടിട്ട് നിറയെ ആളുകള്‍ എന്നോട് പറഞ്ഞ ഒരു കാര്യമുണ്ട്. അവസാന ഷോട്ടില്‍ ഓടി എത്തുമ്പോള്‍ ആ ചുവന്ന സാരിയിട്ടപ്പോള്‍ നല്ല ഭംഗിയുണ്ടെന്ന്. ആ ഷോട്ട് എപ്പോഴും ഓര്‍ക്കാറുണ്ടെന്ന് എല്ലാവരും പറയും. 4K റെസലൂഷനില്‍ എന്റെ സിനിമ വീണ്ടും വന്നു.

അത് കാണാന്‍ പോകുന്ന സമയത്ത് എന്റെ അലമാരയില്‍ സാരിക്കായി കുറേ തിരഞ്ഞു. സിനിമ കാണാന്‍ പോകുമ്പോള്‍ ഒരു ചുവന്ന സാരി തന്നെ വേണമെന്നത് എനിക്ക് നിര്‍ബന്ധമായിരുന്നു. അതും പച്ച ബോര്‍ഡറുള്ള സാരി തന്നെ വേണമായിരുന്നു. സിനിമയിലെ സാരിക്ക് ചെറിയ പച്ച ബോര്‍ഡറുണ്ടല്ലോ,’ വിനയ പ്രസാദ് പറഞ്ഞു.

Content Highlight: Vinaya Prasad Talks About Manichithrathazhu Climax’s Red Saree